തിരുവനന്തപുരം: നെയ്യാററിൻകര സബജയിലിൽ 2017ൽ നടന്ന ജയിൽ ദിനാഘോഷത്തിലാണ് സംഭവം. പരിപാടിയിൽ ഉദ്ഘാടകനായ സ്ഥലം എം എൽ എ ആൻസലൻ സംസാരിച്ച ശേഷം വിശിഷ്ടാതിഥിയായ കവി മധുസുദനൻ നായർക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തെ ക്ഷണിക്കട്ടെയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചിരുന്ന ശ്രീലേഖ ഐ പി എസിനോടു ജയിൽ സൂപ്രണ്ട് നേരിട്ട് ചോദിക്കുകയും അനുവാദം കിട്ടിയ ശേഷം കവിയെ പ്രസംഗിക്കാൻ ക്ഷിക്കുകയും ചെയ്തു. വി മദുസുധനൻ നായർ സംസരിച്ച ശേഷം എല്ലാവരുടെയും അനുമതിയോടെ വേദി വിട്ടു പോയ ഉടൻ തന്നെ ക്ഷുഭിതയായി ജയിൽ മേധാവിയും സ്റ്റേജിൽ നിന്നിറങ്ങി ആരോടു സംസാരിക്കാതെ കാറിൽ കയറി പോയി. ജയിൽ മേധാവിയുടെ ദേഷ്യം എന്തിനാണെന്ന് ആർക്കും പിടികിട്ടിയതുമില്ല.

ജയിൽ ഡി ജി പി പോയതോടെ വേദിയിലുണ്ടായിരുന്ന അന്നത്തെ ജയിൽ ഡി ഐ ജി യുടെ മുട്ടിടി കൂടിയെന്ന് അന്നത്തെ നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് ഓർക്കുന്നു. പരിപാടി ഭംഗിയായി പര്യവസാനിച്ചുവെങ്കിലും ഒരു നാലു ദിവസം കഴിഞ്ഞ് ജയിൽ സൂപ്രണ്ടിന് ജയിൽ മേധാവി വക മൊമ്മോ കിട്ടി. മൊമ്മോയിൽ പറഞ്ഞിരിക്കുന്നത് പരിപാടിയിൽ അർഹമായ പരിഗണന ജയിൽ മേധാവിക്ക് നല്കിയില്ലെന്നും മുൻസിപ്പിലാറ്റി കൗൺസിലർ സംസാരിച്ച ശേഷമാണ് തന്നെ സംസാരിക്കാൻ വിളിച്ചെതന്നുമാണ്. ഇതിലെ പ്രോട്ടോകോൾ ലംഘനം ഗൂരുതരമായ പിഴവാണന്നും നടപടി എടുക്കാതിരിക്കാനുള്ള വിശദീകരണം നല്കണമെന്നുമാണ് മെമോയിൽ പറഞ്ഞിരുന്നത്. എന്നാൽ അവിടെ നടന്ന കാര്യങ്ങൾ അതല്ലന്നും ബഹു. ഡി ജി പി യുടെ അനുമതിയോടെ കവി മദുസുധനൻ നായർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം നല്കിയതെന്നും അതും അദ്ദേഹത്തിന് മറ്റൊരു പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവിശ്യപ്പെട്ടതു പ്രകാരമാണമാണന്നും ജയിൽ സൂപ്രണ്ട് മറുപടി നല്കി.

ജയിൽ ദിനത്തിന്റെ ഭാഗമായി ക്ഷണിച്ചവരെ ഉൾപ്പെടുത്തി ആൻസലൻ എം എൽ എ യെ ഉദ്ഘാടനകനും കവി വി മദുസുധനൻ നാരെ വിശിഷ്ടാതിഥിയായും നിശ്ചയിച്ച് പരിപാടിക്ക് അടിച്ച പ്രത്യേക ക്ഷണ കത്ത് അന്നത്തെ ജയിൽ മേധാവിയെ നേരിട്ട് കണ്ട് കാണിച്ചപ്പോൾ അഭിനന്ദിച്ച വിവരവും മൊമേമോയ്ക്കുള്ള മറുപടിയൽ സൂപ്രണ്ട് സൂചിപ്പിച്ചിരുന്നു.എന്നാൽ ആ മറുപടിയിൽ തൃപ്തയാകാത്ത ജയിൽ മേധാവി തന്നെ പല തരത്തിലും വേട്ടയാടിയെന്ന് നെയ്യാറ്റിൻകര സബജയിലിലെ മുൻ സൂപ്രണ്ട് വ്യക്തമാക്കി. ശ്രീലേഖ ഐ പി എസിനെ പ്രകോപിപ്പിച്ചത് തന്റെ പ്രസംഗം കേൾക്കാൻ കവിയും എം എൽ എ യും നില്ക്കാത്തതാണെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. ഇതു പോലെ തന്നെ കോഴിക്കോട് ജില്ലാ ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമ്മയ്ക്ക് ഒപ്പം എത്തിയ ശ്രീലേഖ ഐ പി എസിനെ സ്വീകരിക്കാൻ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജയിൽ ജീവനക്കാർ ഇല്ലാതിരുന്നതിന് അവിടെയും വലിയ പുകിലുണ്ടായി.

ശ്രീലേഖ രാവിലെ 10.30 ന് ഗസ്റ്റ് ഹൗസിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അവർ 8 ണിക്ക് മുന്നേ എത്തി. അപ്പോൾ ജയിൽ ജിവനക്കാർ അവിടെ എത്തിയിരുന്നില്ല. ഇതിന്റെ പേരിൽ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരും ഉത്തര മേഖല ഡി ഐ ജി യും അടക്കം അന്ന് മറുപടി പറയേണ്ടി വന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ന്യായീകരിച്ച് ആരോപണങ്ങൾ ഉന്നയിച്ച ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് മൊഴിയെടുക്കാനുള്ള അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനൊപ്പമാണ് പഴയ സംഭവങ്ങളും ചർച്ചയാകുന്നത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐപിഎസ് വിവാദ ആരോപണങ്ങൾ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുൻ ഡിജിപിയുടെ വീഡിയോ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തൽ. ശീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റും കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റ്. 2021ലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതൽ ജൂലൈ 1വരെ, വിവിധ ദിവസങ്ങളിൽ ഇവർ വാട്‌സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്ആപ്പ് ചാറ്റിൽ നിന്ന് വ്യക്തമാണ്. ദിലീപും ശ്രീലേഖയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റിൽ വ്യക്തമാണ്.

ഫ്രീ ആയിരിേേക്കുമ്പാൾ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുമുണ്ട്. സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്' എന്ന് ദിലീപ് ഇതിന് മറുപടി നൽകിയിരിക്കുന്നു. . ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നായിരുന്നു ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.