റിയാദ്' സൗദിയിൽ ഭക്ഷ്യ വിഷബാധയേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു. റിയാദിലെ ശുമേസി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടറായ കോഴിക്കോട് വടകര പുതുപ്പണം കായക്കണ്ടിയിൽ റീനയുടെ മകൻ ശ്രീപതി സന്ദീപ് (18) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ബർഗറും കോഫിയും കഴിച്ചതിന് ശേഷം ശക്തമായ തലവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ സന്ദീപ് കോയമ്പത്തൂരിലെ ടിപ്‌സ് വിദ്യാർത്ഥിയാണ്. പഠനം കഴിഞ്ഞ് അവധിക്കു വന്നപ്പോഴാണ് മരണം സംഭവിച്ചത്. റിയാദിൽ ഡൽഹി പബ്ലിക് സ്‌കൂളിലാണ് പത്താം ക്ലാസു വരെ പഠിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു