- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഇനിയൊരു സിനിമ സംവിധാനം ചെയ്യരുത്; ശ്രീകണ്ഠൻ നായർ ഷോ യിൽ സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ച് മിമിക്രിതാരങ്ങൾ; പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രധിഷേധം ശക്തം; ദയവായി കോമഡി ഷോയെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ തലത്തിൽ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതെന്ന് അവതാരകൻ
കോമഡി കൗണ്ടറുകളും മറുകൗണ്ടറുകളും കൊണ്ട് ആളുകളെ രസം കൊള്ളിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഡൻ നായർ ഷോ, ഇതിനോടകം തന്നെ ഒത്തിരി നർമ മുഹുർത്തങ്ങൾകൊണ്ട് മിനിസ്‌ക്രീൻ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പരിപാടി ഇപ്പോൾ വാർത്തകളിൽ നിറയുന്നു. രണ്ടാഴ്ച മുമ്പ് സംപ്രേകഷണം ചെയ്ത ഷോയിൽ സന്തോഷ് പണ്ഡിറ്റ് മിമിക്രി താരങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. സന്തോഷ് പണ്ഡിറ്റ് ഉൾപെടെ 10 പേരാണ് പാനലിൽ ഉണ്ടായിരുന്നത്. 30 ഓളം മിമിക്രി കലാകാന്മാർ കാണികളായും പരിപാടിയിൽ പങ്കെടുത്തിരുന്നു. തൊട്ടുമുമ്പ് പങ്കെടുത്ത സ്മാർട് ഷോയിൽ പറഞ്ഞ കൗണ്ടറുകളും ഓണം റിലീസായി എത്തുന്ന നീലിമ നല്ലകൂട്ടിയാണെന്ന പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. 28 വർഷമായി മിമിക്രി
കോമഡി കൗണ്ടറുകളും മറുകൗണ്ടറുകളും കൊണ്ട് ആളുകളെ രസം കൊള്ളിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഡൻ നായർ ഷോ, ഇതിനോടകം തന്നെ ഒത്തിരി നർമ മുഹുർത്തങ്ങൾകൊണ്ട് മിനിസ്‌ക്രീൻ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പരിപാടി ഇപ്പോൾ വാർത്തകളിൽ നിറയുന്നു. രണ്ടാഴ്ച മുമ്പ് സംപ്രേകഷണം ചെയ്ത ഷോയിൽ സന്തോഷ് പണ്ഡിറ്റ് മിമിക്രി താരങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. സന്തോഷ് പണ്ഡിറ്റ് ഉൾപെടെ 10 പേരാണ് പാനലിൽ ഉണ്ടായിരുന്നത്. 30 ഓളം മിമിക്രി കലാകാന്മാർ കാണികളായും പരിപാടിയിൽ പങ്കെടുത്തിരുന്നു. തൊട്ടുമുമ്പ് പങ്കെടുത്ത സ്മാർട് ഷോയിൽ പറഞ്ഞ കൗണ്ടറുകളും ഓണം റിലീസായി എത്തുന്ന നീലിമ നല്ലകൂട്ടിയാണെന്ന പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്.
തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. 28 വർഷമായി മിമിക്രിയിൽ നിൽക്കുന്ന ഒരു മ ന്യനാണ് മറ്റുള്ളവരെക്കാളും മോശമായി സീ സാരിച്ചത് കണ്ടവർക്ക് മനസിലായി... ചാനലിനെ 'ചാനലിനെ ആരും മോശം പറഞ്ഞതായി അറിവില്ല'', 50ൽ പരം കോമടി തരങ്ങളുടെ ഇടയിലെക്ക് 7 ഓളം സിനിമ സംവിധാനം ചെയ്യുകയും അത് സ്വന്തം കിടപ്പാടം വിറ്റ് നിർമ്മിക്കുകയും അതിലുപരി നടനുമായ അദ്ദേഹത്തെ തീരെ തരം താഴുത്തുന്ന കാര്യമാണ് സാർ ചെയ്തത് അയാൾ ചെയ്ത വർക്ക് വിചയിചോ അതോ തകർന്നോ എന്ന് നോക്കിയാവരുത് കസേര നൽക്കുന്നത്. ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.
പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഡൻ നായർ ഫേസ്‌ബുക്കിൽ വിശദീകരണവുമായെത്തുകയും ചെയ്തിരിക്കുകയാണ്. ഫൽവേഴ്സ് ടിവിയിൽ മികച്ച രീതിയിൽ പോകുന്ന പരിപാടിയാണ് ശ്രീകണ്ഡൻ നായർ ഷോ. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന ഹിറ്റ് പരിപാടിയുടെ ബുദ്ധികേന്ദ്രമായിരുന്ന ശ്രീകണ്ഡൻ നായർ തന്നെയാണ് ഇതിലും അവതാരകനായെത്തുന്നത്. ഓണത്തിനുശേഷം വന്ന എപ്പിസോഡിൽ മിമിക്രി താരങ്ങളായിരുന്നു അതിഥികൾ. കൂട്ടത്തിൽ സന്തോഷ് പണ്ഡിറ്റും. പതിവുപോലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കേന്ദ്രബിദ്ധുവായി പണ്ഡിറ്റ് മാറി. മറ്റു മിമിക്രി താരങ്ങൾ അസഹിഷ്ണുക്കളെപ്പോലെ സന്തോഷിനെ കടന്നാക്രമിക്കുന്നതാണ് ഷോയിലുടനീളം കണ്ടത്. മിമിക്രി രംഗത്ത് 30 വർഷം പിന്നിട്ട ഏലൂർ ജോർജ് അടക്കമുള്ളവരാണ് പണ്ഡിറ്റിന്റെ മേൽ കടന്നാക്രമണം നടത്തുന്നത്. പരിപാടിയുടെ ഒരു ഘട്ടത്തിൽ മറ്റു മിമിക്രിക്കാർക്കെതിരേ സന്തോഷ് പൊട്ടിത്തെറിക്കുന്നുണ്ട്. താങ്കളുടെ വീട്ടിലെത്തി ഞങ്ങൾ പറയും ഇനിയൊരു സിനിമ സംവിധാനം ചെയ്യല്ലെന്ന് ഒരു മിമിക്രിക്കാരൻ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഷോ ചാനലിൽ വന്നതിനുശേഷം മിമിക്രി താരങ്ങൾക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രേക്ഷകൻ ഇട്ട കുറിപ്പ് ഇങ്ങനെ- എന്ത് കൗണ്ടർ ആണെങ്കിലും ഒരാളെ വിളിച്ചു വരുത്തി കൂട്ടം ചേർന്ന് ആക്രമിക്കുന്നത് ശരിയല്ല. മിമിക്രി കലാകാരന്മാരോടുണ്ടായിരുന്ന ഇഷ്ടവും ബഹുമാനവുമൊക്കെ ഇതോടെ പോയിക്കിട്ടി. ഒരാളെ നിങ്ങൾ പരിഹസിക്കുമ്പോൾ സ്വയം പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ സെൻസർ ചെയ്തു ഇറങ്ങുന്നത് തന്നെയാണ്. സെൻസർ ബോർഡ് അനുമതി നൽകാത്ത ചിത്രങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന ഈ കാലഘട്ടത്തിൽ സെൻസർ ചെയ്തു വരുന്ന ഈ സിനിമ താൽപ്പര്യം ഉള്ളവർ മാത്രം കാണട്ടെ. നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഈ എപ്പിസോഡിന്റെ ചുവട്ടിൽ വന്ന കമന്റുകൾ വായിച്ചു നോക്ക്. പ്രേക്ഷകർക്ക് ആരാണ് ശരിയെന്നു തോന്നിയതെന്ന് നിങ്ങൾക്ക് മനസിലാകും.
അതുപോലെ തന്നെ മുൻ എപ്പിസോഡുകളുടെ വ്യൂവും ഈ എപ്പിസോഡിന്റെ വ്യൂവും താരതമ്യം ചെയ്യുക. ഇതുപോലെ നിരവധി പേരാണ് മിമിക്രി താരങ്ങൾക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.വിമർശനങ്ങൾ ചാനലിനെതിരേയും വന്നതോടെയാണ് ചാനൽ ഹെഡ് കൂടിയായ ശ്രീകണ്ഡൻ നായർ ഫേസ്‌ബുക്കിൽ വിശദീകരണക്കുറിപ്പിട്ടത്. ഫേസ്‌ബുക്ക് കുറിപ്പിലാണ് വിശദീകരണം രേഖപ്പെടുത്തുന്നത്.
ശ്രീകണ്ഠൻ നായരുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ...
ശ്രീകണ്ഠൻ നായർ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു എന്ന തരത്തിൽ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കാണാനിടയായി .. ഒരു കാര്യം വ്യക്തമാക്കട്ടെ ..വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാദ്ധ്യമ പ്രവർത്തനം എന്റെ അജണ്ടയല്ല .
കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു .സന്തോഷ് പണ്ഡിറ്റിനെ അതിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണ് ..പരസ്പരം അറിയുന്നവർ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയത് നിർദോഷമായ തമാശകളുടെ അതിരുകൾക്കുള്ളിൽ നിന്ന് മാത്രമാണ് .ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ -പാക് യുദ്ധത്തിന്റെ തലത്തിൽ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ..