- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസൺ അവസാനിക്കുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയവും തീരുമെന്ന് കരുതിയവർക്ക് തെറ്റി; പ്രണയം ഗെയ്മിനിടയിലെ ടൈം പാസ് അല്ലെന്ന് തുറന്ന് പറഞ്ഞ് പേളി മാണി; വീട്ടുകാരുമായി സംസാരിച്ച് ഉടൻ തീരുമാനമെന്ന് ശ്രീനിഷും; ഒന്നും കുട്ടിക്കളിയല്ലെന്ന് പേളിഷ് തുറന്ന് പറയുമ്പോൾ ബിഗ് ബോസ് സെറ്റിലെ പ്രണയം വിവാഹത്തിലേക്കെന്ന് സൂചന
തിരുവനന്തപുരം; ബിഗ് ബോസ്സിൽ ഏറ്റവും ചർച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം.ഗെയിമിന്റെ ഭാഗമായാണോ അതോ യഥാർഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകർ സംശയവും ഉന്നയിച്ചിരുന്നു പ്പമുണ്ടായിരുന്ന മത്സരാർഥികളും വിമർശനവുമായി രംഗത്ത് എത്തി. എന്നാൽ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷും പേളിയും പറഞ്ഞത്. ഇരുവരുടെയും സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത്. 'മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം' എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. 'ദ പേർളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെൽഫി, കൂടുതൽ ഇനി വരാൻ കിടക്കുന്നു...എന്നായിരുന്നു ആദ്യം പേർളി പറഞ്ഞത്. എന്തായാലും ബിഗ് ബോസ്സിന് പുറത്തും പ്രണയം തുടരാൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നാണ് മനസ്സിലാകുന്നതെന്ന് ആരാധകരും പറയുന്നു.പേർളിയുടെ കാര്യം വീട്ടിൽ സംസാരിക്കാനാണ് തീരുമാനമെന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്ന ശ്രീനിഷ് മോഹൻലാലിനോട് പറഞ്ഞിരുന്നു. ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ടും നോക്കാൻ തുടങ്ങി. ദീപന് മുട
തിരുവനന്തപുരം; ബിഗ് ബോസ്സിൽ ഏറ്റവും ചർച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം.ഗെയിമിന്റെ ഭാഗമായാണോ അതോ യഥാർഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകർ സംശയവും ഉന്നയിച്ചിരുന്നു പ്പമുണ്ടായിരുന്ന മത്സരാർഥികളും വിമർശനവുമായി രംഗത്ത് എത്തി. എന്നാൽ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷും പേളിയും പറഞ്ഞത്. ഇരുവരുടെയും സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത്.
'മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം' എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. 'ദ പേർളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെൽഫി, കൂടുതൽ ഇനി വരാൻ കിടക്കുന്നു...എന്നായിരുന്നു ആദ്യം പേർളി പറഞ്ഞത്. എന്തായാലും ബിഗ് ബോസ്സിന് പുറത്തും പ്രണയം തുടരാൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നാണ് മനസ്സിലാകുന്നതെന്ന് ആരാധകരും പറയുന്നു.പേർളിയുടെ കാര്യം വീട്ടിൽ സംസാരിക്കാനാണ് തീരുമാനമെന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്ന ശ്രീനിഷ് മോഹൻലാലിനോട് പറഞ്ഞിരുന്നു.
ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ടും നോക്കാൻ തുടങ്ങി. ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോൾ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാൽ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാർഥമാണ്. ഗെയിമിൽ നിന്ന് പുറത്തുവന്നപ്പോൾ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി.
പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസ് ഹൗസിൽ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങൾ ഞങ്ങൾ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവർക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണിൽ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എൻഗേജ്‌മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകുമെന്നും പേളി.