- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ശ്രീനിവാസനെയും മകനെയും കൂട്ടുപിടിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധർ; കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞെന്ന തരത്തിൽ താരങ്ങളുടെ പേരിൽ ഫേസ്‌ബുക്കിൽ വ്യാജപ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീനി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരണ ചൂടാണ്. രണ്ടാഘട്ട വോട്ടിങ് നടക്കാനിരിക്കേ പലവിധത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്. ഇതിലൊന്നായി ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും വാക്കുകളെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പാറിപ്പറക്ക
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരണ ചൂടാണ്. രണ്ടാഘട്ട വോട്ടിങ് നടക്കാനിരിക്കേ പലവിധത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്. ഇതിലൊന്നായി ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും വാക്കുകളെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പാറിപ്പറക്കുകയാണ്. കമ്മ്യൂണിസ്റ്റ് അനൂഭാവികളെ താറടിക്കുന്ന വിധത്തിലാണ് ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ തെറ്റായ വിധത്തിലുള്ള ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ.
കമ്മ്യൂണിസം വെറുക്കപ്പെടേണ്ടതാണ് എന്ന വിധത്തിൽ പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിലെ ഉള്ളടക്കം ഇങ്ങനെയാണ്:
'എന്റെ അച്ഛൻ എനിക്കു തന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീടു കാലം മാറിയപ്പോൾ ഇന്ന് അച്ഛൻ പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുത്. അത് അച്ഛനു പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്.' - വിനീത് ശ്രീനിവാസൻ.
'കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലർക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങൾ അതിൽ കൊത്തി അതിൽ കുരുങ്ങുന്നു. നേതാക്കൾ അത് ആഹാരമാക്കുന്നു.' - ശ്രീനിവാസൻ
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസങ്ങളായി ഈ ഫേസ്‌ബുക്ക് പോസ്റ്റ് അതിവേഗണാണ് പ്രചരിപ്പിച്ചത്. സിപിഐ(എം) വിരുദ്ധർ തന്നെയാണ് ഈ പോസ്റ്റ് ആഘോഷമാക്കി രംഗത്തെത്തിയത്. ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങൾ സഹിതമായിരുന്നു ഈ ഫേസ്‌ബുക്ക് പ്രചരണം. 'തിരിച്ചറിവിനു നന്ദി' എന്ന തലക്കെട്ടിൽ പ്രചരിക്കുകയായിരുന്നു ഈ പോസ്റ്റ്. മലയാളത്തിലെ പ്രശസ്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളുടെ സൃഷ്ടാവെന്ന നിലയിൽ ശ്രീനിവാസന്റെ അഭിപ്രായങ്ങൾ അതിവേഗം വൈറലാകുകയും ചെയ്തു.
എന്നാൽ ഫേസ്‌ബുക്കിലെ പ്രചരണഞ്ഞൾ അറിഞ്ഞ ശ്രീനിവാസൻ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. താൻ ഇങ്ങനെയൊരു അഭിപ്രായം പറയുകയോ അറിയുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. ജീവിതത്തിൽ രാഷ്ട്രീയ ഉപദേശം നൽകാൻ താൻ മിനക്കെട്ടിട്ടില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു. ഇക്കാര്യം ശ്രീനിവാസൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഈ പ്രചരിക്കുന്നപോലൊരു രാഷ്ട്രീയ നിലപാടു മറ്റൊരിടത്തും ഞാൻ പറഞ്ഞിട്ടുമില്ല. എന്റെ പേരിൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേർ ചർച്ചചെയ്യുന്നതായി സുഹൃത്ത് പറഞ്ഞറിഞ്ഞു. ഞാൻ സത്യാവസ്ഥ പറഞ്ഞപ്പോൾ അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്‌ബുക്കിൽ ഒരു കുറിപ്പിട്ടു. ഉടൻ ബിജു എന്നു പേരുള്ള ഒരാൾ അദ്ദേഹവുമായി ബന്ധപ്പെട്ടു ശ്രീനിവാസന്റെ പ്രസ്താവന തിരുത്താൻ നിങ്ങളാരെന്ന മട്ടിൽ കയർത്തു സംസാരിച്ചു. ബിജുവിന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചപ്പോൾ, അദ്ദേഹം ഒരു മോദി അനുഭാവിയാണത്രേ.
അതെന്തായാലും ഇത്തരം ഒരു നുണപ്രചാരണം ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാൻ പാടില്ലാത്തതുമുണ്ടാവും. ഞാൻ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരിൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ അതിനു മറുപടി പറയാൻ എനിക്കറിയാം.. പക്ഷേ, ഇതു ഞാൻ പറയാത്ത കാര്യമാണ്. ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാവാം. പക്ഷേ, അതിന് എന്നെ കരുവാക്കരുത്. ഇതിനെതിരെ സൈബർ സെല്ലിൽ അടുത്ത ദിവസം തന്നെ പരാതി നൽകും - ശ്രീനിവാസൻ വ്യക്തമാക്കി.