- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയായ അന്യമതക്കാരിയെ ശ്രീധരൻ-രമണി ദമ്പതികളുടെ മകൻ പ്രണയിച്ചത് ആത്മാർത്ഥമായി; കാമുകിയുടെ അച്ഛന്റെ പിടിവാശി സംഘർഷമുണ്ടാക്കി; പ്രശ്നങ്ങളൊഴിവാക്കാൻ കൊച്ചിക്ക് മാറിയപ്പോൾ യുവതിയുടെ വിവാഹ നിശ്ചയം; കല്ല്യാണം മുടക്കാനെത്തുമെന്ന ഭയത്തിൽ അങ്കിൾ ഇടപെട്ടു; സുഹൃത്ത് ചതിയനായപ്പോൾ ശ്രീജിവിന് ലോക്കപ്പിൽ 'വധശിക്ഷ'; സോഷ്യൽ മീഡിയ ചർച്ചയാക്കിയ ശ്രീജിത്തിന്റെ പ്രതിഷേധ കണ്ണൂനീർ അധികാരികൾ കാണാത്തതെന്ത്?
തിരുവനന്തപുരം: ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമിരിക്കുന്നത് സഹോദരന്റെ ഘാതകരെ നിയമ വഴിയിൽ കൊണ്ടുവരാനാണ്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും കള്ളക്കളി മനസ്സിലാകും. പൊലീസ് കംപ്ലെയിന്റെ അഥോറിട്ടിയും കണ്ടെത്തി. ശ്രീജീവിന്റെ ആത്മഹത്യാ കുറിപ്പും വിഷം കഴിക്കലുമെല്ലാം പൊലീസ് തിരക്കഥയാണെന്ന് ആർക്കും മനസ്സിലാകും. ഈ പൊലീസുകാരെ അന്ന് തന്നെ കൃത്യമായി ചോദ്യം ചെയ്യുകയും തെളിവ് ശേഖരണം നടത്തുകയും ചെയ്തിരുന്നുവെങ്കിൽ ശ്രീജിത്തിന് ഇത്രയും കാലം നീതിക്ക് വേണ്ടി കേഴേണ്ടി വരുമായിരുന്നില്ല. പ്രണയം പൊളിക്കാൻ പോലും പൊലീസിനെ സമർത്ഥമായി ഉപയോഗിച്ചതാണ് ശ്രീജീവിന്റെ ജീവനെടുത്തത്. ഇത്തരം കഥകൾ സിനിമയിൽ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ശ്രീജീവിന്റെ പ്രണയിനിയുടെ അങ്കിൾ പൊലീസുകാരനായിരുന്നു. സാധാരണ പൊലീസുകാരൻ. അത്രയും മതി കേരളാ പൊലീസിന് ഒരു യവാവിന്റെ പ്രണയം തകർക്കാൻ ഇടപെടാൻ. സമർത്ഥമായി തന്നെ കഥകൾ പ്രചരിപ്പിച്ചു. ജീവനും കൊണ്ട് കൊച്ചിക്ക് പോയിട്ടും വെറുതെ വിട്ടില്ല. നെയ്യാറ്റിൻകര വ്ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മ
തിരുവനന്തപുരം: ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമിരിക്കുന്നത് സഹോദരന്റെ ഘാതകരെ നിയമ വഴിയിൽ കൊണ്ടുവരാനാണ്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും കള്ളക്കളി മനസ്സിലാകും. പൊലീസ് കംപ്ലെയിന്റെ അഥോറിട്ടിയും കണ്ടെത്തി. ശ്രീജീവിന്റെ ആത്മഹത്യാ കുറിപ്പും വിഷം കഴിക്കലുമെല്ലാം പൊലീസ് തിരക്കഥയാണെന്ന് ആർക്കും മനസ്സിലാകും. ഈ പൊലീസുകാരെ അന്ന് തന്നെ കൃത്യമായി ചോദ്യം ചെയ്യുകയും തെളിവ് ശേഖരണം നടത്തുകയും ചെയ്തിരുന്നുവെങ്കിൽ ശ്രീജിത്തിന് ഇത്രയും കാലം നീതിക്ക് വേണ്ടി കേഴേണ്ടി വരുമായിരുന്നില്ല. പ്രണയം പൊളിക്കാൻ പോലും പൊലീസിനെ സമർത്ഥമായി ഉപയോഗിച്ചതാണ് ശ്രീജീവിന്റെ ജീവനെടുത്തത്.
ഇത്തരം കഥകൾ സിനിമയിൽ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ശ്രീജീവിന്റെ പ്രണയിനിയുടെ അങ്കിൾ പൊലീസുകാരനായിരുന്നു. സാധാരണ പൊലീസുകാരൻ. അത്രയും മതി കേരളാ പൊലീസിന് ഒരു യവാവിന്റെ പ്രണയം തകർക്കാൻ ഇടപെടാൻ. സമർത്ഥമായി തന്നെ കഥകൾ പ്രചരിപ്പിച്ചു. ജീവനും കൊണ്ട് കൊച്ചിക്ക് പോയിട്ടും വെറുതെ വിട്ടില്ല. നെയ്യാറ്റിൻകര വ്ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്.
2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.
2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ല. ശ്രീജിവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് തന്നെയാണ് വിളിച്ചുവരുത്തിയ ശേഷം ശ്രീജിവിനെ പൊലീസിനു ഒറ്റുകൊടുത്തതെന്നും കുടുംബം ആരോപിക്കുന്നു.
തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ. ഫിലിപ്പോസും ചേർന്ന് മർദ്ദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റികണ്ടെത്തിയത്. പിന്നീട് വിശദമായ അന്വേഷണങ്ങളൊന്നും നടന്നില്ല.
എസ് ഐയായിരുന്ന ബിജു കുമാർ രേഖകളിൽ കൃത്രിമം കാട്ടി ഇവരെ രക്ഷപ്പെടുത്താനും ശ്രമിച്ചു. പൊലീസുകാരെല്ലാം മാന്യന്മാരും ശ്രീജീവ് കുഴപ്പക്കാരനുമാണെന്ന് കഥകൾ ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്. ശ്രീജീവിന്റെ പ്രണയിനിയുടെ അടുത്ത ബന്ധുവും പൊലീസുകാരനാണ്. ഈ ബന്ധമായിരുന്നു യുവാവിന്റെ ജീവനെടുത്തത്. അതിനിടെ നെയ്യാറ്റിൻകര സ്വദേശി ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് സിബിഐ അന്വേഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗവും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തുനൽകി.
ശ്രീജീവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സത്യാഗ്രഹവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. വൻ ജനവികാരം രൂപപ്പെട്ട സാഹചര്യത്തിൽ സിബിഐ അന്വേഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.