- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിയുമായുള്ള രണ്ടാമൂഴം കേസ് പരിഹരിക്കാൻ മധ്യസ്ഥൻ വേണമെന്ന് ശ്രീകുമാർ മേനോൻ; സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനി കോടതിയിൽ; ഇരുകക്ഷികളും ആവശ്യപ്പെട്ടാൽ കേസ് നേരത്തെ പരിഗണിച്ചേക്കും; മോഹൻലാലിന് ഭീമനാകാൻ രണ്ടാമൂഴത്തിലെ തർക്കം തൽക്കാലത്തേക്ക് തീർന്നേക്കും
കോഴിക്കോട്: മോഹൻലാൽ ഭീമനാകുന്ന എംടിയുടെ രണ്ടാമൂഴം സിനിമ ആക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥൻ വേണമെന്ന ആവശ്യവുമായി സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. എം ടി. വാസുദേവൻ നായർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകൻ നിലപാട് അറിയിച്ചത്. സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാർ ലംഘനം നടത്തിയതിനാൽ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നും സിനിമയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം ടി. ഒക്ടോബർ 11ന് കോടതിയെ സമീപിച്ചത്. എർത്ത് & എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരൻ മേനോൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകൻ ശ്രീകുമാർ മേനോൻ ഉന്നയിച്ചത്. സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കോഴിക്കോട്: മോഹൻലാൽ ഭീമനാകുന്ന എംടിയുടെ രണ്ടാമൂഴം സിനിമ ആക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥൻ വേണമെന്ന ആവശ്യവുമായി സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. എം ടി. വാസുദേവൻ നായർ നൽകിയ ഹർജി കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകൻ നിലപാട് അറിയിച്ചത്. സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാർ ലംഘനം നടത്തിയതിനാൽ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നും സിനിമയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം ടി. ഒക്ടോബർ 11ന് കോടതിയെ സമീപിച്ചത്.
എർത്ത് & എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരൻ മേനോൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകൻ ശ്രീകുമാർ മേനോൻ ഉന്നയിച്ചത്. സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഡിസംബർ ഏഴിന് വീണ്ടും പരിഗണിക്കും. ഇരു കക്ഷികളും ആവശ്യപ്പെട്ടാൽ കേസ് നേരത്തെ പരിഗണിച്ചേക്കും.
നേരത്തെ മലയാള സിനിമാ ലോകം രണ്ടാമൂഴത്തിന് കോടതി വിലക്കേർപ്പെടുത്തി നടപടി സ്വീകരിച്ചിരുന്നു. കോഴിക്കോട് മുൻസിഫ് കോടതിയാണ് തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ വിധി പറഞ്ഞത്. തിരക്കഥാകൃത്തായ എംടി തടസവാദം ഉന്നയിച്ചതിനാൽ ഇപ്പോഴത്തെ തർക്കം തീരുന്നത് വരെ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് ഇതിന് കാരണം. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. എംടിയുടെ ഭീമനെ മലയാളി അഭ്രപാളികളിൽ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.
അതേസമയം രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരന്നു. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ചയാണ്. ഇതാണ് എം ടിയിൽ തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. എം ടിയെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന ആഗ്രഹമാണ് എം ടിക്ക് ഉള്ളത്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘട്ടനങ്ങൾ നിറഞ്ഞ ഈ സിനിമയ്ക്ക് ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു. ഇതൊക്കെയാണ് പദ്ധതി നീണ്ടു പോകാൻ കാരണമെന്നും ശ്രീകുമാർ മേനോൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി
മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ലെന്നം ശ്രീകുമാർ മേനോൻ പറഞ്ഞു.
ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി.