- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയൻ'; ആരാധകന്റെ ചോദ്യത്തിന മാസ് മറുപടി നല്തി ശ്രീകുമാർ മേനോൻ; ചിത്രത്തിലേത് ഇതുവരെ കാണാത്ത ഫൈറ്റ് സീക്വൻസുകളായിരിക്കുമെന്നും സംവിധായകൻ
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി മോഹൻലാലിന്റെ 'ഒടിയൻ' അണിയറയിൽ ഒരുങ്ങുകയാണ്. കാണാത്ത മോഹൻലാലിനെയും അഭിനയ പ്രതിഭയും കാണാനായി ആരാധകരും ആവേശത്തിലാണ്. എന്നാൽ എന്താണ് ഒടിയനെന്ന് ഒറ്റവാക്കിൽ പറയാമോ എന്ന ചോദ്യത്തിന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയൻനെന്നായിരുന്നുശ്രീകുമാർ മേനോന്റെ മറുപടി. ഒടിയൻ ഒരു മാസ് ചിത്രമാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിൽ ഉള്ളത് -ശ്രീകുമാർ മേനോൻ പറഞ്ഞു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നത് മഞ്ജു വാര്യർ, പ്രകാശ് രാജ്, മനോജ് ജോഷി, നരേൻ തുടങ്ങി വമ്പൻ താരനിരയാണ്. പീറ്റർ ഹെയ്‌നാണ് സംഘട്ടനം.ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വി.എഫ് .എക്‌സിന് ഏറെ പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഡിസംബറിൽ ഒടിയൻ തിയേറ്രറിലെത്തുമ
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി മോഹൻലാലിന്റെ 'ഒടിയൻ' അണിയറയിൽ ഒരുങ്ങുകയാണ്. കാണാത്ത മോഹൻലാലിനെയും അഭിനയ പ്രതിഭയും കാണാനായി ആരാധകരും ആവേശത്തിലാണ്. എന്നാൽ എന്താണ് ഒടിയനെന്ന് ഒറ്റവാക്കിൽ പറയാമോ എന്ന ചോദ്യത്തിന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയൻനെന്നായിരുന്നുശ്രീകുമാർ മേനോന്റെ മറുപടി. ഒടിയൻ ഒരു മാസ് ചിത്രമാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിൽ ഉള്ളത് -ശ്രീകുമാർ മേനോൻ പറഞ്ഞു
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നത് മഞ്ജു വാര്യർ, പ്രകാശ് രാജ്, മനോജ് ജോഷി, നരേൻ തുടങ്ങി വമ്പൻ താരനിരയാണ്. പീറ്റർ ഹെയ്‌നാണ് സംഘട്ടനം.ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വി.എഫ് .എക്‌സിന് ഏറെ പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഡിസംബറിൽ ഒടിയൻ തിയേറ്രറിലെത്തുമെന്നാണ് സൂചന.