- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ അയാൾ റേപ്പ് ചെയ്തത് ആണ്; കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു; ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്! സോഷ്യൽ മീഡിയ താരവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീടൂ ആരോപണം; സൈബർ സഖാവിന്റെ മുഖം മൂടി അഴിയുമ്പോൾ
തിരുവനന്തപുരം: സോഷ്യൽ മീഡിയ താരവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീടൂ ആരോപണവുമായി യുവതി രംഗത്ത്. ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുന്നവർ വെളിപ്പെടുത്തലുകൾ നടത്തുന്ന വുമൺ എഗൻസ്റ്റ് സെക്സ്വൽ ഹരാസ്മെന്റ് ഫേസ്ബുക്ക് പേജിലൂടെയായണ് യുവതി ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാർ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫ്ളാറ്റിൽ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാർ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്. അതിനാലാണ് താൻ വെളിപ്പെടുത്തലിന് തയാറായി മുന്നോട്ട് വന്നതെന്നും പോസ്റ്റിൽ പറയുന്നു. ഇതിന് മുമ്പും പല ആരോപണങ്ങൾ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഉയർന്നിട്ടുണ്ട്.
വുമൺ എഗൻസ്റ്റ് സെക്സ്വൽ ഹരാസ്മെന്റ് ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം care അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു.നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്. പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു, അപ്പോൾ ഞങ്ങളുടെ mutual ഫ്രണ്ട്സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .
ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയിൽ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്ലാറ്റിൽ എത്തിച്ചു. കൂടെ tv പ്രോഗ്രാമിൽ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ തന്നു തിരികെ പോയി. 12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി.
എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊൾ. മാനസികമായി വേറെ കുറേ പ്രേശ്നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്. പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാൾ എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്തോ.
നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ അവസ്ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല. ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്. അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്.
അയാൾ ഇന്റർവ്യൂയിൽ സ്ത്രീകൾ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ correctness നെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകം ആണ്. Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്തും സങ്കടം പറഞ്ഞു അയാൾക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാൻ തുടങ്ങി. എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏർപ്പാട് ആക്കി തരിക വീട്ടിൽ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.
ഇതിനിടയിൽ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിങ് ചെലവ് കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു.
അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്. അമ്മയ്ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതുകൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. ആയാൾക്കും അമ്മയ്ക്കും ചേച്ചിക്കും അയാൾക്കും മെന്റലി പ്രശ്നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടർ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോൺ വീഡിയോ അയക്കുക ഫോൺ സെക്സിന് നിര്ബന്ധിക്കുക ഒക്കെ പതിവ് ആണ്. അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ base ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്.
ഓരോ പെണ്കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെണ്കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ് .ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്.
ഇന്റർവ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു.
അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്. അയാളെ കുറിച്ചു പരാതി പറയുന്ന സ്ത്രീകൾ എല്ലാം അയാൾക്ക് ഭ്രാന്തി ആണ്. തുറന്നു പറയുന്ന സ്ത്രീകൾ എല്ലാം അയാളെ planned അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്.
എന്നെ അയാൾ rape ചെയ്തത് ആണ് . അയാൾ ഇനി എന്ത് ഇന്റർവ്യൂ കൊടുത്താലും എത്ര തന്നെ ആളുകളെ ചിരിപ്പിച്ചാലും അയാളിലെ മൃഗത്തെ അടുത്ത് അറിഞ്ഞവൾ എന്ന നിലയ്ക്ക് എനിക്ക് അതൊക്കെ കാണുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. എന്നോട് അയാൾ ഒന്നും ഇതുവരെ തെറ്റായി പറഞ്ഞിട്ടില്ല അതുകൊണ്ട് അയാൾ നല്ലത് ആണ് എന്ന് പറയുന്നവരും ഉണ്ട്. അല്ലേലും നമ്മുക്ക് ഒക്കെ സ്വന്തം വീട്ടിലോ നമ്മുക്ക് അടുപ്പം ഉള്ളവർക്കോ എന്തേലും പറ്റിയാൽ മാത്രം വിഷമിക്കുന്ന ഹൃദയം ആണല്ലോ ഉള്ളത്.
കുറ്റകൃത്യം റേപ്പ് ആണ്. അതിന് ശേഷം ഇത് പുറത്ത് പറയാതിരിക്കാൻ എന്നെ സ്നേഹം നടിച്ചു, വാഗ്ദാനങ്ങൾ നൽകി manipulate ചെയ്യുകയും ചെയ്തു. ഈ കഴിഞ്ഞ മാസങ്ങളിൽ ഞാൻ കടന്ന് പോയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. അതെ സമയം കുറ്റകൃത്യം ചെയ്ത ആൾ ഇപ്പോഴും പുരോഗമന മുഖം മൂടിയിട്ട് സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അന്ത്യം വരേണ്ടതുണ്ട്.
#metoo
ഡിസംബർ 24ന് സോഷ്യൽ മീഡിയയിൽ വന്ന മറ്റൊരു കുറിപ്പ് ഇങ്ങനെ
നിങ്ങളൊരു ആരാധികയാണോ..! എന്നാ നിങ്ങളും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്..
ഒരു സെലിബ്രിറ്റി എന്ന ലേബലിൽ സ്ത്രീകളെ സൈക്കോകളും മോശക്കാരിയും ശല്യം ചെയ്യുന്ന ഫാൻസും ഒക്കെയായി ചിത്രീകരിക്കുന്നത് അഭിനവ ചളിയനും പുരോഗമന ഫെമിനിസ്റ്റുമായ ആളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ പറയുമ്പോൾ ഒരു സാധാരണക്കാരിയായ ഞാൻ നേരിടേണ്ടി വരുന്ന എല്ലാ ഭവിഷ്യത്തുകളും മുന്നിൽക്കണ്ട് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. അത്രതന്നെ ഭവിഷ്യത്ത് ഇക്കൂട്ടത്തിൽ എക്സ്പോസ് ചെയ്യപ്പെടാൻ പോകുന്ന ഒരു ശവത്തിൽ കുത്തി ഫെമിനിസ്റ്റിന്റെ കാര്യത്തിലും ഉണ്ടാകുമെന്നറിയാം. ലൈവിൽ വന്ന് എന്തോ ചെയ്തുകളയുമെന്ന ഭീഷണിയൊക്കെ ഈ സെലിബ്രിറ്റി ഫെമിനിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ആരാധകവൃന്ദത്തിന്റെ പിന്തുണയും പ്രിവിലേജുമുള്ള ഇവരെക്കുറിച്ചൊക്കെപ്പറയുമ്പോൾ പേട്ടനെയും പേച്ചിയെയും എനിക്കറിയാം മോഡലിൽ ഈ വലിയ ഫെമിനിസ്റ്റുകളിൽ പലരും രംഗത്തുവരികയും ചെയ്യും.
സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങുമില്ലാതെ തമാശ പറയുന്നയാൾ എന്ന നിലയിൽ മാധ്യമറിപ്പോർട്ടുകളിലും അഭിമുഖങ്ങളിലും പ്ലെയ്സ് ചെയ്യപ്പെട്ടിട്ടുള്ളയാളാണ് ടിയാൻ. പൊളിറ്റിക്കൽ കറക്ട്നെസിന്റെ അപ്പോസ്തലനായി സ്വയം അവതരിപ്പിക്കുന്ന ഇയാൾ ജീവിതത്തിൽ തനിക്ക് ചുറ്റുമുള്ളവരോട് കാണിക്കുന്ന നെറികേട് പറയണം എന്ന് തോന്നി. ഒരാളുടെ കൺസെന്റ് ഇല്ലാതെ അയാളുടെ ശരീരത്തിൽ തൊടാമോ ഇല്ലയോ എന്നുള്ള അടിസ്ഥാന സംഗതിപോലും അറിയാത്ത ഒരാൾ ആണ് ഇത്രേം വല്യ കാര്യങ്ങൾ പറയുന്നത് എന്നു കാണുമ്പോ അത്ഭുതം തോന്നും.
ഒരു സുഹൃത്തു എന്ന നിലയിൽ ഏതൊരാളെയും പോലെ ടിയാന്റെ വളർച്ചയിൽ സന്തോഷിക്കുകയും അതിന് വേണ്ടി സഹായങ്ങൾ ചെയ്യാൻ മുന്നിൽ തന്നെ ഉണ്ടായിരിക്കുകയും ചെയ്തിരുന്ന ആളാണ് ഞാൻ. അടുത്തറിഞ്ഞ ഈ ഒരു വർഷത്തിൽ മുന്നേ കണ്ട 6 വർഷത്തെ സൗഹൃദത്തിൽ ഞാൻ മനസ്സിലാക്കിയ ആളെയല്ല ഞാൻ കണ്ടത്.
ഏത് റിലേഷൻഷിപ്പ് ആയാലും അതിന് ഒരു മൂല്യവും തരാത്ത, എല്ലാവരേയും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരാളെയാണ് എനിക്ക് അടുത്തറിയാൻ കഴിഞ്ഞത്. സ്വന്തം ടീമിൽ ഉള്ള ആളുകൾക്ക് വേണ്ടിപ്പോലും ഇയാളോട് ഞാൻ നിരന്തരം തർക്കിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്.
പ്രേമവും പഞ്ചാര വർത്തമാനവും പറഞ്ഞു നിരവധി സ്ത്രീകളെ ഇയാൾ കബളിപ്പിക്കുന്നു എന്നറിഞ്ഞപ്പോഴാണ് ഞാനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അത് എന്റെ വിഷയം അല്ല എന്ന് വിധി എഴുതാൻ കഴിയില്ല. എന്നെയും അത് ബാധിക്കുന്നുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇയാൾ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തു വന്നു വരെ കരഞ്ഞു പങ്കുവെച്ചിരുന്നത് എന്റെയടുത്താണ്. പക്ഷേ എന്നോട് പറയുന്നത് മറ്റൊരു വേർഷൻ ആയിരുന്നുവെന്നും സത്യത്തിന്റെ മുഖം മറ്റൊന്നായിരുന്നുവെന്നും എനിക്ക് പിന്നീട് മനസിലാക്കാൻ കഴിഞ്ഞു.
ഒരു സംഭവം ടിയാൻ എന്നോട് പറഞ്ഞത്, നിരന്തരമായി ഒരു ആരാധിക ശല്യം ചെയ്യുന്നുവെന്നും വീട്ടിൽ വന്ന് തന്നെ കല്യാണം കഴിക്കണം എന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു എന്നൊക്കെയാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് ഞാൻ അവന്റെ കൂടെ നിക്കുന്നു. അവനു സമാധാനം കിട്ടേണ്ട വഴികളെ കുറിച്ചു ആലോചിക്കുന്നു. ആ കുട്ടിയെ എന്റെ കൂടി ശത്രു ആയി കാണുന്നു. പക്ഷെ പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്. ആ കുട്ടിയുടെ കൈയിൽ നിന്ന് വാങ്ങിയ ഉപഹാരം തിരികെ നൽകാൻ അവരുടെ വീട്ടിൽ cctv ഉള്ളതുകൊണ്ട് പെടുന്നെങ്കിൽ അവൻ പെട്ടോട്ടെ എന്നു കരുതി കൂടെ വർക്ക് ചെയ്യുന്ന ആളെ പറഞ്ഞുവിടുന്നു. അത് വരെ എന്നോട് ''അവൾ ഒരു സൈക്കോ ആണ്, മാനസിക പ്രശ്നം ഉള്ളവൾ ആണ്, ഇംഗ്ലീഷ് പടത്തിൽ നമ്മളെ ആക്രമിക്കാൻ വരുന്ന ഒരു ജീവിയെ പോലെ ആണ് എനിക്ക് അവരെ തോന്നുന്നത്'' എന്നെല്ലാം പറഞ്ഞ ആളിന്റെ ആ കുട്ടിയോട് ഉള്ള ചാറ്റ് ഞാൻ കാണാൻ ഇടയായി. ബേബി ബേബി വിളി കൊണ്ട് നിറഞ്ഞ ആ ചാറ്റിൽ കുട്ടിയോട് അവരുടെ ഭാവി കാര്യങ്ങളെ കുറിച്ചു വരെ ചർച്ച ചെയ്തിട്ടുണ്ട് മഹാൻ.പലരുമായും ഓഡിയോ വീഡിയോ സെക്സ് ചാറ്റിങ് ,പട്ടിയെ കുളിപ്പിക്കുന്നു കടയിൽ പോകുന്നു ബാത്റൂമിൽ ഇരിക്കുന്നു എന്നൊക്കെ ഫോട്ടോ ഉൾപ്പെടെ അയക്കുക ഒക്കെ ആൾക്ക് ഒരു ഹരം ആണെന്ന് മനസ്സിലായി.ഇത് അവരുടെ അമ്മ അറിയണമല്ലോ എന്നു കരുതി പറഞ്ഞപ്പോ ആണുങ്ങൾ ആയാൽ അങ്ങനെ ആണ് പെണ്ണുങ്ങൾ എന്തിനാ അവർ വിളിക്കുന്ന ഉടനെ പോകാൻ നിക്കുന്നത് എന്ന മറുപടി ആണ് കിട്ടിയത്. അവിടുന്നും നീതി കിട്ടില്ല എന്നു ബോധ്യം ആയി. അങ്ങനെ സ്വയം ഇറങ്ങി തിരിക്കുകയും ടിയാന്റെ വീട്ടിൽ വെച്ചു തന്നെ പ്രതികരിക്കുകയും ഉണ്ടായി.
ഓരോ കാര്യങ്ങൾക്കും വ്യക്തത വരാൻ തുടങ്ങിയത് പിന്നെ ആണ്. എന്റെ കൈയിൽ നിന്ന് ഒരു വർഷ കാലയളവിൽ പലപ്പോഴായി പണം വാങ്ങിയിരുന്നു.വീട് പണി കുഞ്ഞമ്മയുടെ മോന്റെ കാലിന്റെ ചികിൽസ കൂട്ടുകാരന്റെ ചേട്ടന്റെ മോൾടെ ബർത്ത് ഡേ ഈ പണം വാങ്ങിയതെല്ലാം ഓരോ കള്ളങ്ങൾ പറഞ്ഞായിരുന്നു. ( പ്രശ്നം വഷളായപ്പോ ഞാൻ അത് തിരികെ വാങ്ങി. അത് എനിക്ക് വാങ്ങി തരാൻ സഹായിച്ച മാഡത്തിനു പെരുത്തു നന്ദി) അങ്ങനെ അവസാനം കുഞ്ഞമ്മയുടെ മോന്റെ കാലിന്റെ ചികിത്സയ്ക്ക് പോകാൻ എന്നു കള്ളം പറഞ്ഞു വാങ്ങിയ പണം കൊണ്ട് മൂന്ന് ദിവസം ഒയോ റൂം എടുത്തത് അറിഞ്ഞപ്പോ ആണ് പ്രശ്നം രൂക്ഷം ആകുന്നത്. എല്ലാവരുടെയും കൈയിൽ നിന്നും ഓരോന്ന് പറഞ്ഞു പൈസ വാങ്ങുക, സമ്മാനങ്ങൾ വാങ്ങുക, നമ്മൾ വാങ്ങി കൊടുക്കുന്ന അല്ലേൽ സെലക്റ്റ് ചെയ്തുകൊടുക്കുന്ന സമ്മാനങ്ങൾ വേറെ പെൺകുട്ടികൾക്ക് കൊടുക്കുക ( അതിന്റെ കൂടെ ഒരു കവിത must ആയിട്ട് ഉണ്ടാകും) ഇങ്ങനെ ഓരോന്ന് അറിയാൻ തുടങ്ങി.നേരത്തെ 'ജീവിയെ പോലെ' എന്നു പറഞ്ഞ പെൺകുട്ടി വാങ്ങി കൊടുത്ത ഷർട്ടും ഇട്ട് 100 ഫോട്ടോയും ഇട്ട് അതിനെയും തെറി പറഞ്ഞു നടപ്പുണ്ട് ഇപ്പോഴും.
സ്വാഭാവികമായും നമ്മൾക്ക് ഒരാളിൽ നിന്ന് പ്രശ്നം വരുമ്പോ നമ്മൾ അത് ആദ്യം ചോദിക്കുക അറിയിക്കാൻ ശ്രമിക്കുക അവരുമായി അത്രേം ചേർന്നു നിൽക്കുന്നു എന്നു നമ്മുക്ക് തോന്നുന്ന ആളുകളോടാണ്. അങ്ങനെ ആണ് ഒരാളെ കോണ്ടാക്ട് ചെയ്യുന്നത്. അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധം എല്ലാം ടിയാൻ തന്നെ എന്നോട് പറഞ്ഞിട്ടുള്ളതായിരുന്നു. അയാളുടെ വാളിലും ലൈവിലും നിരന്തരം ''ടിയാൻ എന്റെ ആണ്, എന്റെ ജീവനാണ്'' എന്നു പറയുകയും, അയാളുടെ പടമുള്ള ടീഷർട്ട് ഇട്ട് ഫേസ്ബുക്കിൽ ലൈവ് വരികയും ചെയ്യുന്ന ആളാണ് ടിയാൾ. പ്രഖ്യാപിത ഫെമിനിസ്റ്റും സ്ത്രീകൾക്കായുള്ള ഓൺലൈൻ ലൈവ് പോരാട്ടങ്ങളുടെ പേരിൽ സെലിബ്രിറ്റിയുമാണ് പുള്ളിക്കാരി. അതുകൊണ്ടുതന്നെ സ്ത്രീകളോട് നെറികേട് കാണിച്ചാൽ ചുമ്മാ ഇരിക്കില്ല എന്ന മിഥ്യാധാരണ അന്ന് ഉണ്ടായിരുന്നത് ഇവരോട് കാര്യങ്ങൾ അന്വേഷിക്കാൻ തുനിഞ്ഞത്. ( ഇവരുടെ ചില സംഗതികൾ സഹിക്കാഞ്ഞതുകൊണ്ട് ഞാൻ നേരത്തെ തന്നെ അതിനെ എഫ്ബിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടായിരുന്നു). കാര്യങ്ങളൊക്കെ കേട്ടപ്പോൾ പ്രസ്തുത ഫെമിനിസ്റ്റ് പോരാളി വലിയ പിന്തുണയൊക്കെ തന്നു. തന്നോട് വേറെ ഒരു കുട്ടിയും ഇതേ പരാതി പറഞ്ഞിട്ടുണ്ട് എന്നും അവൻ എന്ത് വൃത്തികെട്ട നാറി ആണെന്നുമൊക്കെ പറഞ്ഞ ആളിന്റെ മറ്റൊരു പോസ്റ്റ് കണ്ടു ഞാൻ പിന്നെയും ഞെട്ടി. പരാതി പറഞ്ഞ സ്ത്രീയെ സൈക്കോയായും മോശക്കാരിയായും ചിത്രീകരിച്ചികരിച്ചിരിക്കുന്നു എന്ന് മാത്രമല്ല ഭംഗയായി ടിയാനെ എന്റെ കാമുകനാക്കി വൈറ്റ്വാഷ് ചെയ്തിട്ടുമുണ്ട്. എന്റെ വാളിലോ ഏതേലും കമെന്റിലോ അല്ലേൽ ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ വീട്ടുകാരോടോ പോലും പറഞ്ഞിട്ടില്ല ടിയാൻ എന്റെ കാമുകൻ ആണെന്ന്. വ്യക്തി ബന്ധങ്ങൾക്ക് ഒരു വിലയും തരാത്ത എതിരെ നിൽക്കുന്ന ആളുകളെ കാമം തീർക്കാനുള്ള ഒരു ഒബ്ക്ടായി മാത്രം കാണുന്ന ആളുകളുടെ അവസ്ഥ മുതലെടുക്കുന്ന ഒരുത്തനെ ഞാൻ എന്തായാലും കാമുകന്റെ സ്ഥാനം കൊടുത്ത് ഇരുത്തില്ല. രണ്ടു പേർ വന്നു ഒരേ പരാതി പറഞ്ഞപ്പോ എങ്ങനെ ആണ് പെട്ടെന്ന് നിങ്ങളുടെ പ്രാണനാഥൻ എന്റെ കാമുകൻ ആയത്?
''ലൈവിൽ വന്നും പോസ്റ്റിലും നിന്റെ പേര് പറയുമെടീ'' എന്നൊരു ഭീഷണിയും കൂടി മുഴക്കിക്കളഞ്ഞു പ്രസ്തുത ഫെമിനിസ്റ്റ്. ഒരാൾ എന്നെ ഒരു വർഷമായി use ചെയ്തുവെന്നും എന്റെ അവസ്ഥയും എന്റെ സൗഹൃദവും എന്റെ സ്നേഹവും എന്റെ സമയവും എന്റെ പണവും ഒക്കെ ചൂഷണം ചെയ്തു എന്ന് പറഞ്ഞപ്പോൾ അതെല്ലാം കേട്ടിരുന്ന അവർ പിന്നെ വിളിച്ചു പറഞ്ഞത് 'നിന്റെ കഴപ്പ് തീർക്കാൻ നീ അവന്റെ കൂടെ പോയതല്ലേടി എന്നായിരുന്നു'. സ്ത്രീകൾക്കെതിരെ ആരെങ്കിലും കണ്ണുരുട്ടിയെന്ന് കേട്ടാൽ ഫേസ്ബുക്കിൽ പതിനാറ് ലൈവ് വീഡിയോ ചെയ്യുന്ന, പൊളിറ്റിക്കൽ കറക്ട്നെസിന്റെ ദേവിയെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീയുടെ ഡയലോഗാണെന്നോർക്കണം. അതും വിക്ടിം പൊസിഷനിൽ നിൽക്കുന്ന ഒരു സ്ത്രീയോട്. എഫ്ബിയിൽ കിടന്നു പ്രസംഗിക്കുന്ന പോലെ അല്ല ആളുകൾ എന്ന തിരിച്ചറിവ് നല്ലപോലെ ഉണ്ടായി. പിന്നീടന്വേഷിച്ചപ്പോൾ പ്രമുഖ ഫെമിനിസ്റ്റിന്റെ ഇരട്ടത്താപ്പിന്റെ ആയിരം കഥകൾ കേട്ടു. പല ഇരകളും ലൈവിൽ വന്ന് തകർത്തുകളയുന്ന സെലിബ്രിറ്റി ഫെമിനിസ്റ്റിന്റെ പ്രിവിലജ് കണ്ട് മിണ്ടാതിരിക്കുന്നവരാണത്രേ
പണ്ട് താമസിച്ചിരുന്ന കൂട്ടുകാരന്റെ വീട്ടിൽ വെച്ചു രാത്രിയിൽ വളരെ മോശം അവസ്ഥയിൽ അഭയം ചോദിച്ചു വന്ന ഒരു പെൺകുട്ടിയെ ഒരു ദയയും ഇല്ലാതെ വീട്ടിൽ നിന്ന് ഇറക്കി വിടീച്ചിട്ടുണ്ടത്രേ ഈ ഫെമിനിസ്റ്റ്. ആ കൂട്ടുകാരൻ അന്ന് ഇവരുടെ ടോക്സിക് സൗഹൃദത്തിന്റെ ഇരയായതുകൊണ്ട് ഇവരുടേ വാക്ക് കേട്ട് ആ പെൺകുട്ടിയോട് ''നീ നാളെ മറ്റൊരു സ്ഥലം അന്വേഷിക്കണം'' എന്നു പറഞ്ഞത്രേ (രാത്രി തന്നെ ഇറക്കിവിടണമെന്നായിരുന്നു ഫെമിനിസ്റ്റിന്റെ ആവശ്യം ). അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് നുണ പറഞ്ഞു ഒരുപാട് ബന്ധങ്ങൾ നശിപ്പിച്ച നിങ്ങളെ ഞാൻ ഒരിക്കലും വിശ്വസിക്കാൻ പാടില്ലായിരുന്നു. ഇതിനെയൊക്കെ വെല്ലുന്ന മഹത്തായ സ്ത്രീപക്ഷ പരിപാടികളും താങ്കൾ ചെയ്തതായി അറിഞ്ഞു. ഇതിന്റെയൊക്കെ ഇരകൾ പലരും നിശബ്ദരായി നിങ്ങളുടെ ലൈവ് വീഡിയോ അഭ്യാസങ്ങൾ കണ്ട് മിണ്ടാതിരിക്കുന്നുണ്ട്. എല്ലാക്കാലവും നിങ്ങളിങ്ങനെ എക്സ്പോസ് ചെയ്യപ്പെടാതെ തുടരുമെന്ന് കരുതരുത്. നിങ്ങൾ ഒപ്പം ഫേസ്ബുക്കിൽ ഫോട്ടോയിട്ടും ഒരുമിച്ച് ക്രിയേറ്റീവുകൾ ചെയ്തും ആഘോഷിക്കുന്ന പല സുഹൃത്തുക്കളും ഇപ്പോൾ നിങ്ങളുടെ സ്പേസിൽ ഇല്ലാത്തതെന്തെന്നും അവരിൽ പലരെയും നിങ്ങളോ നിങ്ങളെ അവരോ ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ആർക്കും അറിയില്ല എന്ന് കരുതരുത്.ഡിവോഴ്സ് കേസ് നടക്കുന്നതുകൊണ്ട് ആണ് ഇതിൽ ഇടപെടാത്തത് എന്നു പറഞ്ഞ നിങ്ങളോട് ഞാൻ സഹായം ചോദിച്ചു ( സത്യത്തിൽ പോസ്റ്റ് ഇടാൻ പോലും ഇപ്പൊ ആണ് ഞാൻ തീരുമാനിച്ചത്) അപ്പൊ വേഗം പറ്റില്ല എന്നൊക്കെ പറഞ്ഞത് കണ്ടിട്ട് മറ്റേ 'wait a mint who are you ' മീമിലെ ചെക്കനെ പോലെ ഞാൻ നിന്നു.
പറഞ്ഞു വന്നത് ഞാൻ എന്റെ എഫ്ബി ജീവിതത്തിൽ എന്റെ ഏറ്റവും മോശം സമയം എന്നോട് ഒരുപാട് സ്നേഹം കാണിക്കുകയും മരണം വരെ കൂടെ കാണും എന്നു ഉറപ്പ് തരികയും ചെയ്ത ഒരാളോട് അല്ലാതെ വേറെ ആരോടും ഞാൻ വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല. അതും ഒരു കൂട്ടം ആളുകൾ എനിക്ക് നിരന്തരം ആഗ്രഹം തന്നപ്പോ ഉണ്ടായ ഒരു തെറ്റാണ്. അല്ലാതെ ഒരു കാര്യം കേട്ട ഉടനെ അതിന്റെ സത്യാവസ്ഥ പോലും തിരക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ വേണ്ടി വിക്ടിം ആയ ഒരാളെ കളിയാക്കി നിർദാക്ഷിണ്യം പോസ്റ്റ് ഇട്ട് അപമാനിക്കുന്ന ആളുകൾ ഒരിക്കലും പുരോഗമന സർക്കിളിൽ ഞെളിഞ്ഞു ഇരുന്നു സ്ത്രീകൾക്ക് വേണ്ടി പോസ്റ്റ് ഇടരുത്. ആണുങ്ങളോട് അടുപ്പം സ്ഥാപിച്ചു അവരെ 'പെടുത്തുന്ന' ആളാണ് എന്നും ഇപ്പൊ അടുപ്പം ഉള്ള ആളുകൾ സൂക്ഷിക്കണം എന്നും പറഞ്ഞതായി അറിഞ്ഞു. എന്നോട് മോശമായി സംസാരിച്ചവരുടെ അല്ലാതെ വേറെ ഒരാളിന്റെ പേര് ഞാൻ പറഞ്ഞിട്ടുണ്ടെൽ അവർക്ക് ഈ പോസ്റ്റിൽ വരാം.നിങ്ങളുടെ ഉടായിപ്പ് മനസ്സിലാക്കി നിങ്ങളെ ഉപേക്ഷിച്ചവർ ഒക്കെ നിങ്ങളെ കേറി പിടിച്ചു ബൈക്കിൽ പോയപ്പോ പിടിച്ചു എന്നൊക്കെ പറയുന്ന പോലെ അല്ല സ്ത്രീയെ എല്ലാരും.
ടിയാനുമായി ഒരു വർഷമായി ഏറ്റവും അടുത്തു നിന്ന് അയാളുടെ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്ത ഒരാൾ എന്നനിലയ്ക്ക് ഞാൻ പറയുന്നു: അയാൾ ഒരുപാട് കള്ളങ്ങൾ പറയുന്ന, തന്റെ കാര്യം നേടാൻ വേണ്ടി എത്ര സ്നേഹവും അഭിനയിക്കുന്ന, രണ്ടു പേരെ ഒരേസമയം ഒരേപോലെ വാഗ്ദാനം കൊടുത്തു പറ്റിക്കുന്ന, പുറമെ പറയുന്ന കാര്യങ്ങൾ ഒന്ന് പോലും ജീവിതത്തിൽ വെച്ചു പുലർത്താത്ത ഒരാൾ ആണ്. കേസുമായിട്ട് മുന്നോട്ടുപോകുന്നതുകൊണ്ടുമാത്രം ഒരുപാട് കാര്യങ്ങൾ ഇവിടെ എഴുതാൻ പറ്റാത്തത് ആയിട്ട് ഉണ്ട്. ഇനി ഇതിൽ എനിക്ക് പറയാൻ ഒന്നുമില്ല. ഇനി ഒന്നും പറയാൻ ആഗ്രഹിക്കുന്നുമില്ല.
ആരും എന്റെ ചളി കണ്ടു വേദനിക്കരുത് എന്നു പറയുന്ന ആൾ സ്വന്തം പ്രവൃത്തികൾ കൂടി നോക്കണം. അതുകൊണ്ട് എത്ര പേർ വിഷമിക്കുന്നു എന്നും.
ടിയാൻ എന്നോട് എന്താണ് ചെയ്തത് എന്നും എനിക്ക് ആരായിരുന്നു എന്നുമൊക്കെ എനിക്കും ടിയാനും മാത്രം അറിയാവുന്ന കാര്യങ്ങൾ ആണ്. ഒന്നും അറിയാത്ത മൂന്നാമന്മാർ ഇടുന്ന പോസ്റ്റുകൾ ഒക്കെ കാണുമ്പോൾ വല്ലാത്ത അരോചകമാകുന്നുണ്ട്. ഇപ്പോ എന്നേയും സൈക്കോയും മോശക്കാരിയും ആക്കാനുള്ള പല പല സംഭാഷണങ്ങൾ അരങ്ങത്തും അണിയറിയിലും ടിയാനും സ്ത്രീയും നടത്തുന്നുണ്ട്. നടക്കട്ടെ...
'വരുവാ...യൂസ് പണ്ണുവാ.. ഏമാത്തുവാ.. റിപ്പീറ്റ്
വരുവാ...യൂസ് പണ്ണുവാ.. ഏമാത്തുവാ റിപ്പീറ്റ്' . ക്യാമറാക്ക് മുന്നാടി ഇറിക്കറ ഷോഓഫ് താങ്ക മുടിയലേ തലൈവരെ
മറുനാടന് മലയാളി ബ്യൂറോ