- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ ശശിയാകുന്ന 'അയാൾ ശശി'യുടെ ട്രെയിലർ വൈറലാകുന്നു; അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം കണ്ടവരുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു
കൊച്ചി: ശ്രീനിവാസനെ ശശിയാക്കി സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന അയാൾ ശശിയെന്ന സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിനിമയുടെ പേരിൽ തുടങ്ങിയ ഫേസ്‌ബുക്ക് പേജിൽ ട്രെയിലർ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം വീഡിയോ കണ്ടവരുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു. ആധുനിക നഗരജീവിതത്തിൽ കണ്ടുവരുന്ന വിവിധ കാഴ്ചകൾ അനാവരണം ചെയ്യുന്നതാണ് ഈ ചിത്രം. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പെടാപാട് പെടുന്ന ഒരു സ്വയംപ്രഖ്യാപിത ചിത്രകാരനായാണ് ശ്രീനിവാസൻ ചിത്രത്തിൽ വേഷമിടുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ രസകരമായി വരച്ചുകാട്ടുന്നതാണ് അയാൾ ശശി. കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏറെ നിരൂപകശ്രദ്ധ നേടിയ 'അസ്തമയം വരെ' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് അയാൾ ശശി. പിക്സ് ആൻഡ് ടേൽസിന്റെ ബാനറിൽ ഛായാഗ്രാഹകൻ പി. സുകുമാറും സുധീഷ് പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പപ്പു ഛായാ
കൊച്ചി: ശ്രീനിവാസനെ ശശിയാക്കി സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന അയാൾ ശശിയെന്ന സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിനിമയുടെ പേരിൽ തുടങ്ങിയ ഫേസ്‌ബുക്ക് പേജിൽ ട്രെയിലർ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം വീഡിയോ കണ്ടവരുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു.
ആധുനിക നഗരജീവിതത്തിൽ കണ്ടുവരുന്ന വിവിധ കാഴ്ചകൾ അനാവരണം ചെയ്യുന്നതാണ് ഈ ചിത്രം. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പെടാപാട് പെടുന്ന ഒരു സ്വയംപ്രഖ്യാപിത ചിത്രകാരനായാണ് ശ്രീനിവാസൻ ചിത്രത്തിൽ വേഷമിടുന്നത്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ രസകരമായി വരച്ചുകാട്ടുന്നതാണ് അയാൾ ശശി.
കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, അനിൽ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏറെ നിരൂപകശ്രദ്ധ നേടിയ 'അസ്തമയം വരെ' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് അയാൾ ശശി. പിക്സ് ആൻഡ് ടേൽസിന്റെ ബാനറിൽ ഛായാഗ്രാഹകൻ പി. സുകുമാറും സുധീഷ് പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പപ്പു ഛായാഗ്രഹണവും അജയ് കുയിലൂർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ബേസിൽ ജോസഫാണ്.