- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീശാന്ത് തല കുളിമുറിയുടെ ചുവരിൽ ഇടിച്ച് പൊളിച്ചത് സൽമാൻ ഖാന്റെ വിമർശനത്തിൽ കലി കയറിയപ്പോൾ; പരിക്കേറ്റ് ആശുപത്രിയിലായെങ്കിലും ഷോയിൽ തുടർന്നേക്കും; ശ്രീ സുഖമായിരിക്കുന്നു എന്ന ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റിൽ സമാധാനമെങ്കിലും ബിഗ് ബോസിന്റെ അനിഷ്ടം തുടർന്നുള്ള മുന്നോട്ടു പോക്ക് ദുഷ്ക്കരമാക്കും; കളിക്കളത്തിലെ അഗ്രസീവ് ശൈലി ടിവി ഷോയിലും ശ്രീക്ക് വില്ലനാകുന്നോ?
മുംബൈ: കളിക്കളത്തിൽ എതിരാളികളോട് കലഹിക്കുന്നതിൽ മുമ്പന്തിയിലായിരുന്നു ശ്രീശാന്ത്. ഈ ചൂടൻ സ്വഭാവം കാരണം കൊണ്ടാണ് പലർക്കും അനഭിമതനായി ശ്രീ മാറായതും. ഇപ്പോൾ ബിഗ് ബോസിനും അനഭിമതനായി ശ്രീ മാറുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിന് കാരണം ഷോയിലെ ശ്രീശാന്തിന്റെ പെരുമാറ്റമാണ്. സാക്ഷാൽ സൽമാൻ ഖാനോട് കലി കയറി സ്വന്തം തല ഇടിച്ചു പൊളിച്ച് ആശുപത്രിയിൽ പോകുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. പരിക്കേറ്റ ശ്രീശാന്ത് ആശുപത്രിയിലാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് ശ്രീ ആശുപത്രിയിലായ വാർത്ത പുറത്തുവന്നത്. ഷോയിൽ സൽമാൻ ഖാന്റെ വിമർശനം തന്നെയാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ശ്രീയെ അവതാരകനായ സല്ലു വിമർശിച്ചത് ഷോക്കായിരുന്നു. ഇതിനിടെയാണ് കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയ
മുംബൈ: കളിക്കളത്തിൽ എതിരാളികളോട് കലഹിക്കുന്നതിൽ മുമ്പന്തിയിലായിരുന്നു ശ്രീശാന്ത്. ഈ ചൂടൻ സ്വഭാവം കാരണം കൊണ്ടാണ് പലർക്കും അനഭിമതനായി ശ്രീ മാറായതും. ഇപ്പോൾ ബിഗ് ബോസിനും അനഭിമതനായി ശ്രീ മാറുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിന് കാരണം ഷോയിലെ ശ്രീശാന്തിന്റെ പെരുമാറ്റമാണ്. സാക്ഷാൽ സൽമാൻ ഖാനോട് കലി കയറി സ്വന്തം തല ഇടിച്ചു പൊളിച്ച് ആശുപത്രിയിൽ പോകുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. പരിക്കേറ്റ ശ്രീശാന്ത് ആശുപത്രിയിലാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് ശ്രീ ആശുപത്രിയിലായ വാർത്ത പുറത്തുവന്നത്. ഷോയിൽ സൽമാൻ ഖാന്റെ വിമർശനം തന്നെയാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ശ്രീയെ അവതാരകനായ സല്ലു വിമർശിച്ചത് ഷോക്കായിരുന്നു. ഇതിനിടെയാണ് കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.
ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകർ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.
''ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഞാൻ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി'' ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
നേരത്തെ ശ്രീശാന്തിനെ പരിഹസിച്ച രാജ് കുന്ദ്രയ്ക്കു മറുപടിയുമായി ഭുവനേശ്വരി രംഗത്തെത്തിയിരുന്നു. കുന്ദ്രയോടു ആദ്യം പ്രതിഫലം തന്നു തീർക്കാൻ ആവശ്യപ്പെട്ട ഭുവനേശ്വരി ഐപിഎൽ വാതുവെയ്പ് കേസിൽ കുറ്റക്കാരനല്ലെന്നു കണ്ടു ശ്രീശാന്തിനെ കോടതി വെറുതെ വിട്ട കാര്യവും എടുത്തു പറഞ്ഞിരുന്നു. ഷോയിൽ ശ്രീശാന്തിന്റെ പ്രകടനവും പരാമർശങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട്. മറ്റുമത്സരാർഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിൽ ശ്രീയെ അവതാരകനായ സൽമാൻ ഖാൻ മുൻപും വിമർശിച്ചിട്ടുണ്ട്. ഷോയിലെ യഥാർഥ വില്ലൻ എന്നാണ് ഒരിക്കൽ സൽമാൻ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.
സഹമത്സരാർഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സൽമാനെ ചൊടിപ്പിച്ചത്. ഈ ആഴ്ചയിൽ ഹൗസിലെ വില്ലനായി സഹമത്സരാർഥികൾ തെരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാൽ യഥാർഥ വില്ലൻ ശ്രീശാന്താണെന്ന് സൽമാൻ ഖാൻ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്നു സൽമാൻ ചോദിച്ചപ്പോൾ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടർന്ന് രൂക്ഷമായ വിമർശനമാണ് ശ്രീയ്‌ക്കെതിരെ സൽമാൻ ഉന്നയിച്ചത്.
പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ശ്രീശാന്ത് മറ്റുള്ളവരെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ്‌ബോസ് മത്സരാർഥികളിൽ കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തിൽ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോർത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മത്സരാർഥികൾ കുറ്റപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇതിനെ ശ്രീശാന്ത് നേരിട്ടത്. ഇഷ്ടമില്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാൽ ഷോയിൽ നിന്നു ഇറങ്ങിപ്പോകുമെന്നു ശ്രീശാന്ത് ഭീഷണി ഉയർത്തുകയും ചെയ്തു.
ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ശ്രീശാന്തിന്റെ ഷോയിലെ പ്രസ്താവനയും വിവാദത്തിൽ ഇടം നേടിയിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ രംഗത്തെത്തി. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചു.
ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ഷോയിൽ ശ്രീ വികാരഭരിതനായി പൊട്ടിക്കരഞ്ഞിതും വാർത്തയായി. തുടർന്ന് ഭുവനേശ്വരിയുമായുള്ള പ്രണയത്തെ കുറിച്ചു ശ്രീശാന്ത് വാചലനായതാണ് മുൻകാമുകിയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് ഞാനുമായുള്ള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേൽപിച്ചുവെന്നും നികേഷ ബാംഗ്ലൂർ ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാൻ ശ്രീയെ നേരിൽ കണ്ടിട്ടില്ല. ഏഴുവർഷം പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. പച്ചക്കള്ളമാണ് അത്. നികേഷ പട്ടേൽ പറഞ്ഞിരുന്നു.