- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെ; മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയൻ; സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെ; ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് ശ്രീകുമാർ മേനോന് പറയാനുള്ളത്
കൊച്ചി: ഒടിയൻ സിനിമയിലെ മോഹൻലാലിനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വീണ്ടും തിരിച്ചെത്തുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി. ഉദാഹരണം സുജാത പോലുള്ള സ്ത്രീപക്ഷ സിനിമകൾ മലയാളി കൈയും നീട്ടി സ്വീകരിച്ചു. ഇനി ഒടിയനാണ്. മഞ്ജുവിനെ വെള്ളിത്തിരയിൽ സജീവമാക്കിയ ശ്രീകുമാർ മോനോന്റെ സിനിമ. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാർ തന്നെ പറയുന്നതിങ്ങനെ. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ തന്നെയാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. രണ്ടാം വരവിൽ ശക
കൊച്ചി: ഒടിയൻ സിനിമയിലെ മോഹൻലാലിനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വീണ്ടും തിരിച്ചെത്തുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി. ഉദാഹരണം സുജാത പോലുള്ള സ്ത്രീപക്ഷ സിനിമകൾ മലയാളി കൈയും നീട്ടി സ്വീകരിച്ചു. ഇനി ഒടിയനാണ്. മഞ്ജുവിനെ വെള്ളിത്തിരയിൽ സജീവമാക്കിയ ശ്രീകുമാർ മോനോന്റെ സിനിമ.
ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ശ്രീകുമാർ തന്നെ പറയുന്നതിങ്ങനെ. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ തന്നെയാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
രണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങളെയാണ് മഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. അത്തരത്തിലൊരു കഥാപാത്രമാണ് ഒടിയനിലേതും. വില്ലന് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്ന ചിത്രം കൂടിയാണ് ഒടിയൻ. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മഞ്ജുവിനെതിരേയും ചില ആരോപണങ്ങൾ ദിലീപ് ഉയർത്തിയിരുന്നു. അതിൽ ശ്രീകുമാർ മേനോനും പ്രതിസ്ഥാനത്തുണ്ടായിരുന്നു. എംടിയുടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നതിന് മുന്നോടിയായാണ് ശ്രീകുമാർ മേനോൻ ഒടിയൻ എടുക്കുന്നത്. രണ്ടാമൂഴത്തിലും മഞ്ജു പ്രധാന കാഥാപാത്രമാകുമെന്നാണ് സൂചന.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് 'ഒടിയൻ' ഒരുങ്ങുന്നത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.
1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്. ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്കൻ. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്കനാകാൻ മോഹൻലാൽ 15 കിലോ കുറയ്ക്കുന്നുണ്ട്. 'പുലിമുരുകനി'ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആക്ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്.
മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം. ലാലിന്റേത് സമാനമായ വെല്ലുവിളികളുള്ള വേഷമാണ് ഒടിയനിൽ മഞ്ജുവിന്റേതും.