ലാഭവൻ മണിക്കു ശേഷം കിടുക്കുന്ന ചിരിയുമായെത്തിയ നടനാണ് പി ശ്രീകുമാർ. സോഷ്യൽ മീഡിയയിൽ അത്ര സജീവമൊന്നുമല്ലങ്കിലും തന്റെ പുതിയ ചിത്രങ്ങളുടേയും കഥാപാത്രങ്ങളുടേയുമൊക്കെ വിശേഷം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.

സിനിമയിൽ ഹാസ്യനടനായും വില്ലനായും ഒക്കെ ഈ ചിരിയുമായി എത്തിയങ്കിലും ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ഉപ്പും മുളകുമാണ് ശ്രീകുമാറിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഈ ജനപ്രിയ പരിപാടിയിലെ കുട്ടു മാമൻ എന്ന വേഷമാണ് ശ്രീകുമാർ ചെയ്യുന്നത്. ഇതിനു മുമ്പ് മഴവിൽ മനോരമ ചാനലിലെ മറിമായത്തിലും ലോലിതൻ എന്ന വേഷത്തിലെത്തി പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു.

കല്ലിയാൻ കൊട്ടൻ എന്ന വ്യത്യസ്തവേഷത്തിലുള്ള ഗെറ്റ് അപിന്റെ പടം മൂന്നു മാസം മുമ്പ് നല്കിയ ശേഷം മുങ്ങിയിരിക്കുകയായിരുന്നു ശ്രീകുമാർ. കുറേക്കാലമായി ശ്രീകുമാറിനെ പരമ്പരയിലും കാണാറില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ശ്രീകുമാർ ഒരു ഫോട്ടോ പുറത്തുവിട്ടു. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും ആരെയും അറിയിക്കാൻ പറ്റിയില്ലെന്നുമായിരുന്നു അതിന്റെ കമന്റ്. പൂമാലയിട്ട് നവവധുവിനൊപ്പം തോണിയിൽ നിൽക്കുന്ന ചിത്രമായിരുന്നു പുറത്തുവിട്ടത്.

നവവധുവിനോടൊപ്പം തോണിയിലിരിക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആശംസകളുമായി ഒട്ടേറെ പേർ ആശംസകളുമായി എത്തി. ശ്രീകുമാറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. എന്തോരം ചിരിച്ച് നടന്ന പയ്യനായിരുന്നു...എല്ലാം നിന്നില്ലേ...വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് തരത്തിൽ ഒട്ടേറെ സന്ദേശങ്ങൾ കമന്റായി കിട്ടുകയും ചെയ്തു

എന്നാൽ ഈ കമന്റുകളും ലൈക്കുകളും എല്ലാം കണ്ട് തന്റെ ട്രേഡ് മാർക്ക് ചിരിയുമായി പിറ്റേദിവസം പുതിയ പോസ്റ്റിട്ടിരിക്കുകയാണ് ശ്രീകുമാർ. ഇതും വായിച്ചതോടെ ആശംസ കൊടുത്തവരെല്ലാം ശശിയായി. അത് വിവാഹഫോട്ടോ ആയിരുന്നില്ല, ലൊക്കേഷൻ പടം മാത്രമായിരുന്നു എന്നാണ് അറിയിച്ചത്.

വിവാഹ ആശംസകൾ നേർന്നവർക്ക് നന്ദി. ജീവിതത്തിലല്ല സിനിമയിലായിരുന്നു അത് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമ പുതിയ സിനിമയായ പന്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു രംഗമായിരുന്നു അത്. വിവാഹ ഫോട്ടോയ്ക്ക് പിന്നാലെ നിരവധി പേർ അദ്ദേഹത്തെ വിളിച്ചിരുന്നു. പിന്നീടാണ് വിശദീകരണവുമായി താരമെത്തിയത്. പ്രിയപ്പെട്ടവരെ അറിയിക്കാതെ നടത്തുമോ? പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ സ്വന്തം കല്ല്യാണം നടത്തുമോയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ലൊക്കേഷനിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇതോടെ ആശംസകൾ അറിയച്ചവരുടെ നിറം മാറി. വൻ ചതിയായിപ്പോയളിയാ. കുറേപ്പേർക്കു ഫോർവേഡു ചെയ്തു കൊടുത്തെന്നാണ് ഒരാളുട പരിദേവനം. വെറുതേ അല്ല ബാലു അളിയൻ തെറിവിളിക്കുന്നത് ഇത്തരം സ്വഭാവമല്ലേ എന്നായിരുന്നു ഉപ്പും മുളകും കഥാപാത്രത്തെ ഓർത്തെടുത്ത് മറ്റൊരാൾ കമന്റിട്ടത്.