- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡേവിഡ് വാർണ്ണറുടെ പോരാട്ടവും ഫലം കണ്ടില്ല; മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക; 4 രൺസിന് കങ്കാരുക്കളെ വീഴ്ത്തിയപ്പോൾ കരുത്തായത് അസലങ്കയുടെ സെഞ്ച്വറി
കൊളംബോ അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയെ നാല് റൺസിന് പരാജയപ്പെടുത്തി അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. സ്‌കോർ: ശ്രീലങ്ക 49 ഓവറിൽ 258 റൺസ്; ഓസ്ട്രേലിയ 50 ഓവറിൽ 254 റൺസ്.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49 ഓവറിൽ 258 റൺസിന് പുറത്തായി. സെഞ്ചറി നേടിയ അസലങ്കയും (110) അർധസെഞ്ചറി നേടിയ ധനഞ്ജയ ഡിസിൽവയുമാണ് (60) ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണർ 99 റൺസുമായി പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. മൂന്നു ദശാബ്ദത്തിനിടെ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക സ്വന്തം മണ്ണിൽ നേടുന്ന ആദ്യ പരമ്പര ജയമാണിത്.
ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടർച്ചയായ മൂന്നു മത്സരങ്ങൾ വിജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. 192 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ പരാജയം മണത്ത ഓസീസിനെ തുടർന്ന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മത്സരത്തിൽ തിരികെക്കൊണ്ടുവന്നത്. എന്നാൽ നാലു റൺസകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്