- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ദേശീയ കൺവൻഷന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു
ഡാളസ്: ശ്രീനാരായണ ഗുരുദേവന്റെ മതാതീയ ആത്മീയതയുടെയും മാനവികതയുടെയും സ്‌നേഹ സന്ദേശങ്ങൾ വിളിച്ചോതിക്കൊണ്ട് ജൂലൈ ഏഴു മുതൽ 10 വരെ ഹൂസ്റ്റണിൽ നടക്കുന്ന ശ്രീനാരായണ ദേശീയ കൺവൻഷന്റെ ഡാളസ് റീജണൽ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ജനുവരി 23ന് ഇർവിംഗിൽ നടന്നു.ശ്രീനാരായണ മിഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പ്രമോദ
ഡാളസ്: ശ്രീനാരായണ ഗുരുദേവന്റെ മതാതീയ ആത്മീയതയുടെയും മാനവികതയുടെയും സ്‌നേഹ സന്ദേശങ്ങൾ വിളിച്ചോതിക്കൊണ്ട് ജൂലൈ ഏഴു മുതൽ 10 വരെ ഹൂസ്റ്റണിൽ നടക്കുന്ന ശ്രീനാരായണ ദേശീയ കൺവൻഷന്റെ ഡാളസ് റീജണൽ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ജനുവരി 23ന് ഇർവിംഗിൽ നടന്നു.
ശ്രീനാരായണ മിഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പ്രമോദ് വൈക്കത്ത്, സെക്രട്ടറി വികാസ് ഭാസ്‌കരൻ, ട്രഷറർ മനോജ് കുട്ടപ്പൻ, കമ്മിറ്റി അംഗങ്ങളായ സുജിത് തങ്കപ്പൻ, നന്ദകുമാർ അമ്മിണി, മനോജ് തങ്കച്ചൻ, സുഷീൽ കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സന്തോഷ് വിശ്വനാഥൻ, സുജി വാസവൻ, സി.കെ. തമ്പി, വിലാസ് കുമാർ, ശ്രീനാരായണ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി ദീപക് കൈതക്കപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂലൈയിൽ നടത്തുന്ന ദേശീയ കൺവൻഷനിൽ ദാർശനിക ലോകത്തിനു ഗുരുദേവൻ നൽകിയ സംഭാവനകൾ, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതും വർത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയ ജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദർശനത്തെ എങ്ങനെ ലോകത്തിനു പരിചയപ്പെടുത്താം എന്നതുമാണ് കൺവൻഷന്റെ മുഖ്യ ലക്ഷ്യമെന്നു സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം