- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ ടീമിൽ ഏതെങ്കിലും റോളിൽ കണ്ടേക്കാം; വിരമിക്കലിന് പിന്നാലെ പ്രഖ്യാപനവുമായി ശ്രീശാന്ത്; ആത്മകഥ ഓണത്തിന് മുൻപ് പ്രതീക്ഷിക്കാമെന്നും താരത്തിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് മലയാളി പേസർ ശ്രീശാന്ത് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണെന്നും കരിയറിൽ ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മലയാളിയായതുകൊണ്ട് അവഗണന ഉണ്ടായി എന്ന് തോന്നുന്നില്ല. കഴിവുണ്ടെങ്കിൽ ആർക്കും തടയാൻ കഴിയില്ല. വിരാട് കോലിയുടെ കീഴിൽ കളിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ടീം അംഗങ്ങളുടെ പരമാവധി ഊർജ്ജം പുറത്തെടുപ്പിക്കാൻ ധോണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എനിക്ക് മുമ്പിൽ കോച്ചിങ് സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭാവിയിൽ ഐപിഎൽ ടീമുകളിൽ ഏതെങ്കിലും റോറിൽ എന്നെ കണ്ടേക്കാം. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ക്രിക്കറ്റ് അനുഭവങ്ങൾ തുറന്നെഴുതും. ആത്മകഥ ഓണത്തിന് മുമ്പ് പ്രതീക്ഷിക്കാമെന്നും ശ്രീശാന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഞാനൊരു രാഷ്ട്രീയക്കാരനല്ല. സിനിമയിൽ സജീവമാകാൻ താൽപര്യമുണ്ട്. തമിഴ് സിനിമയിൽ നല്ല ചില അവസരങ്ങളുണ്ട്. വിജയ് സേതുപതിക്കൊപ്പ0 ഒരു ചിത്രം വരുന്നുണ്ട്. ചെറിയ റോളിലാണെങ്കിലു സിനിമയിൽ അഭിനയിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. വിരമിക്കൽ താരുമാനം എളുപ്പമായിരുന്നില്ല, സങ്കടമുണ്ട്, എല്ലാവ4ക്കു0 നന്ദി-ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ശ്രീശാന്ത് ഇന്നലെ രാത്രി സമൂഹ മാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.ഇന്ത്യക്കായി 27 ടെസ്റ്റിൽ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്‌ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കായി 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും ശ്രീശാന്ത് നേടി.ഐപിഎല്ലിൽ 44 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്റെ നേട്ടം.


