- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ആയുഷ് മന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു; ശ്രീപദ് നായിക് രോഗമുക്തനായത് ഒരുമാസത്തെ ചികിത്സക്ക് ശേഷം
പനാജി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് രോഗമുക്തനായി. ഒരു മാസമായി ചികിത്സയിലായിരുന്ന ആദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗോവയിലെ പനാജിയിലുള്ള മണിപ്പാൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 12നാണ് മന്ത്രിയുടെ പരിശോധനാ ഫലം പോസിറ്റീവായത്. വീട്ടിൽ ക്വാറന്റൈനിൽ തുടരുകയായിരുന്ന അദ്ദഹത്തെ പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കൻ ഗോവയിൽ നിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപിയിലെ മുതിർന്ന നേതാവാണ്. യോഗ ചെയ്താൽ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചർച്ചയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story