- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തൂപ്പുഴയിലെ ഈ വാർഡിൽ മത്സരിക്കുന്നവർ മുഴുവൻ ശ്രീലങ്കൻ വംശജർ; ചർച്ചാ വിഷയങ്ങളിൽ പ്രധാനം ശ്രീലങ്കൻ രാഷ്ട്രീയം; കേരളത്തിലെ ശ്രീലങ്കയുടെ കഥ
കൊല്ലം: മത്സരിക്കുന്നത് കുളത്തൂപ്പുഴ പഞ്ചായത്തിലേക്കാണെങ്കിലും, എസ്റ്റേറ്റ് വാർഡിലെ സംസാരവിഷയം ശ്രീലങ്കൻ രാഷ്ട്രീയമാണ്. പ്രചാരണം തമിഴിലും. കാരണം, ഇവിടെ മത്സരിക്കുന്നവരെല്ലാം ശ്രീലങ്കൻ ബന്ധമുള്ളവരാണ്. വോട്ടർമാരിലും ബഹുഭൂരിപക്ഷവും അങ്ങനെ തന്നെ. കൊല്ലം ജില്ലയിലെ ഈ ശ്രീലങ്കൻ വാർഡിൽ, തിരഞ്ഞെടുപ്പ് വേറിട്ടൊരു കാഴ്ചയാണ്. എസ്റ്റേറ
കൊല്ലം: മത്സരിക്കുന്നത് കുളത്തൂപ്പുഴ പഞ്ചായത്തിലേക്കാണെങ്കിലും, എസ്റ്റേറ്റ് വാർഡിലെ സംസാരവിഷയം ശ്രീലങ്കൻ രാഷ്ട്രീയമാണ്. പ്രചാരണം തമിഴിലും. കാരണം, ഇവിടെ മത്സരിക്കുന്നവരെല്ലാം ശ്രീലങ്കൻ ബന്ധമുള്ളവരാണ്. വോട്ടർമാരിലും ബഹുഭൂരിപക്ഷവും അങ്ങനെ തന്നെ. കൊല്ലം ജില്ലയിലെ ഈ ശ്രീലങ്കൻ വാർഡിൽ, തിരഞ്ഞെടുപ്പ് വേറിട്ടൊരു കാഴ്ചയാണ്.
എസ്റ്റേറ്റ് വാർഡിൽനിന്ന് ജയിച്ച് പഞ്ചായത്ത് മെമ്പറാകണമെങ്കിൽ ശ്രീലങ്കൻ പാരമ്പര്യം കൂടിയേ തീരൂ. അതാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഇന്നോളം ഈ വാർഡിൽനിന്ന് ജയിച്ചിട്ടുള്ളവർക്കെല്ലാം ശ്രീലങ്കൻ ബന്ധമുണ്ട്. അതുമനസ്സിലാക്കിക്കൊണ്ടുതന്നെ, വാർഡിൽ എല്ലാ മുന്നണികളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായെത്തിയ ഇന്ത്യൻ വംശജരെയോ അവരുടെ പിന്മുറക്കാരെയോ മാത്രമാണ്.
ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി എത്തിയ തമിഴരും അവരുടെ പിന്മുറക്കാരുമാണ് ഈ വാർഡിലെ വോട്ടർമാരിലേറെയും.1620 വോട്ടർമാരുള്ളതിൽ 1250-ഉം അങ്ങനെയുള്ളവർ. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ പരിധിയിലാണ് ഈ വാർഡ് വരുന്നത്. ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയാണ് 1972-ൽ ഈ കമ്പനി സർക്കാർ ആരംഭിച്ചത്.
1983 മാർച്ചിൽ 675 അഭയാർഥി കുടുംബങ്ങളെയും 1990-ൽ 25 കുടുംബങ്ങളെയും ഇവിടെ പുനരധിവസിപ്പിച്ചു. ഓരോ കുടുംബത്തിലെയും രണ്ടുപേർക്കുവീതം കമ്പനിയിൽ ജോലിയുണ്ട്. ഇത്തരത്തിൽ 1500-ലേറെപ്പേർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി എസ്‌റ്റേറ്റ് വാർഡിൽനിന്ന് സിപിഐ. സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ഇക്കുറിയും ഇടതുപക്ഷം ഈ സീറ്റി സിപിഐയ്ക്കാണ് നൽകിയിട്ടുള്ളത്. ജി.സിന്ധുവാണ് സ്ഥാനാർത്ഥി. യു.ഡി.എഫിനുവേണ്ടി രംഗത്തുള്ളത് കോൺഗ്രസ്സിലെ പി.വിമലയാണ്. വിമല മലയാളിയാണെങ്കിലും ശ്രീലങ്കൻ തമിഴനെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. പൂർണമായും ശ്രീലങ്കൻ ബന്ധമുള്ള സിന്ധുവിന്റെ വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ്. കണക്കാക്കുന്നു.