- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതിയുടെ ജീവന് സുരക്ഷയില്ല; ചികിത്സിക്കാനും സംരക്ഷിക്കാനും എന്നെ അനുവദിക്കണം: ജഗതിയുടെ മകൾ ശ്രീലക്ഷ്മി കോടതിയിലേക്ക്: വിവാദ വെളിപ്പെടുത്തലുകളുമായി ജെ ബി ജംഗ്ഷൻ
ജഗതി ശ്രീകുമാറിന് വിവാഹത്തിന് പുറത്ത് ജനിച്ച ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തീരുന്നില്ല. ജഗതിയുടെ ചികിത്സയോ സുരക്ഷയോ വിശ്വസിക്കാൻ സാധിക്കുന്ന തരത്തിൽ അല്ലെന്നും ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി കോടതിയിലേക്ക് പോവുകയാണ്. ജോൺ ബ്രിട്ടാസ് അവതാരകനായ ജെ ബി ജ
ജഗതി ശ്രീകുമാറിന് വിവാഹത്തിന് പുറത്ത് ജനിച്ച ശ്രീലക്ഷ്മി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തീരുന്നില്ല. ജഗതിയുടെ ചികിത്സയോ സുരക്ഷയോ വിശ്വസിക്കാൻ സാധിക്കുന്ന തരത്തിൽ അല്ലെന്നും ചികിത്സിക്കാനും ശുശ്രൂഷിക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി കോടതിയിലേക്ക് പോവുകയാണ്. ജോൺ ബ്രിട്ടാസ് അവതാരകനായ ജെ ബി ജംഗ്ഷനിലാണ് വിവാദമായ പല വെളിപ്പെടുത്തലുകളും ശ്രീലക്ഷ്മി നടത്തിയിരിക്കുന്നത്.
ജഗതിക്ക് നിലവിൽ നൽകുന്ന ചികിത്സയിൽ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കാൻ തന്നെ അനുവദിക്കണമെന്നുമാണ് ശ്രീലക്ഷ്മിയുടെ ആവശ്യം.
നടൻ ജഗതി ശ്രീകുമാറിന്റെ ചികിത്സക്കായി കോടതിയെ സമീപിക്കും. നിലവിലുള്ള ചികിത്സകൾ പുനഃപരിശോധിക്കാനും നല്ല ചികിത്സ ഉറപ്പ് വരുത്താനും സ്വതന്ത്രമായി അദ്ദേഹത്തെ പരിചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ശ്രീലക്ഷ്മി ഉന്നയിക്കുന്നത്. അച്ഛനെ കാണാൻ കോടതി വിധി ഉണ്ടായിട്ടും മൂ്ന്ന് വർഷം താൻ കാത്തിരുന്നു. ഇനി കോടതിയെ സമീപിക്കുകയാണ് തനിക്ക് മുന്നിലുള്ള മാർഗ്ഗമെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ഇതിനായി ചികിത്സിച്ച ഡോക്ടർമാരുടെ സഹായവും ശ്രീലക്ഷ്മി പ്രതീക്ഷിക്കുന്നു. അച്ഛൻ ഒന്ന് സംസാരിച്ചു കണ്ടാൽ മതിയെന്നാണ് തന്റെ ആഗ്രഹം. നിലവിൽ അച്ഛന് നൽകുന്ന ചികിത്സയിലും സുരക്ഷിതത്വത്തിലും തനിക്ക ആശങ്കയുണ്ടെന്നും ശ്രീലക്ഷ്മി ജെ ബി ജംഗ്ഷനിൽ വെളിപ്പെടുത്തുന്നു.
അച്ഛൻ അപകടത്തിൽപ്പെട്ടതിന് ശേഷം പലതരത്തിലുള്ള ഉപദ്രവങ്ങളാണ് തങ്ങൾക്ക് ഏൽക്കേണ്ടി വന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ജീവനു പോലും ഭീഷണിയുണ്ടായിട്ടുണ്ടെന്ന് അമ്മ കലയും ജെ ബി ജംഗ്ഷനോട് പങ്കുവച്ചു. തന്നെ ഭർത്താവിനെ കാണാൻ അനുവദിച്ചില്ലെങ്കിലും മകളെ അവളുടെ അച്ഛനെ കാണാൻ അനുവദിക്കണമെന്നാണ് ഈ അമ്മയുടെ ആവശ്യം. അതിനാൽ നിയമത്തിന്റെ ഏതറ്റം വരെയും പോകാൻ അമ്മ കലയുമുണ്ട് ശ്രീലക്ഷ്മിക്കൊപ്പം.
അപകടത്തിനു ശേഷം ജഗതി ആദ്യമായി പങ്കെടുത്ത പൊതുപരിപാടിക്കിടെ ശ്രീലക്ഷ്മി വേദിയിലെത്തിയിരുന്നു. പൂഞ്ഞാറിൽ നടന്ന ചടങ്ങിനിടെ ശ്രീലക്ഷ്മി എത്തിയത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചു. അച്ഛന്റെ സ്വത്തൊന്നും തനിക്ക് വേണ്ടെന്നും പപ്പയെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടമാണ് നടത്താൻ ആഗ്രഹിക്കുന്നതെന്നുമാണ് അതെക്കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞത്. പപ്പയെ കാണാനുള്ള അതിയായ ആഗ്രഹമാണ് തന്നെ പൂഞ്ഞാറിലെത്തിച്ചതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഞാനും എന്റെ കസിനും രണ്ട് സുഹൃത്തുക്കളുമായി ഭരണങ്ങാനത്തെ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയപ്പോഴാണ് പപ്പ പങ്കെടുക്കുന്ന പരിപാടിയുടെ ഫ്‌ലക്‌സ് കണ്ടത്. അതിന് മുമ്പ് പത്രങ്ങളിൽ വാർത്തയും കണ്ടിരുന്നു. പള്ളിയിൽ പ്രാർത്ഥിച്ച ശേഷം പൂഞ്ഞാറിലെത്തുകയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. നീണ്ട മൂന്ന് വർഷത്തിന് ശേഷം പതിനഞ്ച് മിനിറ്റ് അച്ഛനോട് സംസാരിച്ചതിന്റെ സന്തോഷത്തിലായിരുന്നു അന്ന് ശ്രീലക്ഷ്മി.