- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മകളുടെ വിവാഹത്തിന് വേണ്ടി അവധിക്കു പോയ ബഹ്റിൻ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു; ഇരിങ്ങാലക്കുട സ്വദേശിയെ മരണം വിളിച്ചത് മകളുടെ വിവാഹത്തിന് നാല് ദിവസം മുമ്പ്
മനാമ: മകളുടെ വിവാഹത്തിന് വേണ്ടി അവധിക്കു പോയ ബഹ്റിൻ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. അലൂമിനിയം സർവീസസ് കമ്പനി ജീവനക്കാരനായ തൃശൂർ ഇരിങ്ങാലക്കുട മാടായിക്കോണം ശ്രീനിവാസൻ കോരാംവീട്ടിൽ ആണ് മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം. മകളുടെ വിവാഹത്തിനായി ഓഗസ്റ്റ് 31 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിവാഹ ഒരുക്കങ്ങൾക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് തുടർന്ന് തൃശ്ശൂരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകീട്ട് 7.30 യോടെ മരണം സംഭവിക്കുകയുമായിരുന്നു.സെപ്റ്റംബർ 8ന് വ്യാഴാഴ്ചയാണ് മകൾ ശ്രീയയുടെ വിവാഹം നടക്കാനിരുന്നത്. 1981 മുതൽ പത്തു വർഷം ബഹ്റൈനിലുള്ള മുഹമ്മദ് ജലാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 91 ലാണ് , അലൂമിനിയം സർവീസ് സ് ണ.ഘ.ഘ കമ്പനിയിൽ പ്രവേശിച്ചത്. ഭാര്യ സൗദാമിനി മക്കൾ സിനി തിലകൻ, ശ്രീജാ ഉല്ലാസ്,ശ്രീയ എന്നിവരാണ്. ബാഹ്റൈനിലെ സംഗമം ഇരിങ്ങാലക്കുടയുടെ സജീവ പ്രവർത്തകനായിരുന്നു ശ്രീനിവാസൻ.
മനാമ: മകളുടെ വിവാഹത്തിന് വേണ്ടി അവധിക്കു പോയ ബഹ്റിൻ പ്രവാസി നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. അലൂമിനിയം സർവീസസ് കമ്പനി ജീവനക്കാരനായ തൃശൂർ ഇരിങ്ങാലക്കുട മാടായിക്കോണം ശ്രീനിവാസൻ കോരാംവീട്ടിൽ ആണ് മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം.
മകളുടെ വിവാഹത്തിനായി ഓഗസ്റ്റ് 31 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിവാഹ ഒരുക്കങ്ങൾക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് തുടർന്ന് തൃശ്ശൂരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകീട്ട് 7.30 യോടെ മരണം സംഭവിക്കുകയുമായിരുന്നു.സെപ്റ്റംബർ 8ന് വ്യാഴാഴ്ചയാണ് മകൾ ശ്രീയയുടെ വിവാഹം നടക്കാനിരുന്നത്.
1981 മുതൽ പത്തു വർഷം ബഹ്റൈനിലുള്ള മുഹമ്മദ് ജലാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 91 ലാണ് , അലൂമിനിയം സർവീസ് സ് ണ.ഘ.ഘ കമ്പനിയിൽ പ്രവേശിച്ചത്. ഭാര്യ സൗദാമിനി മക്കൾ സിനി തിലകൻ, ശ്രീജാ ഉല്ലാസ്,ശ്രീയ എന്നിവരാണ്. ബാഹ്റൈനിലെ സംഗമം ഇരിങ്ങാലക്കുടയുടെ സജീവ പ്രവർത്തകനായിരുന്നു ശ്രീനിവാസൻ.