കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടനും വ്‌ലോഗറും സൈബർ സഖാവുമായ ശ്രീകാന്ത് വെട്ടിയാറിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ 'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫേസ്‌ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് വെട്ടിയാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. കോടതി അനുവദിച്ചതോടെ വെട്ടിയാറിന് തൽകാലം ജയിൽവാസം ഒഴിവാകും.

യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രീകാന്തും സുഹൃത്തുക്കളും പല തവണ ശ്രമിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ആദ്യം സമൂഹമാധ്യമങ്ങൾ വഴി യാതൊരു തരത്തിലും ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് പരാതിക്കാരി ശ്രീകാന്ത് തന്നെ പീഡിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്. പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ അവർ നേരിട്ടെത്തി പരാതിയും നൽകി. നേരത്തേയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടൂ ആരോപണം ഉയർന്നിരുന്നു.

പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് വെട്ടിയാർ ആരോപിച്ചിരുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നുമാണ് ശ്രീകാന്ത് വെട്ടിയാർ പറയുന്നത്. അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

യൂട്യൂബ് വ്‌ലോ?ഗുകളിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ അടുത്തിടെയാണ് ലൈം?ഗിക പീഡന ആരോപണം ഉയർന്നത്. ഡിവൈഎഫ് ഐ നേതാവായ ശ്രീകാന്ത് അറിയപ്പെടുന്ന സൈബർ സഖാവുമായിരുന്നു.