മനാമ : ബഹ്‌റിനിൽ ജോലി അന്വേഷിച്ച് സന്ദർശക വിസയിലെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു. കണ്ണൂർ സ്വദേശി താഴെ ചൊവ്വ ശ്രീകാന്ത് വി. ഗോവിന്ദൻ ആണ് മരിച്ചത്. പരേതന് 49 വയസായിരുന്നു പ്രായം.

സുഹൃത്തിന്റെ അടുത്തേക്ക് ജോലി അന്വേഷിച്ചാണ് വിസിറ്റിങ് വിസയിൽ ശ്രീകാന്ത് എത്തിയത്. യു.എ.ഇയിൽ ആയിരുന്ന ശ്രീകാന്ത് അവിടെ ജോലി ശരിയാവാത്തതിനെ തുടർന്നു ബഹ്‌റൈനിലേക്കു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്നു വിളിച്ചപ്പോഴാണു മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലാണുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.