- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തിന്റെ സമരം അവസാനിപ്പിക്കും മുമ്പേ പിന്തുണയുമായി ബി ബി സിയും; സമര വിജയം സോഷ്യൽ മീഡിയയ്ക്ക്; റിപ്പോർട്ടിൽ സിനിമ താരങ്ങളുടെ പിന്തുണക്ക് പ്രത്യേക പരാമർശം; ട്രോളുകളെ കുറിച്ച് മൗനം; ആരോഗ്യം നഷ്ടപ്പെട്ടു 49 കിലോ തൂക്കത്തിലേക്കു ചുരുങ്ങിയ ശ്രീജിത്തിനെ കുറിച്ച് ആശങ്കയും
കവൻട്രി : സമരകഥകൾക്കു ആവേശം പകർന്ന നാടാണ് കേരളം . ജനകീയ സർക്കാരുകളെ പോലും പിഴുതെറിഞ്ഞ ജനശക്തിയുടെ നാട് . പക്ഷെ അടുത്തകാലത്തായി സമരങ്ങൾ സമരാഭാസമായി മാറിയായപ്പോൾ സമരം ചെയ്യുന്നവർക്കും സമരം കാണുന്നവർക്കും അതിൽ വിശ്വാസമില്ലാതെയായി . ഇങ്ങനെയാകണം സ്വന്തം അനുജന്റെ മരണത്തിനു ഉത്തരവാദികളെ തേടി ജേഷ്ഠ സഹോദരൻ രണ്ടു വർഷമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തപ്പോൾ അതാരുടെയും ശ്രദ്ധയിൽ പെടാതെ പോയത് . കൊടിവച്ച കാറുകളിൽ മന്ത്രിമാരും എം എൽ എ മാരും ദിനപ്രതി അനേകവട്ടം ശ്രീജിത്തിനെ കടന്നു പോയെങ്കിലും അവരുടെയൊന്നും കണ്ണുകളിൽ ശ്രീജിത്ത് എന്ന ആ ജേഷ്ഠൻ കടന്നുവന്നില്ല , അല്ലെങ്കിൽ ശ്രീജിത്തിനെ കടന്നു പോകുമ്പോൾ അവരൊക്കെ മറുവശത്തെ കാഴ്‌ച്ചകൾ കാണുന്ന തിരക്കിലായിരുന്നു . എന്നാൽ ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഹ്വനത്തിൽ കണ്ണൂരും കാസർഗോഡും നിന്നുമൊക്കെ ആളുകൾ കൂട്ടമായി എത്തി സെക്രെട്ടറിയേറ്റിനു മുൻവശം മനുഷ്യ അവകാശത്തിനു വേണ്ടി സമരഗാഥ രചിച്ചപ്പോൾ അതിന്റെ വീര്യത്തിൽ അധികാര കേന്ദ്രങ്ങൾക്ക് ഇളക്കം തട്ടി , ശ്രീജിത
കവൻട്രി : സമരകഥകൾക്കു ആവേശം പകർന്ന നാടാണ് കേരളം . ജനകീയ സർക്കാരുകളെ പോലും പിഴുതെറിഞ്ഞ ജനശക്തിയുടെ നാട് . പക്ഷെ അടുത്തകാലത്തായി സമരങ്ങൾ സമരാഭാസമായി മാറിയായപ്പോൾ സമരം ചെയ്യുന്നവർക്കും സമരം കാണുന്നവർക്കും അതിൽ വിശ്വാസമില്ലാതെയായി .
ഇങ്ങനെയാകണം സ്വന്തം അനുജന്റെ മരണത്തിനു ഉത്തരവാദികളെ തേടി ജേഷ്ഠ സഹോദരൻ രണ്ടു വർഷമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തപ്പോൾ അതാരുടെയും ശ്രദ്ധയിൽ പെടാതെ പോയത് . കൊടിവച്ച കാറുകളിൽ മന്ത്രിമാരും എം എൽ എ മാരും ദിനപ്രതി അനേകവട്ടം ശ്രീജിത്തിനെ കടന്നു പോയെങ്കിലും അവരുടെയൊന്നും കണ്ണുകളിൽ ശ്രീജിത്ത് എന്ന ആ ജേഷ്ഠൻ കടന്നുവന്നില്ല , അല്ലെങ്കിൽ ശ്രീജിത്തിനെ കടന്നു പോകുമ്പോൾ അവരൊക്കെ മറുവശത്തെ കാഴ്‌ച്ചകൾ കാണുന്ന തിരക്കിലായിരുന്നു .
എന്നാൽ ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഹ്വനത്തിൽ കണ്ണൂരും കാസർഗോഡും നിന്നുമൊക്കെ ആളുകൾ കൂട്ടമായി എത്തി സെക്രെട്ടറിയേറ്റിനു മുൻവശം മനുഷ്യ അവകാശത്തിനു വേണ്ടി സമരഗാഥ രചിച്ചപ്പോൾ അതിന്റെ വീര്യത്തിൽ അധികാര കേന്ദ്രങ്ങൾക്ക് ഇളക്കം തട്ടി , ശ്രീജിത്തിന്റെ ആവശ്യങ്ങൾ നിമിഷ നേരത്തെ കാത്തിരിപ്പിൽ അംഗീകരിക്കപ്പെട്ടു.
എന്നിട്ടും സമകാലിക രാഷ്ട്രീയ നേതാക്കളിൽ വിശ്വാസം നഷ്ട്ടപെട്ട ജനതയുടെ പ്രതിനിധിയായ ശ്രീജിത് സമരം തുടർന്ന സാഹചര്യത്തിൽ ആ വീര്യം വാർത്തയാക്കിയാണ് ബി ബി സി അടക്കമുള്ള ലോക മാധ്യമങ്ങൾ ശ്രീജിത്തിനൊപ്പം നിന്നതd . ഇന്നലെ സി ബി ഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകി ശ്രീജിത് സമരം അവസാനിപ്പിക്കുമ്പോൾ ആ സാധാരണക്കാരന്റെ സമര വീര്യം വാർത്തയായി ലോകമെങ്ങും നിറയുകയാണ് .
സോഷ്യൽ മീഡിയ നേടിയെടുത്ത ഐതിഹാസിക വിജയം എന്ന മട്ടിലാണ് ബി ബി സി ശ്രീജിത്തിന് പിന്തുണ നൽകി വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയിൽ ഉടനീളം സോഷ്യൽ മീഡിയ നടത്തിയ ഇടപെടലുകളും ചൂണ്ടിക്കാട്ടുന്നുണ്ട് . കൂടെ രാഷ്ട്രീയക്കാർ മാറി നിന്നപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിൽ ശ്രീജിത്തിന് പിന്തുണ നല്കാൻ എത്തിയ കായികതാരങ്ങൾ , സിനിമ താരങ്ങൾ എന്നിവയെക്കുറിച്ചും പ്രത്യേക പരാമർശമാണ് ബി ബി സി നൽകുന്നത് . എന്നാൽ സമരം സജീവമായപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ പരിഹാസ ട്രോളുകളെക്കുറിച്ചു ബി ബി സി കാര്യമായി പറയുന്നുമില്ല . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചതും സമര പങ്കാളിയുടെ ചോദ്യം നേരിടേണ്ടി വന്നപ്പോൾ അസ്വസ്ഥനായി ചെന്നിത്തല നൽകിയ മറുപടിയും സോഷ്യൽ മീഡിയ നന്നായി ആഘോഷമാക്കിയിരുന്നു .
അതേസമയം മുൻ ബോഡി ബിൽഡർ കൂടിയായ ശ്രീജിത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചും ബി ബി സി റിപ്പോർട്ട് ആശങ്കപ്പെടുന്നു . അദ്ദേഹത്തിന്റെ ശരീര തൂക്കം വെറും 49 കിലോയായി മാറിയിരിക്കുകയാണ് എന്ന ആശങ്കയും റിപ്പോർട്ട് പങ്കിടുന്നുണ്ട് . മൂന്നു വർഷം മുൻപ് , 2015 മെയ് 22 നു ശ്രീജിത്ത് തുടങ്ങിയ ഒറ്റയാൾ സമരം ഇന്നലെയാണ് ആയിരങ്ങളുടെ പിന്തുണയോടെ വിജയകാര്മായി സമാപിച്ചത്. കാറ്റും മഴയും വെയിലും തണുപ്പും സഹിച്ചു ശ്രീജിത് നടത്തിയ സമര ത്യാഗത്തിന്റെ ചൂട് സോഷ്യൽ മീഡിയയിൽ സാവധാനം കത്തിപ്പടർന്നപ്പോൾ നോക്കുകുത്തികൾ ആയ രാഷ്ട്രീയ പാർട്ടികൾ തലയും താഴ്‌ത്തി നിന്ന കാഴ്ചയാണ് ഇപ്പോൾ ലോകമെങ്ങും പ്രചരിക്കുന്നത് .
സമരം ആവേശമായി മാറിയപ്പോൾ ദേശീയ മാധ്യമങ്ങളും പിന്തുണയ്ക്കാൻ എത്തിയത് ആണ് തീരുമാനം വേഗത്തിലാക്കാൻ സഹായകമായത് . സമരം കത്തിപ്പടരാൻ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടതും യുവനടൻ ടോവിനോ തോമസ് സമര സ്ഥലത്തു എത്തിയതും ഒക്കെ കാരണമായെന്നും ബി ബി സി കൂട്ടിച്ചേർക്കുന്നു . ജനുവരി 17 നു സംഗീത സംവിധായകൻ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ തേടി പുറത്തു വിട്ട ഗാനം അഞ്ചു ലക്ഷം പേരിലേക്ക് എത്തിയത് ശരവേഗത്തിലാണ് . നടി പാർവതി ട്വിറ്റർ വഴിയാണ് സമര പിന്തുണ തേടി ആരാധകരെ സമീപിച്ചത് .
സമര സമയത്തു മഴയും കാറ്റും ഇരച്ചെത്തുമ്പോൾ താൻ പലപ്പോഴും കടത്തിണ്ണകളിലേക്കു മാറി നിന്നിട്ടുണ്ടെന്നു ശ്രീജിത്ത് ബി ബി സി യോട് വെളിപ്പെടുത്തി . ചിലപ്പോൾ ഏതെങ്കിലും സർക്കാർ ഓഫീസിന്റെ വരാന്തയിലേക്കും . എന്നാൽ പലപ്പോഴും മഴ നനഞ്ഞു തന്നെയാണ് സെക്രട്ടറിയേറ്റ് റോഡിൽ കിടന്നിരുന്നത് എന്നും ഈ ചെറുപ്പക്കാരൻ പറയുന്നു . ശ്രീജിത്ത് ഉയർത്തിയ ആവശ്യം പൊലീസ് കസ്റ്റഡി മരണത്തിനു എതിരായതിനാൽ ഇന്ത്യയിൽ ഇക്കാര്യത്തിൽ ലഭ്യമായ കണക്കുകൾഉയർന്നത് ആണെന്നും ബി ബി സി പറയുന്നു. 2010 മുതൽ 2015 വരെയുള്ള അഞ്ചു വർഷത്തിൽ 591 പേരാണ് പൊലീസ് കസ്റ്റഡിയിൽ മരണത്തിനു കീഴടങ്ങിയത് എന്നും റിപ്പോർട്ടിൽ വക്തമാക്കിയിട്ടുണ്ട് .
ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു എന്ന ന്യായമാണ് പൊലീസ് തുടക്കം മുതൽ ഉയർത്തുന്നതും . ഇക്കാരണത്താൽ ആണ് ശ്രീജിത്ത് സി ബി ഐ അന്വേഷണം തേടി സമരം ആരംഭിച്ചത് . പൊലീസ് പറയുന്നത് കള്ളം ആണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിൽ ആയതാണ് അവന്റെ മരണം പൊലീസ് കസ്റ്റഡിയിൽ സംഭവിക്കാൻ കാരണം എന്നുമാണ് കുടുംബം പറയുന്നത് .
ആ പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കുന്നതിന്റെ തലേന്നാണ് ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ ആകുന്നത് . വിവാഹ നാളിൽ ശ്രീജിവ് പ്രശനം ഉണ്ടാകുകയോ പെൺകുട്ടിയുമായി കടന്നുകളയുകയോ ചെയ്‌തേക്കാം എന്നതാണ് പൊലീസ് നടപടിയിലേക്കു നീങ്ങാൻ കാരണം എന്നാണ് കുടുംബം ബി ബി സി യോട് വിശദീകരിക്കുന്നത് .