ക്രിക്കറ്റ് മൈതാനത്ത് വച്ച് പൊട്ടിക്കരഞ്ഞ ശ്രീശാന്തിനെ നാം ഏവരും മറക്കാൻ ഇടയില്ല. കോഴവിവാദത്തിൽ പെട്ട് ക്രിക്കറ്റ് ലോകത്തോട് വിട പറയേണ്ട അവസ്ഥ വന്നിട്ടും സിനിമയിലും മറ്റ് പരിപാടികളിലുമായി ശ്രീശാന്ത് തിളങ്ങി. ഒടുവിലിപ്പോൾ മിനി സക്രീൻ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ശ്രീ ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ഇതിനിടയിലാണ് ഷോയിലും ശ്രീശാന്തിന്റെ കണ്ണീർ വീണെന്ന വാർത്ത പുറത്ത് വരുന്നത്.

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ പോപ്പുലർ മത്സരാർത്ഥിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ശ്രീശാന്ത്. 17 മത്സരാർഥികളിൽ ഏക മലയാളിയും ശ്രീ തന്നെ. ബിഗ് ബോസിൽ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്.

കുടുംബത്തെ സ്‌ക്രിനിൽ കണ്ടപ്പോൾ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയിൽ പറയാറുണ്ടായിരുന്നു.പരിപാടിയുടെ തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കിൽ പരാജയപ്പെട്ട ശ്രീശാന്ത് ഷോയിൽനിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാർഥികളിൽ കടുത്ത അമർഷമുണ്ടാക്കി. സഹമത്സരാർഥികളായ സബ ഖാൻ, സോമി ഖാൻ എന്നിവരുമായി തർക്കത്തിൽ ഏർപ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി.

 
 
 
View this post on Instagram

SreeSanth Will Get Emotional After Watching His Wife's Video Message ❤️✨ Follow @biggbossn12 & Never Miss An Update , Exclusive News & Leaks About BB12. ❤️ . © COPYRIGHT DISCLAIMER - ⚠ All The Credit & COPYRIGHT of News , Media , Photo , Video reserved and served to - @colorstv , @endemolshineind @voot @rajcheerfull & Entire Team of Bigg Boss & Suitable Owner . #dipikakakar #dipikakakaribrahimin #shoaibibrahim #shoaibdipika #wesupportdipikakakaribrahim #karanvirbohra #nehhapendse #SrishtyRode #somikhan #sabakhan #jasleenmatharu #anupjalota #deepakthakur #urvashivani #roshmibanik #kritiverma #biggboss12 #follow4follow #follow4followback #like4like #likeforlike #salmankhan

A post shared by Bigg Boss Khabri (@biggbossn12) on