- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലയിട്ടൊരു സദ്യ
മലയാളികൾക്ക് സദ്യ എന്നും പ്രിയങ്കരമാണ്. ആഘോഷ ദിവസങ്ങളിൽ മാത്രമല്ല എല്ലാ ദിവസവും സദ്യ ആഗ്രഹിക്കുന്നവരാണ് മയാളികൾ. സദ്യയോടൊപ്പം വിളംബുന്ന ചില വിഭവങ്ങൾ ഇവിടെ ചേർക്കുന്നു. പച്ചടി, ഇഞ്ചിക്കറി, സാംബാർ, പുളിശ്ശേരി, കൂട്ടുകറികൾ, പായസം, പ്രഥമൻ ഇവ ഇലയിൽ വിളംബുന്നു. 1. ഇഞ്ചിക്കറി ഇഞ്ചി 1/2കപ്പ്, പൊടിയായി അരിഞ്ഞത്, മല്ലി 2 ടേ.സ്പൂൺ, മുളക്പൊടി 1 ടേ.
മലയാളികൾക്ക് സദ്യ എന്നും പ്രിയങ്കരമാണ്. ആഘോഷ ദിവസങ്ങളിൽ മാത്രമല്ല എല്ലാ ദിവസവും സദ്യ ആഗ്രഹിക്കുന്നവരാണ് മയാളികൾ. സദ്യയോടൊപ്പം വിളംബുന്ന ചില വിഭവങ്ങൾ ഇവിടെ ചേർക്കുന്നു. പച്ചടി, ഇഞ്ചിക്കറി, സാംബാർ, പുളിശ്ശേരി, കൂട്ടുകറികൾ, പായസം, പ്രഥമൻ ഇവ ഇലയിൽ വിളംബുന്നു.
1. ഇഞ്ചിക്കറി
ഇഞ്ചി 1/2കപ്പ്, പൊടിയായി അരിഞ്ഞത്, മല്ലി 2 ടേ.സ്പൂൺ, മുളക്പൊടി 1 ടേ.സ്പൂൺ, ഉലുവ 1/4 ടീ.സ്പൂൺ, കടുക് 1/4 ടീ.സ്പൂൺ, വെളിച്ചെണ്ണ 2 വലിയ സ്പൂൺ, വാളൻപുളി 2 ടീ.സ്പൂൺ, ശർക്കര പാകത്തിന്, കടുക് – 1/4 ടീ.സ്പൂൺ, ഉലുവ 1/4 ടീ.സ്പൂൺ, വറ്റൽമുളക് - 4, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കേണ്ട വിധം
ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്തു കോരുക. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, എല്ലാ പൊടികളും മൂപ്പിച്ച് അരച്ചെടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടിയിൽ, വറുത്തെടുത്ത ഇഞ്ചിയും, ആവശ്യത്തിന് വാളൻപുളി കലക്കിയ വെള്ളവും അരച്ചെടുത്ത സാധനങ്ങളും, ഉപ്പും ചേർത്ത് ഇളക്കി തിളപ്പിക്കുക. രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കരിവേപ്പില എന്നിവ കടുവറുത്ത് കറിയിൽ ചേർക്കുക. ഇഞ്ചിക്കറി ഒരു വിധം കൊഴുത്തുവരുംബോൾ ശർക്കര കൂടി പൊടിച്ച് ചേർക്കുക. തണുത്തശേഷം ഒരു കുപ്പിയിൽ ഒഴിച്ചുവച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുക.
2. ചെറുപയർ കറി
ചെറുപയർ 11/2 കപ്പ്, എണ്ണ 2ടേ.സ്പൂൺ, സവാള 1 ,മല്ലിപ്പൊടി 2 ടീ.സ്പൂൺ, മുളകുപൊടി 2 ടീ.സ്പൂൺ, ജീരകപ്പൊടി 1/2 ടീ.സ്പൂൺ, മഞ്ഞൾപൊടി 1/2 ടീ.സ്പൂൺ, തക്കാളി 2 പുളി –ടേ.സ്പൂൺ, ഉപ്പ് പാകത്തിന്, കരിവേപ്പില ആവശ്യത്തിന്.
തയ്യാറാക്കേണ്ട വിധം
ചെറുപയർ ഉപ്പ് ചേർത്ത് മയത്തിൽ വേവിച്ച് വയ്ക്കുക. സവാളയും, തക്കാളിയും ചെറുതായി അരിഞ്ഞു വയ്ക്കുക. എണ്ണ ചൂടാവുമ്പോൾ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. ഇതിലേക്ക് മസാലകൾ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ജീരകപ്പൊടി ഇവ കുറച്ചുവെള്ളത്തിൽ കലക്കി ചേർത്ത് വഴറ്റുക. വെള്ളം വലിഞ്ഞു വരുമ്പോൾ തക്കാളി ചേർത്ത് നന്നായി വഴറ്റുക, എണ്ണ തെളിഞ്ഞു വരുമ്പോൾ പുളിപിഴിഞ്ഞതും ചേർത്ത് 2 മിനിട്ട് വഴറ്റുക. പിന്നീട് വെന്തപയറും ചേർത്താവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിച്ച് ചാറ് അയഞ്ഞ പരുവത്തിലോ, കൂട്ടുപരുവത്തിലോ വാങ്ങുക.
3. അവിയൽ
ഏത്തയ്ക്കാ, വെള്ളരിക്കാ, വഴുതിനങ്ങാ, കോവയ്ക്കാ, ചേനാ, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്കാ ഇവയെല്ലാം നീളത്തിൽ അരിഞ്ഞ് – 1/2 കിലോ, മുളകു പൊടി 1 ടീ.സ്പൂൺ, മഞ്ഞൾപൊടി 1/2 ടീ.സ്പൂൺ, പച്ചമുളക് കീറിയത് 10, മാങ്ങാ കഷണങ്ങളാക്കിയത് 1/4കപ്പ്, തേങ്ങാ ചിരണ്ടിയത് – 1 കപ്പ്, വെളിച്ചെണ്ണ 1 കപ്പ്, കറിവേപ്പില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിൽ കഷണങ്ങൾ ഇട്ട് ആവശ്യത്തിന് വെള്ളവും, ഉപ്പും, പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക. തേങ്ങയുടെ കൂടെ , മഞ്ഞൾപ്പോടി ,മുളക്പൊടി, ചേർത്ത് മയത്തിൽ അരച്ച്, വെന്ത കഷണങ്ങളിൽ ചേർത്ത് ഇളക്കുക. മാങ്ങാ കഷണങ്ങളും ചേർത്ത് ഒന്നുകൂടി അടച്ചുവച്ച് വേവിക്കുക. വെന്തു കഴിഞ്ഞ്, ചൂടോടെ , പച്ചവെളിച്ചെണ്ണ ചുറ്റിയൊഴിക്കുക, കൂടെ കറിവേപ്പിലയും ചേർത്ത് വാങ്ങുക.
4. സാമ്പാർ
പരിപ്പ് 1കപ്പ്, മഞ്ഞൾ പൊടി 1 ടീ.സ്പൂൺ, വറ്റൽ മുളക് 1, മല്ലിപ്പൊടി 1 ടേ.സ്പൂൺ, മുളക്പൊടി – 1 ടീ.സ്പൂൺ, മല്ലിപ്പൊടി – 1 ടേസ്പൂൺ, ഉലുവ 1ടീസ്പൂൺ, വാളൻപുളി 1ടേ.സ്പൂൺ, 1 കപ്പ് വെള്ളത്തിൽ, വെളിച്ചെണ്ണ – 1/4 കപ്പ്
പച്ചക്കറികഷണങ്ങൾ കത്തിരിക്ക 1, മുരിങ്ങയ്ക്കാ 2, സവാള 1, കുമ്പളങ്ങ കഷണമാക്കിയത് 1 കപ്പ്. പച്ചമുളക് – 10, കായം 2 കഷണം, കടുക് വറുക്കാൻ കടുക്, ഉലുവ, വറ്റൽ മുളക് 4, കൊച്ചുള്ളി 2
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പ്രഷർകുക്കറിൽ, 2 വേവിന് എളുപ്പം തയ്യാറാക്കാം സാമ്പാർ. 1 കപ്പ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ പരിപ്പു കഴുകി മഞ്ഞൾപൊടിയും, കരിവേപ്പിലയും ചേർത്ത് വേവിക്കുക. നന്നായി വേവിച്ച പരിപ്പിലേക്ക് കഷണങ്ങൾ കൂടി ചേർത്ത് ഒന്നുകൂടി 1 വിസിൽ പാകത്തിൽ വേവിക്കുക. 1 വലിയ സ്പൂൺ വെളിച്ചെണ്ണയിൽ, മുളക്പൊടി, മല്ലിപ്പൊടി, ഉലുവ എന്നിവ ഒന്ന് വറുത്ത് കഷണങ്ങളിലേക്ക് ചേർക്കുക. വാളൻപുളി പിഴിഞ്ഞതും തിളക്കുന്ന സാംബാറിലേക്ക് ഇടുക. രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും ചൂടാക്കി അതിലേക്ക് കായം മൂപ്പിച്ച്, പൊടിച്ച് സാമ്പാറിൽ ചേർക്കുക. ശേഷിച്ച എണ്ണയിൽ, വറ്റൽമുളകും, കടുകും,കൊച്ചുള്ളിയും, കരിവേപ്പിലയും ഇട്ട് കടുക് വറുത്ത് സാമ്പാറിക് ചേർത്തി ഇളക്കി വാങ്ങുക.
5. പുളിശ്ശേരി
തൈര് / കട്ടിയുള്ള മോര് 1 ലിറ്റർ, അരയ്ക്കാൻ തേങ്ങ മ്പ കപ്പ്, വെളുത്തുള്ളി 3 അല്ലി, ജീരകം 1/4 ടീ.സ്പൂൺ, മഞ്ഞൾ പൊടി 1 /4 ടീസ്പൂൺ, ഇഞ്ചി ഒരു ചെറിയ കഷണം, ഉലുവ പൊടി 1/4 ടീസ്പൂൺ, മുളക്പൊടി നുള്ള്, പച്ചമുളക് 6 എണ്ണം (നെടുകേ അരിഞ്ഞത്), കറിവേപ്പില ഒരു തണ്ട്, കടുക് ½ ടീ.സ്പൂൺ, വെളിച്ചെണ്ണ കടുക് വറക്കാൻ, ഉപ്പ് പാകത്തിന്.
തയ്യാറാക്കേണ്ട വിധം
തേങ്ങ തിരുകിയതും ജീരകവും, വെളുത്തുള്ളിയും, ചുവന്നുള്ളിയും, മഞ്ഞൾപ്പൊടിയും, കൂടെ നന്നായി അരച്ച് തൈരിലേക്ക് ഇളക്കി ചേർക്കുക. മോരിൽ ആവശ്യത്തിന് ഉപ്പ് ഒഴിക്കുക. ഒരു കട്ടിയുള്ള പാത്രത്തിലൊഴിച്ച് ചെറിയ തീയിൽ, തവികൊണ്ട് ഇളക്കിക്കൊണ്ട് ചൂടാക്കുക, തിളയ്ക്കാൻ പാടില്ല. തീ കെടുത്തി, ഒരു നുള്ള് മുളകുപൊടിയും ഉലുവാപ്പൊടിയും അതിലേക്ക് ഇടുക. കൂടെ കടുക് വറുത്ത് ചേർക്കുക.