അഹമ്മദാബാദ്: കേരളമാണോ ഗുജറാത്താണോ വികസനത്തിൽ മെച്ചമെന്ന ചർച്ചകൾ വിവിധ ഇടങ്ങളിൽ നടക്കാറുണ്ട്. അടുത്തിടെ ഈ ചർച്ച വീണ്ടും ചൂടുപിടിപ്പിച്ചത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ ശ്രീശാന്തിന്റെ ഒരു പ്രസ്താവനയാണ്. വികസന കാര്യത്തിൽ കേരളം ഗുജറാത്തിനെ മാതൃകയാക്കണം എന്നതാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായം തെറ്റാണെന്ന് രേഖകൾ നിരത്തി അഭിപ്രായപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിൻഹയുടെ അക്കൗണ്ടാണ് പൂട്ടിച്ചത്. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനം കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ശ്രീശാന്തിന് ഇരു സംസ്ഥാനങ്ങളുടെയും വളർച്ചാ നിരക്കിന്റെ കണക്കുകൾ നിരത്തിയാണ് പ്രതീക് മറുപടി നൽകിയത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാം സ്ഥാനത്താണ്. എന്നാൽ ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണെന്നായിരുന്നു പ്രതീകിന്റെ വിശദീകരണം.

ഏഴ് ദിവസത്തേക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതീക് അഡ്‌മിൻ ആയ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേജിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഭക്തന്മാർ തന്റെ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫേസ്‌ബുക്ക് തന്റെ പേഴ്‌സണൽ അക്കൗണ്ട് ഏഴ് ദിവസത്തേക്ക് ബ്ലോക്കു ചെയ്തിരിക്കുകയാണെന്ന് പ്രതീക് വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തിൽ ഇല്ലെന്നും ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളെയാണ് കേരളം മാതൃകയാക്കേണ്ടതെന്നുമായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ഇതിന് മറുപടിയായി പ്രതീക് എത്തുകയായിരുന്നു. ഗുജറാത്ത് മോഡൽ വികസനം കേരളത്തിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന്റെ ശ്രദ്ധ ചില കണക്കുകളിലേക്ക് ക്ഷണിച്ചാണ് പ്രതീക് മറുപടി നൽകിയത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്. എന്നാൽ ഗുജറാത്താകട്ടെ പന്ത്രണ്ടാം സ്ഥാനത്താണെന്ന് പ്രതീക് വ്യക്തമാക്കുകയുണ്ടായി.

Facebook has blocked my personal account again for 7 days after bhakts reported my posts all day. Created a temporary page while the account comes back. Please follow me here if you wish to.

Posted by Truth Of Gujarat on Saturday, April 2, 2016

ഇനി ലോകാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ബഹ്‌റൈന്റെ കൂടെ കേരളം 45ആം സ്ഥാനത്താണ്,പക്ഷെ ഗുജറാത്തിന് തിമോറിനൊപ്പം 133ആം റാങ്കാണുള്ളതെന്നും പോസ്റ്റിൽ പറയുന്നു.എന്നിട്ടും കേരളത്തിൽ ഗുജറാത്ത് മോഡൽ കൊണ്ടുവരണമെന്നാണ് ശ്രീശാന്ത് പറയുന്നതെങ്കിൽ പണ്ട് മോദി പറഞ്ഞ പ്രസ്താവന കൂടി ഓർമ്മിക്കണമെന്നും പ്രതീക് വ്യക്തമാക്കുകയുണ്ടായി.