- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനന്നും മാറ്റണമെന്ന കേരളാ മുസ്ലിം ജമാഅത്തിന്റെ മലപ്പുറം കളക്റ്റ്രേറ്റ് മാർച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം; പോസ്റ്റ് വന്നത് യോഗി ആദിത്യനാഥ് ദി ഫ്യൂച്ചർ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' എന്ന പേജിൽ; കേരള മുസ്ലിം ജമാഅത്ത് പരാതി നൽകി
മലപ്പുറം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊലക്കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ .എസ് നെ മജിസ്റ്റീരിയൽ അധികാരത്തോടെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് ന്റെ ചിത്രങ്ങളുപയോഗിച്ച് തെറ്റായി പ്രചരണം നടത്തുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വർഗീയ ധ്രുവീകണവും വിദ്വേഷവും പരത്തുന്ന 'യോഗി ആദിത്യനാഥ് ദി ഫ്യൂച്ചർ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ' എന്ന എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 4.26നാണ് പോസ്റ്റ് ചെയ്തത്.
മതവിദ്വേഷവും സമുദായങ്ങൾ തമ്മിൽ ബോധപൂർവ്വ സംഘർഷവും സൃഷ്ടിക്കാനായി തെറ്റായി പ്രചരിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കു പുറമെ ചീഫ് സെക്രട്ടറി, ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
സാമുദായിക സൗഹാർദ്ദത്തിന് രാജ്യത്തിന് തന്നെ മാതൃകയായ മലപ്പുറം ജില്ലയിലെ മുഴുവൻ ജനങ്ങള അപഹസിക്കുന്നതും ചിത്രതയുണ്ടാക്കാൻ കാരണമാകുന്ന ഈ നീചകൃത്യം നടത്തുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ടു കൂടിയാണ് പരാതി. വർഗീയ ധ്രൂവീകണവും വിദ്വേഷവും പരത്തുന്ന ഇത്തരം തൽപര കക്ഷികൾക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് ഫെയ്‌സ് ബുക്കിൽ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായത് ചെയ്യണമെന്നും ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂർ ,നിയമ കാര്യ സെക്രട്ടറി എ അലിയാർ, ജില്ലാ കമ്മിറ്റി അംഗം പി സുബൈർ എന്നിവർ ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസ് നെ നേരിൽ കണ്ട് പരാതി നൽകി.
ഇത്തരം തത്പരകക്ഷികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് ഫേസ്‌ബുക്കിൽ നിന്നും നീക്കാൻ ആവശ്യമായത് ചെയ്യണമെന്നുമാണ് ആവശ്യം. സിറാജ് ദിന പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീർ എന്ന യുവ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തുകയും തെളിവുകളെല്ലാം ഓരോന്നായി നശിപ്പിക്കാൻ തന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്