- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരു ജയന്തി ന്യൂയോർക്കിൽ ആഘോഷിച്ചു
ശ്രീ നാരായണ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമഖ്യത്തിൽ 162-മത് ഗുരുദേവ ജയന്തി ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈ സ്‌കൂളിൽ വച്ച് സെപ്റ്റംബർ-17ന് വിവിധ കലാപരിപാടികളോടെ പ്രൌഡഗംഭീരമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം മുഖ്യാതിഥി ഡോ. സി.വി. പുരുഷോത്തമൻ ഭദ്രദീപം തെളിയിച്ചു. എസ് എൻ എയിലെ കുട്ടികൾ ആലപിച്ച ദൈവദശകം പ്രാർത്ഥനക്ക് ശേഷം സംഘടന സെക്രട്ടറി സുനിൽകുമാർ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് സുധൻ പാലയ്ക്കൽ സ്വാഗതവും, ഡോ. സി.വി., പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ സഹൃദയ പണിക്കരും അതിഥികളായി എത്തിയ ന്യൂ യോർക്ക് സിറ്റി കൗൺസിൽമാൻ ബാരി ഗ്രോടെൻഷിക്ക്, ന്യൂ ഹൈഡ് പാർക്ക് കൗൺസിലർ ആജ്ഞെലോ ഫെറെറ എന്നിവരും സംസാരിച്ചു. എസ് എൻ യിലെ കലാകാരന്മാരും കലാകാരികളും പ്രശംസനീയമായ രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. മായ ഷൈജുവിന്റെ കൃതജ്ഞത അറിയിക്കലോടു കൂടി വൈകിട്ട് 6 മണിക്ക് ഗുരുദേവ ജയന്തി ആഘോഷം സമാപിച്ചു.
ശ്രീ നാരായണ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമഖ്യത്തിൽ 162-മത് ഗുരുദേവ ജയന്തി ക്വീൻസിലെ ഗ്ലെൻ ഓക്‌സ് ഹൈ സ്‌കൂളിൽ വച്ച് സെപ്റ്റംബർ-17ന് വിവിധ കലാപരിപാടികളോടെ പ്രൌഡഗംഭീരമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം മുഖ്യാതിഥി ഡോ. സി.വി. പുരുഷോത്തമൻ ഭദ്രദീപം തെളിയിച്ചു.
എസ് എൻ എയിലെ കുട്ടികൾ ആലപിച്ച ദൈവദശകം പ്രാർത്ഥനക്ക് ശേഷം സംഘടന സെക്രട്ടറി സുനിൽകുമാർ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് സുധൻ പാലയ്ക്കൽ സ്വാഗതവും, ഡോ. സി.വി., പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ സഹൃദയ പണിക്കരും അതിഥികളായി എത്തിയ ന്യൂ യോർക്ക് സിറ്റി കൗൺസിൽമാൻ ബാരി ഗ്രോടെൻഷിക്ക്, ന്യൂ ഹൈഡ് പാർക്ക് കൗൺസിലർ ആജ്ഞെലോ ഫെറെറ എന്നിവരും സംസാരിച്ചു.
എസ് എൻ യിലെ കലാകാരന്മാരും കലാകാരികളും പ്രശംസനീയമായ രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. മായ ഷൈജുവിന്റെ കൃതജ്ഞത അറിയിക്കലോടു കൂടി വൈകിട്ട് 6 മണിക്ക് ഗുരുദേവ ജയന്തി ആഘോഷം സമാപിച്ചു.