- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ ദിവസങ്ങൾക്ക് മുമ്പ് രാത്രി വീട്ടിലെത്തി കണ്ടത് പ്രകോപനമായി; വിവാഹത്തലേന്ന് പ്രണയിനിയെ സ്വന്തമാക്കാൻ എത്തുമെന്ന കണക്ക് കൂട്ടലിൽ ചതിയൊരുക്കി; ബസിലെത്തുന്ന യുവാവിനെ വീട്ടിലെത്തിക്കുന്ന ഓട്ടോക്കാരൻ സുഹൃത്തിനെ കണ്ടെത്തിയത് നിർണ്ണായകമായി; വിരട്ടലിന് മുമ്പിൽ സുഹൃത്തിനെ ചതിക്കാൻ രാജീവ് നിർബന്ധിതനായപ്പോൾ കല്ല്യാണം മംഗളമായി; ശ്രീജീവിനെതിരായ മോഷണക്കേസും ആത്മഹത്യാക്കുറിപ്പും പൊലീസിന്റെ ക്രിമിനൽ ബുദ്ധിയോ? ശ്രീജിത്തിന്റെ സഹനസമരത്തിന് പിന്നിലെ കാണാക്കഥകൾ ഇങ്ങനെ
തിരുവനന്തപുരം: അതിനാടകീയമായി നീങ്ങിയാണ് നെയ്യാറ്റിൻകരക്കാരൻ ശ്രീജീവിനെ പൊലീസ് പൊക്കിയത്. സുകുമാരക്കുറുപ്പെന്ന പിടികിട്ടാ പുള്ളിയെ വലയിലാക്കാൻ പോലും ഇത്രയും ആവേശം പൊലീസ് കാട്ടിയിട്ടില്ല. കൂടെയുള്ള പൊലീസുകാരന്റെ ബന്ധുവിന്റെ മകൾ കാമുകനൊപ്പം ഒളിച്ചോടാതിരിക്കാനെടുത്ത പൊലീസിന്റെ കരുതലായിരുന്നു ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ ശ്രീജീവ് കൊടു ക്രിമിനാലാണെന്ന വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ പൊലീസ് ശ്രമിക്കുന്നു. ശ്രീജീവിന്റെ ആത്മഹത്യാക്കുറിപ്പിലും പുതിയ വിശദീകരണങ്ങളെത്തുന്നു. എന്നാൽ ഇതൊന്നും ഒട്ടും വിശ്വസനീയമല്ല. പൊലീസ് കസ്റ്റഡിയിൽ ശ്രീജീവ് കൊല്ലപ്പെട്ടതിന്റെ ദൂരൂഹത തന്നെയാണ് ഇതെല്ലാം വെളിവാക്കുന്നത്. 2014 മെയ് 21നാണ് ശ്രീജീവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. വീട്ടിനടുത്ത യുവതിയുമായി ശ്രീജീവ് പ്രണയത്തിലാകുന്നു. ഇതിന് പിന്നാലെ പ്രശ്‌നങ്ങൾ തുടങ്ങുകയാണ്. മറ്റൊരു മതസ്ഥയായിരുന്നു യുവതി. പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ മുതൽ ശ്രീജീവ് പ
തിരുവനന്തപുരം: അതിനാടകീയമായി നീങ്ങിയാണ് നെയ്യാറ്റിൻകരക്കാരൻ ശ്രീജീവിനെ പൊലീസ് പൊക്കിയത്. സുകുമാരക്കുറുപ്പെന്ന പിടികിട്ടാ പുള്ളിയെ വലയിലാക്കാൻ പോലും ഇത്രയും ആവേശം പൊലീസ് കാട്ടിയിട്ടില്ല. കൂടെയുള്ള പൊലീസുകാരന്റെ ബന്ധുവിന്റെ മകൾ കാമുകനൊപ്പം ഒളിച്ചോടാതിരിക്കാനെടുത്ത പൊലീസിന്റെ കരുതലായിരുന്നു ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ ശ്രീജീവ് കൊടു ക്രിമിനാലാണെന്ന വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ പൊലീസ് ശ്രമിക്കുന്നു. ശ്രീജീവിന്റെ ആത്മഹത്യാക്കുറിപ്പിലും പുതിയ വിശദീകരണങ്ങളെത്തുന്നു. എന്നാൽ ഇതൊന്നും ഒട്ടും വിശ്വസനീയമല്ല. പൊലീസ് കസ്റ്റഡിയിൽ ശ്രീജീവ് കൊല്ലപ്പെട്ടതിന്റെ ദൂരൂഹത തന്നെയാണ് ഇതെല്ലാം വെളിവാക്കുന്നത്.
2014 മെയ് 21നാണ് ശ്രീജീവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. വീട്ടിനടുത്ത യുവതിയുമായി ശ്രീജീവ് പ്രണയത്തിലാകുന്നു. ഇതിന് പിന്നാലെ പ്രശ്‌നങ്ങൾ തുടങ്ങുകയാണ്. മറ്റൊരു മതസ്ഥയായിരുന്നു യുവതി. പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ മുതൽ ശ്രീജീവ് പൊലീസിന് കൊടും ക്രിമനലായി. യുവതിയുടെ അങ്കിൾ പൊലീസുകാരനായതായിരുന്നു ഇതിന് കാരണം. സംഭവങ്ങൾ പന്തിയല്ലെന്ന് അറിഞ്ഞതോടെ ശ്രീജീവിനെ വീട്ടുകാർ സ്ഥലത്തു നിന്ന് മാറ്റി. അപ്പോഴും ഇടയ്ക്കിടയ്ക്ക് ശ്രീജീവ് വീട്ടിലെത്തി. ആരുടേയും കണ്ണിൽപെടാതിരിക്കാൻ രാത്രിയാത്രകളായിരുന്നു അധികവും. വീട്ടുകാരോട് പോലൂം നേരത്തെ പറയാതെ എത്തിയ യാത്രകൾ. ഇതിനിടെയിൽ അതീവ രഹസ്യമായി കാമുകിയേയും വീട്ടിൽ പോയി കണ്ടിരുന്നത്. അവസാനമായി പൊലീസ് പിടികൂടുന്നതിന് മൂന്ന് ദിവസം മുമ്പും ശ്രീജീവ് കാമുകിയെ വീട്ടിലെത്തി കണ്ടിരുന്നു.
ഇത് അച്ഛനും ചിറ്റപ്പനും അറിഞ്ഞു. പൊലീസുകാരനായ ബന്ധുവിന് വെറുതെ ഇരിക്കാനുമായില്ല. കുട്ടിയുടെ കല്ല്യാണത്തിന്റെ തലേ ദിവസം ശ്രീജീവ് എത്തുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ശ്രീജീവിനെ എങ്ങനേയും പൊക്കാൻ തീരുമാനിച്ചത്. പ്രണയം തുടങ്ങിയപ്പോഴേ കേസുകൾ ശ്രീജീവിനെതിരെ തന്ത്രപരമായി പൊലീസ് ഒരുക്കിയിരുന്നു. പ്രണയം കാരണമാണ് ഈ മോഷണകേസുകളെത്തിയതെന്ന് ഉന്നത പൊലീസുകാർ പോലും അറിഞ്ഞിരുന്നില്ല. അത്ര വിദഗ്ധമായിട്ടായിരുന്നു പൊലീസ് സ്‌റ്റേഷനിൽ കാര്യങ്ങൾ നീങ്ങിയത്. ഇങ്ങനെ ചമയ്ക്കപ്പെട്ട കേസ് സിഐ പോലും അന്വേഷിക്കേണ്ട അവസ്ഥയിലെത്തി. അതുകൊണ്ട് തന്നെ പെൺകുട്ടിയുടെ വിവാഹം മുടക്കി കാമുകിയുമായി മുങ്ങാൻ ശ്രീജീവ് എത്തുമെന്ന് കരുതി കരുക്കൾ നീക്കി.
ഇതിനിടെയാണ് ഓട്ടോറിക്ഷാക്കാരൻ രാജീവിലേക്ക് കാര്യങ്ങളെത്തുന്നത്. ശ്രീജീവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ശ്രീജീവ് എങ്ങനെ എപ്പോൾ എത്തുമെന്ന് രാജീവിന് മാത്രമേ അറിയാവൂവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബസിൽ രാത്രിയിലെത്തുന്ന ശ്രീജീവിനെ എപ്പോഴും പോയി കൂട്ടുക രാജീവായിരുന്നു. ഇത് മനസ്സിലാക്കി പൊലീസ് രാജീവിനെ നിരീക്ഷിച്ചു. ചെറിയ തോതിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാമുകിയുടെ വിവാഹത്തോട് അടുത്ത ദിവസമെല്ലാം ഇത് തുടർന്നു. അങ്ങനെയാണ് ശ്രീജീവിന്റെ യാത്രാ വിവരങ്ങൾ പൊലീസിന് കിട്ടുന്നത്. ഒറ്റുകാരൻ റോളിൽ രാജീവിനെ കിട്ടിയതോടെ ശ്രീജീവ് കുടുങ്ങി. പൊലീസുകാർ അങ്ങനെ മോഷണക്കേസിൽ ശ്രീജീവിനെ പൊക്കി. ഇത്രയും ബുദ്ധിമുട്ടുകൾ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പോലും പൊലീസ് ഉപയോഗിച്ചിട്ടില്ല.
ഒരു പൊലീസുകാരന്റെ ക്രിമിനൽ ബുദ്ധിയായിരുന്നു ഇതിനെല്ലാം കാരണമെന്ന് ശ്രീജീവിന്റെ ബന്ധുക്കൾ പറയുന്നു. സിഐയും എസ് ഐയുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടു. എന്തു വിലകൊടുത്തും സഹപ്രവർത്തകനായ ക്രിമിനലിനെ രക്ഷിക്കാൻ ബോധപൂർവ്വം കരുക്കൾ നീക്കിയെന്നാണ് ഇവരുടെ ആരോപണം. കാമുകിയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് കാര്യങ്ങൾ പോലും കൃത്യമായി വീട്ടുകാരെ പൊലീസ് അറിയിച്ചത്. പ്രാദേശികമായി എല്ലാം തീരുമെന്ന പ്രതീക്ഷയിൽ ലോക്കൽ പൊലീസ് കൊലപാതകത്തെ സമർത്ഥമായി ആത്മഹത്യയാക്കി. അതിനായി ആത്മഹത്യാക്കുറിപ്പ് പോലും സൃഷ്ടിക്കപ്പെട്ടു. എന്നാൽ ആറ്റിങ്ങലിലെ ഒളിവ് കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയതാണ് ശ്രീജീവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് പൊലീസ് പറയുന്നു. അതിലെ കൈയക്ഷരം വ്യാജമാണെന്ന ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ കണ്ടെത്തലിനോട് മൗനവും.
കൊലപാതകത്തെ ആത്മഹത്യയാക്കാനുള്ള ക്രിമിനൽ ബുദ്ധി നടന്നിട്ടുണ്ട്. മോഷണക്കേസിലെ പ്രതിയെ പിടിച്ചാൽ പൊലീസ് ആദ്യം ചെയ്യുക ശരീരമാസകലം പരിശോധിക്കലാണ്. എന്തെങ്കിലും മോഷണമുതൽ ഉണ്ടോ എന്ന് പരിശോധിക്കാൻ. പക്ഷേ പൊലീസിന്റെ ഭാഷയിലെ കൊടും മോഷ്ടാവിന്റെ കാര്യത്തിൽ അതുണ്ടായില്ല. അണ്ടർ വെയറിനുള്ളിൽ ഫ്യൂരിഡാൻ ഒളിപ്പിച്ചു വച്ചത് പൊലീസ് കണ്ടില്ല. അങ്ങനെ ലോക്കപ്പിനുള്ളിൽ ശ്രീജീവ് വിഷം കഴിച്ചുവെന്ന കഥയുണ്ടായി. ഈ കഥയിലെ പൊരുത്തക്കേടുകൾ തന്നെയാണ് ശ്രീജിത്തിനെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിൽ എത്തിച്ചത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് കാമുകിയെ രാത്രി വീട്ടിലെത്തി കണ്ടതിന്റെ പ്രതികാരം പെൺവീട്ടുകാർ നടപ്പാക്കിയെന്നാണ് സംശയം.
2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജീവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല. സുഹൃത്തായ രാജീവുമായിട്ടായിരുന്നു ഇടപെടലുകളെല്ലാം. ഇത് കണ്ടെത്തിയതാണ് നിർണ്ണായകമായത്.
2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ല.
തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ. ഫിലിപ്പോസും ചേർന്ന് മർദ്ദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലെയിന്റ്സ് അഥോറിറ്റികണ്ടെത്തിയത്. പിന്നീട് വിശദമായ അന്വേഷണങ്ങളൊന്നും നടന്നില്ല. എസ് ഐയായിരുന്ന ബിജു കുമാർ രേഖകളിൽ കൃത്രിമം കാട്ടി ഇവരെ രക്ഷപ്പെടുത്താനും ശ്രമിച്ചു. പൊലീസുകാരെല്ലാം മാന്യന്മാരും ശ്രീജീവ് കുഴപ്പക്കാരനുമാണെന്ന് കഥകൾ ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്. ശ്രീജീവിന്റെ പ്രണയിനിയുടെ അടുത്ത ബന്ധുവും പൊലീസുകാരനാണ്. ഈ ബന്ധമായിരുന്നു യുവാവിന്റെ ജീവനെടുത്തതെന്നാണ് ആരോപണം.