- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണ പുരട്ടാതെ ചുടുന്ന ദോശ മാത്രം കഴിച്ച് വണ്ണം കുറച്ചു; 65 കിലോയിൽ നിന്ന് ഒറ്റയടിക്ക് കുറഞ്ഞത് 15 കിലോ: ദുബായിൽ ജോലിക്കെത്തിയ ശേഷം അമിത ഭക്ഷണവും വ്യായാമമില്ലായ്മയും മൂലം ലഭിച്ചത് പൊണ്ണത്തടി; പുതിയ മേക്ക് ഓവർ ചിത്രത്തിന്റെ പിന്നിലെ കഥ പറഞ്ഞ് ജഗതിയുടെ മകൾ ശ്രീലക്ഷ്മി
രണ്ട് ദിവസമായി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയാണ് ഇസ്റ്റഗ്രാമിലെ താരം. നടിയും അവതാരകയുമൊക്കെയായി കേരളത്തിൽ തിളങ്ങി നില്‌ക്കെവെ രണ്ടു വർഷം മുൻപാണ് പുതിയ ജോലിക്കായി ശ്രീലക്ഷ്മി കേരളം വിട്ടത്. ഇപ്പോൾ മറ്റൊരു ജോലിയുടെ തിരക്കുകളിലായി പ്രാവസ ജീവിതം നയിക്കുകയാണ് ശ്രീലക്ഷ്മി. ഇതിനിടെയിലാണ് മസ്‌കറ്റിൽനിന്ന് ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ മാധ്യമ ങ്ങളിലടക്കം ശ്രീലക്ഷ്മയുടെ പുതിയ ചിത്രത്തെക്കുറിച്ചായി സംസാരം. കാരണം മറ്റൊന്നുമല്ല, ആറ് മാസം കൊണ്ട് ശരീരഭാരം 15 കിലോയോളം കുറച്ച് സുന്ദരിയാതാണ് കാര്യം. തടിവച്ചപ്പോഴുണ്ടായ ചിത്രവും ഏറ്റവും പുതിയ മെലിഞ്ഞലുക്കുമാണ് ആരാധ കർക്കായി ശ്രീലക്ഷ്മി പങ്ക് വച്ചത്. ഇതിലും മികച്ച ചിത്രം അടുത്തു തന്നെ പ്രതീക്ഷിക്കാമെന്ന കുറിപ്പോടെയായിരുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ശ്രീലക്ഷ്മി എങ്ങനെയാണ് തടി കുറച്ചതെന്ന ചോദ്യവുമായി ആരാധകരെ്ത്തി. ഇതോടെ തനിക്ക് പ്രവാസ ജീവിതം നല്കിയ പൊണ്ണത്തടിയെയും പിന്നീട് തടി കുറയ്ക്കാനുണ്ടായ കാര്യങ്ങളും ശ്രീലക്ഷ
രണ്ട് ദിവസമായി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയാണ് ഇസ്റ്റഗ്രാമിലെ താരം. നടിയും അവതാരകയുമൊക്കെയായി കേരളത്തിൽ തിളങ്ങി നില്‌ക്കെവെ രണ്ടു വർഷം മുൻപാണ് പുതിയ ജോലിക്കായി ശ്രീലക്ഷ്മി കേരളം വിട്ടത്. ഇപ്പോൾ മറ്റൊരു ജോലിയുടെ തിരക്കുകളിലായി പ്രാവസ ജീവിതം നയിക്കുകയാണ് ശ്രീലക്ഷ്മി. ഇതിനിടെയിലാണ് മസ്‌കറ്റിൽനിന്ന് ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ മാധ്യമ ങ്ങളിലടക്കം ശ്രീലക്ഷ്മയുടെ പുതിയ ചിത്രത്തെക്കുറിച്ചായി സംസാരം.
കാരണം മറ്റൊന്നുമല്ല, ആറ് മാസം കൊണ്ട് ശരീരഭാരം 15 കിലോയോളം കുറച്ച് സുന്ദരിയാതാണ് കാര്യം. തടിവച്ചപ്പോഴുണ്ടായ ചിത്രവും ഏറ്റവും പുതിയ മെലിഞ്ഞലുക്കുമാണ് ആരാധ കർക്കായി ശ്രീലക്ഷ്മി പങ്ക് വച്ചത്. ഇതിലും മികച്ച ചിത്രം അടുത്തു തന്നെ പ്രതീക്ഷിക്കാമെന്ന കുറിപ്പോടെയായിരുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
ഇതോടെ ശ്രീലക്ഷ്മി എങ്ങനെയാണ് തടി കുറച്ചതെന്ന ചോദ്യവുമായി ആരാധകരെ്ത്തി. ഇതോടെ തനിക്ക് പ്രവാസ ജീവിതം നല്കിയ പൊണ്ണത്തടിയെയും പിന്നീട് തടി കുറയ്ക്കാനുണ്ടായ കാര്യങ്ങളും ശ്രീലക്ഷ്മി പങ്ക് വച്ചു..തടിച്ച ശരീരം തനിക്ക് തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടപ്പോഴാണ് ശ്രീലക്ഷ്മി കഠിനമായ ഡയറ്റും വ്യായമവും ചെയ്ത് ശരീര ഭാരം കുറച്ചത്. ആറ് മാസത്തെ ചിട്ടയായ വ്യായാമവും ഡയറ്റും മൂലം ഞെട്ടിക്കുന്ന മാറ്റമാണ് തനിക്കുണ്ടായതെന്ന് നടി പറയുന്നു.
ദുബായിലേക്ക് വന്നപ്പോഴേക്കും ആദ്യത്തെ ആറു മാസം വീട്ടിൽ പാചകം ഒന്നും ചെയ്യില്ലായിരുന്നു. ഭക്ഷണം മുഴുവൻ പുറത്തു നിന്ന്. എല്ലാ ദിവസവും പുറത്തുനിന്ന് ആഹാരം കഴിച്ചാണ് ഇങ്ങനെ വണ്ണം വച്ചത്. ഇവിടേക്ക് വരുമ്പോൾ ആദ്യം ചിന്തിച്ചത് എല്ലാ രീതിയിലുമുള്ള ആഹാരം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം എന്നായിരുന്നു. അതുകൊണ്ട് ആദ്യ നാളുകളിൽ നല്ല രീതിയിൽ തന്നെ ഭക്ഷണം കഴിച്ചു. അങ്ങനെ 50 കിലോയുണ്ടായിരുന്ന ഞാൻ 64 കിലോയായി. കാഴ്ചയിലും തടി ഫീൽ ചെയ്തു തുടങ്ങി. വസ്ത്രങ്ങൾ പുതിയതു വാങ്ങേണ്ടി വന്നു. ഇതോടെ എന്റെ ചങ്കിടിക്കാൻ തുടങ്ങി, അതിനുശേഷം പിന്നെ എങ്ങനെ ഭാരം കുറയ്ക്കാമെന്നായി.
ഒരു മാസം കൊണ്ട് എന്റേതായ രീതിയിൽ ഒന്ന് വണ്ണം കുറയ്ക്കാം എന്ന് ഉദ്ദേശിച്ചാണ് പരിശ്രമം തുടങ്ങിയത്. എക്‌സർസൈസ് ആയി ജോഗിങ് മാത്രമാണ് ചെയ്തത്. ചൂട് കൂടുതലുള്ളപ്പോൾ മാത്രം ജിമ്മിൽ ട്രെഡ്മില്ല് ഉപയോഗിക്കാൻ പോകും. അതും വല്ലപ്പോഴും മാത്രം. വണ്ണം കുറയ്ക്കാനുള്ള പ്രയത്‌നത്തിന്റെ മുന്നോടിയായി സ്വന്തമായി പാചകം ചെയ്തു തുടങ്ങി.
ദോശയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിക്കും. വെള്ളിയാഴ്ചകളിൽ മാത്രം ഇഷ്ടമുള്ള ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കാറുണ്ടെന്നും ശ്രീദേവി പറയുന്നു. വണ്ണം കുറച്ചതെങ്ങനെയെന്ന ചോദ്യത്തിന് ശ്രീലക്ഷ്മിയുടെ ഒറ്റവാക്കിലുള്ള മറുപടി ഇങ്ങനെയാണ്. ദോശ കഴിച്ച് വണ്ണം കുറച്ച ആദ്യത്തെ ആൾ ഞാനായിരിക്കും. കൂടുതലൊന്നും കഴിക്കില്ല, എണ്ണയില്ലാതെ ചുട്ടെടുക്കുന്ന രണ്ടു ദോശ മാത്രമാണ് ഒരുനേരത്തെ ഭക്ഷണമെന്ന് നടി പറയുന്നു.