- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ശബ്ദിച്ചു; സത്യം വിളിച്ചുപറഞ്ഞതുകൊണ്ട് സിനിമയിലും സാഹിത്യത്തിലും വർഷങ്ങളോളം അവഗണന നേരിട്ടു; 25 സിനിമകൾ നിർമ്മിച്ച് 30 സിനിമകൾ സംവിധാനം ചെയ്ത എന്നെ പലരും വേട്ടയാടി; ശ്രീകുമാരൻ തമ്പി തനിക്ക് നേരിട്ട അവഗണനകളെക്കുറിച്ച് മനസ്സ് തുറക്കുന്നു
കൊച്ചി: കവി, നോവലെഴുത്തുകാരൻ, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീകുമാരൻ തമ്പി. 30 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും 25 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ശ്രീകുമാരൻ തമ്പിയെ മലയാള സിനിമ അവഗണിച്ചു എന്നാണ് പരക്കെയുള്ള ആക്ഷേപം. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയണ് ശ്രീകുമാരൻ തമ്പി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. വൈകിയാണെങ്കിലും നീതി നടപ്പായി എന്ന് വിശ്വസിക്കുന്നു. നിർമ്മാതാവ്, സംവിധായൻ, തിരക്കഥകൃത്ത് എന്ന നിലയിൽ ഞാൻ ഒരുപാട് സംഭാവനകൾ ചെയ്തെങ്കിലും പാട്ടെഴുത്തിൽ മാത്രം എന്നെ ഒരുക്കി നിർത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ഞാൻ സാമ്ബത്തികമായി ബാധ്യതയുള്ള വ്യക്തിയാണ്. 25 സിനിമകൾ ഞാൻ നിർമ്മിച്ചു. ഒരിക്കലും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല. സിനിമയെ സ്‌നേഹിക്കുന്നതിന് വേണ്ടി മാത്രമാണ്. ഞാൻ നിർമ്മിച്ചതെല്ലാം മികച്ച സിനിമകൾ ആണെന്
കൊച്ചി: കവി, നോവലെഴുത്തുകാരൻ, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീകുമാരൻ തമ്പി. 30 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും 25 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ശ്രീകുമാരൻ തമ്പിയെ മലയാള സിനിമ അവഗണിച്ചു എന്നാണ് പരക്കെയുള്ള ആക്ഷേപം. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയണ് ശ്രീകുമാരൻ തമ്പി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.
വൈകിയാണെങ്കിലും നീതി നടപ്പായി എന്ന് വിശ്വസിക്കുന്നു. നിർമ്മാതാവ്, സംവിധായൻ, തിരക്കഥകൃത്ത് എന്ന നിലയിൽ ഞാൻ ഒരുപാട് സംഭാവനകൾ ചെയ്തെങ്കിലും പാട്ടെഴുത്തിൽ മാത്രം എന്നെ ഒരുക്കി നിർത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ഞാൻ സാമ്ബത്തികമായി ബാധ്യതയുള്ള വ്യക്തിയാണ്. 25 സിനിമകൾ ഞാൻ നിർമ്മിച്ചു. ഒരിക്കലും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല. സിനിമയെ സ്‌നേഹിക്കുന്നതിന് വേണ്ടി മാത്രമാണ്. ഞാൻ നിർമ്മിച്ചതെല്ലാം മികച്ച സിനിമകൾ ആണെന്ന അവകാശവാദം ഇല്ല. പക്ഷേ അതിൽ ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു. കച്ചവട സിനിമകളുടെ വക്താവാണ് ഞാൻ. അതിൽ അഭിമാനം മാത്രമേയുള്ളൂ. കച്ചവട സിനിമകൾ ഇല്ലെങ്കിൽ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും പൂട്ടേണ്ടിവരും. 30 സിനിമകൾ സംവിധാനം ചെയ്തു. 80 സിനിമകൾക്ക് തിരക്കഥ എഴുതി. എന്നിട്ടും ഞാൻ പാട്ട് എഴുത്തുകാരൻ മാത്രം.
താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് ആവർത്തിച്ചു പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ശബ്ദിച്ചു. സത്യം വിളിച്ചുപറഞ്ഞതുകൊണ്ട് സിനിമയിലും സാഹിത്യത്തിലും വർഷങ്ങളോളം അവഗണന നേരിട്ടു. മുപ്പത് വർഷം മുൻപ് മോഹൻലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമ എടുത്തു. പിന്നീട് ഞാൻ അദ്ദേഹത്തെ വച്ച് സിനിമ എടുത്തിട്ടില്ല. 1985ൽ മമ്മൂട്ടിയെ നായകനാക്കി വിളിച്ചൂ വിളികേട്ടു എന്ന ചിത്രമെടുത്തു. പിന്നെ മമ്മൂട്ടിയെ വച്ച് മറ്റൊരു സിനിമ എടുക്കാൻ മുതിർന്നില്ല. പിന്നീടാണ് രണ്ടുപേരും സൂപ്പർ നായകപദവിയിലേക്ക് പോകുന്നത്. അവർ ഒരിക്കലും എന്നെ സഹായിച്ചിട്ടില്ല. എന്നിൽ നിന്ന് അകന്നു പോയി കൊണ്ടിരുന്നു.
ഇരുവരും നടന്നുപോയ വഴി എന്നിൽ ആശങ്കയുണ്ടാക്കി. താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാൻ മുപ്പതുകൊല്ലം മുൻപ് പറഞ്ഞത് ഇപ്പോൾ പലരും ഏറ്റു പറയുന്നുണ്ട്. ഞാൻ സത്യം പറഞ്ഞു. സത്യം കേൾക്കാൻ ആർക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലർക്കും ഇഷ്ടമല്ലാത്തത്. കേരള സർക്കാർ എന്നെ അവഗണിച്ചു. 31ാം വയസ്സിൽ ഞാൻ ഒരു പുരസ്‌കാരം നേടി പിന്നീട് 40 വർഷം കഴിഞ്ഞാണ് മറ്റൊരു പുരസ്‌കാരം ലഭിക്കുന്നത്. ഈ 40 വർഷങ്ങളുടെ കാലയളവിൽ ഞാൻ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവർ ഉദ്ദേശിക്കുന്നത്.
സാഹിത്യരംഗത്തും സിനിമാരംഗത്തും എനിക്ക് ലഭിക്കേണ്ട അംഗീകാരങ്ങൾ പലതും ലഭിച്ചിട്ടില്ല. ആരെയും ശത്രുക്കളായി പറയാനില്ല. അസൂയ മാത്രമാണ് എന്റെ ശത്രു. ഞാൻ ഒരുപാട് വേട്ടയാടപ്പെട്ടു. മുന്നേ നടന്ന ചില മഹാരഥന്മാർ ദ്രോഹിക്കാൻ ശ്രമിച്ചിരുന്നു. വൈകിയെത്തിയതാണെങ്കിലും ജെ.സി ഡാനിയൽ പുരസ്‌കാരത്തെ നെഞ്ചോട് ചേർക്കുന്നു- ശ്രീകുമാരൻ തമ്ബി പറഞ്ഞു.