- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂർമ്മ ബുദ്ധിക്കാരനായ മുകേഷും ശ്രീനിവാസനും മമ്മൂട്ടിയെ കൂട്ടുപിടിച്ചത് കൈപൊള്ളാതിരിക്കാൻ; കിട്ടിയ കാശ് പോവുമെന്ന് പേടിച്ച് മുകേഷ് മടിച്ചു നിന്നപ്പോൾ ബലം പിടിച്ച് തട്ടത്തിൽ മറയത്ത് ഇറക്കിയത് ശ്രീനിവാസൻ; ശ്രീനി കൈവിട്ടതോടെ മൂന്നാമത്തെ പടം സ്വപ്‌നമായി ഇപ്പോഴും അവസാനിക്കുന്നു
കൊച്ചി: കൂർമ്മ ബുദ്ധിയുടെ വിജയമായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമ. നിർമ്മാതാക്കളുടെ റോളിൽ മുകേഷും ശ്രീനിവാസനും ഒരുമിച്ച സിനിമ. ആദ്യ സംരഭത്തിൽ കൈപൊള്ളാതിരിക്കാൻ ഇരുവരും കരുതലോടെ നീങ്ങി. രണ്ടാമത്തെ ശ്രമവും വിജയിച്ചു. എന്നാൽ മൂന്നാമതൊരു സിനിമ നിർമ്മിക്കാമെന്ന മുകേഷിന്റെ ആവശ്യം ശ്രീനിവാസൻ തള്ളിയെന്നാണ് റിപ്പോർട്ട്. കാരണം ഇനിയും വ്യക്തവുമല്ല. നിരവധി ഹിറ്റ് സിനിമകളിൽ ശ്രീനിവാസനും മുകേഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിർമ്മാണത്തിനെ പറ്റി ചിന്ത വരുന്നത്. അങ്ങനെ കഥ പറയുമ്പോൾ എന്ന സിനിമയിലേക്ക് കാര്യങ്ങളെത്തി. എം.മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർവ്വഹിച്ചത് ശ്രീനിവാസനാണ്.വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ സിനിമയായിരുന്നു അത്. സംവിധായകൻ മോഹനൻ, ശ്രീനിവാസന്റെ അടുത്ത ബന്ധവുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പൊളിയാതിരിക്കാൻ മുകേഷും ശ്രീനിവാസനും മുൻകരുതലെടുത്തു. അങ്ങനെയാണ് ഗസ്റ്റ് റോളിൽ സിനിമയിൽ മമ്മൂട്ടിയെത്തിയത്. കഥ പറയുമ്പോൾ എന്ന ചിത്രത
കൊച്ചി: കൂർമ്മ ബുദ്ധിയുടെ വിജയമായിരുന്നു കഥ പറയുമ്പോൾ എന്ന സിനിമ. നിർമ്മാതാക്കളുടെ റോളിൽ മുകേഷും ശ്രീനിവാസനും ഒരുമിച്ച സിനിമ. ആദ്യ സംരഭത്തിൽ കൈപൊള്ളാതിരിക്കാൻ ഇരുവരും കരുതലോടെ നീങ്ങി. രണ്ടാമത്തെ ശ്രമവും വിജയിച്ചു. എന്നാൽ മൂന്നാമതൊരു സിനിമ നിർമ്മിക്കാമെന്ന മുകേഷിന്റെ ആവശ്യം ശ്രീനിവാസൻ തള്ളിയെന്നാണ് റിപ്പോർട്ട്. കാരണം ഇനിയും വ്യക്തവുമല്ല.
നിരവധി ഹിറ്റ് സിനിമകളിൽ ശ്രീനിവാസനും മുകേഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് നിർമ്മാണത്തിനെ പറ്റി ചിന്ത വരുന്നത്. അങ്ങനെ കഥ പറയുമ്പോൾ എന്ന സിനിമയിലേക്ക് കാര്യങ്ങളെത്തി. എം.മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർവ്വഹിച്ചത് ശ്രീനിവാസനാണ്.വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ സിനിമയായിരുന്നു അത്. സംവിധായകൻ മോഹനൻ, ശ്രീനിവാസന്റെ അടുത്ത ബന്ധവുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പൊളിയാതിരിക്കാൻ മുകേഷും ശ്രീനിവാസനും മുൻകരുതലെടുത്തു. അങ്ങനെയാണ് ഗസ്റ്റ് റോളിൽ സിനിമയിൽ മമ്മൂട്ടിയെത്തിയത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ നായകനായി ശ്രീനിവാസനും പണം വാരി മുകേഷും തിളങ്ങി.
പിന്നെ വർഷങ്ങൾക്ക് ശേഷം തട്ടത്തിൽ മറയത്ത്. ആദ്യ സിനിമയോടെ നിർമ്മാണം നിർത്തണമെന്നായിരുന്നു മുകേഷിന്റെ മനസ്സ്. എന്നാൽ ഒന്നു കൂടി വേണമെന്ന് ശ്രീനിവാസൻ നിർബന്ധം പിടിച്ചു. കഥപറയുമ്പോളിനു ശേഷം മുകേഷ്-ശ്രീനിവാസൻ ടീം ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. അയിഷാ സൽവർ നായികയും. സംവിധായകന്റെ റോളിൽ മകൻ വിനീത് ശ്രീനിവാസൻ സംവിധായകനുമായി. ഇതും പണം വാരി ചിത്രമായി. ഇതോടെ മുകേഷിന് നിർമ്മാണത്തിൽ ഹരമായി. ഇനിയൊരു സിനിമ കൂടി നിർമ്മിക്കാൻ തയ്യാറായി.
എന്നാൽ ശ്രീനിവാസൻ ഇനി വേണ്ടെന്ന് നിർബന്ധം പിടിച്ചു. ഇതോടെ മൂന്നാം ചിത്രമെന്നത് മുകേഷിന്റെ സ്വപ്‌നമായി ഇപ്പോഴും തുടരുന്നു. ഇത് എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷ സിനിമ ലോകത്തിനുമുണ്ട്. കഥ പറയുമ്പോഴും, തട്ടത്തിൽ മറയത്തും പോലൊരു സൂപ്പർ ഹിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.