- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് താരം ശ്രീശാന്തിന് പെൺകുഞ്ഞ് പിറന്നു; പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്ന് മലയാളി ക്രിക്കറ്റ് താരം
കൊച്ചി: ഐപിഎൽ വാതുവയ്പ് കേസിന്റെ വിധി അടുത്തുതന്നെ വരാനിരിക്കെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പെൺകുഞ്ഞ് പിറന്നു. ശ്രീശാന്ത് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഇക്കാര്യം അറിയിച്ചത്. ഭാര്യ ഭുവനേശ്വരി കുമാരി പെൺകുഞ്ഞിന് ജന്മം നൽകിയതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. പ്രപഞ്ചത്തി
കൊച്ചി: ഐപിഎൽ വാതുവയ്പ് കേസിന്റെ വിധി അടുത്തുതന്നെ വരാനിരിക്കെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പെൺകുഞ്ഞ് പിറന്നു. ശ്രീശാന്ത് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഇക്കാര്യം അറിയിച്ചത്.
ഭാര്യ ഭുവനേശ്വരി കുമാരി പെൺകുഞ്ഞിന് ജന്മം നൽകിയതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്നാണ് കുഞ്ഞുപിറന്നതിനെ ശ്രീ വിശേഷിപ്പിച്ചത്.
തന്നെ പിന്തുണക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു. 2013 ഡിസംബർ 12നായിരുന്നു ശ്രീശാന്ത് ജയ്പൂർ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെ വിവാഹം ചെയ്തത്.
ഐപിഎൽ വാതുവയ്പു കേസിൽ മക്കോക്ക ചുമത്തി ശ്രീശാന്തിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് ക്രിക്കറ്റിൽ നിന്ന് ബിസിസിഐ ശ്രീയെ ആജീവനാന്തം വിലക്കുകയും ചെയ്തു. എന്നാൽ, കോടതിയുടെ പരാമർശങ്ങൾ ശ്രീശാന്തിന് അനുകൂലമായിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതിനിടെയാണ് പെൺകുഞ്ഞു പിറന്ന വിവരം ശ്രീശാന്ത് ലോകത്തെ അറിയിച്ചത്.