- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർജി നൽകിയതിന് പിന്നാലെ മസ്തിഷ്ക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം; സൗജന്യമായി കിട്ടുന്ന അവയവങ്ങൾ ആശുപത്രികൾ വച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങൾ വാങ്ങി; അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നിലെ കച്ചവടങ്ങൾക്കെതിരെ പ്രതികരിച്ച് ശ്രീനിവാസൻ വീണ്ടും
കൊല്ലം: ആശുപത്രികളിലെ ചികിത്സയക്കിടെയുണ്ടാകുന്ന മസതിഷക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. കൊല്ലം സെന്റ് തോമസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാരിറ്റി സെയിലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികൾ സ്ഥിരീകരിക്കുന്ന മസതിഷക മരണങ്ങളെ സംബന്ധിച്ച് ഡോ. ഗണപതി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ മസതിഷക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരമാണ്. മസതിഷക മരണങ്ങൾ സംഭവിക്കുന്ന ആളുടെ അവയവങ്ങൾ സൗജന്യമായി നൽകാനാണ് ബന്ധുക്കൾ സമ്മതപത്രം നൽകുന്നത്. എന്നാൽ കരളും വൃക്കയും ഉൾപ്പെടെയുള്ള അവയവങ്ങൾ ആശുപത്രികൾ രോഗികളിൽ വച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നിൽ നടക്കുന്ന കച്ചവടമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഭിക്ഷതേടി എത്തുന്ന മേൽവിലാസമില്ലാത്ത യാചകരെ പിടിച്ചുകൊണ്ടുപോയി അവയവങ്ങൾ എടുക്കുന്നുവെന്ന വിവരമാണ് ഇതേപ്പറ്റി പഠനം നടത്തുന്നവർ ഇപ്പോൾ പുറത്തുവിടുന്നത്. ഇതേക്കുറിച്ച് കൃത്
കൊല്ലം: ആശുപത്രികളിലെ ചികിത്സയക്കിടെയുണ്ടാകുന്ന മസതിഷക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. കൊല്ലം സെന്റ് തോമസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാരിറ്റി സെയിലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ആശുപത്രികൾ സ്ഥിരീകരിക്കുന്ന മസതിഷക മരണങ്ങളെ സംബന്ധിച്ച് ഡോ. ഗണപതി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ മസതിഷക മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരമാണ്. മസതിഷക മരണങ്ങൾ സംഭവിക്കുന്ന ആളുടെ അവയവങ്ങൾ സൗജന്യമായി നൽകാനാണ് ബന്ധുക്കൾ സമ്മതപത്രം നൽകുന്നത്. എന്നാൽ കരളും വൃക്കയും ഉൾപ്പെടെയുള്ള അവയവങ്ങൾ ആശുപത്രികൾ രോഗികളിൽ വച്ചുപിടിപ്പിക്കുന്നത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയാണ്. അവയവമാറ്റ ശസ്ത്രക്രിയകളുടെ പിന്നിൽ നടക്കുന്ന കച്ചവടമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഭിക്ഷതേടി എത്തുന്ന മേൽവിലാസമില്ലാത്ത യാചകരെ പിടിച്ചുകൊണ്ടുപോയി അവയവങ്ങൾ എടുക്കുന്നുവെന്ന വിവരമാണ് ഇതേപ്പറ്റി പഠനം നടത്തുന്നവർ ഇപ്പോൾ പുറത്തുവിടുന്നത്. ഇതേക്കുറിച്ച് കൃത്യമായ പഠനവും അന്വേഷണവും അനിവാര്യമാണ്. കോടികൾ മുടക്കി കാൻസർ ആശുപത്രികൾ ആരംഭിക്കാൻ ശ്രമിക്കുന്നവർ ജൈവ കൃഷി പ്രോത്സാഹനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു.