മുംബൈ; ടെലിവിഷൻ രംഗത്ത് ഓളമുണ്ടാക്കുന്ന പരിപാടികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദി ഉൾപ്പടെ നിരവധി ഭാഷകളിൽ ബിഗ് ബോസ് അരങ്ങു വാഴുന്ന സമയത്ത് മലയാളത്തിൽ നിന്നും ഒരാൾ ബോളിവുഡ് ബിഗ്ബോസിലേക്ക് എത്തുന്നതും മത്സരിക്കുന്നതും. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം പേസർ ശാന്തകുമാരൻ ശ്രീശാന്ത് തന്നെ.  ശ്രീശാന്ത് തന്നെ ഇതിൽ പ്രതികരണവുമായെത്തിയിട്ടുണ്ട്.

താൻ ബിഗ്‌ബോസ് ഹൗസിൽ  താൻ എന്താണെന്ന് പുറം ലോകത്തിന് കാണിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ക്രിക്കറ്ററെന്ന നിലയിൽ തനിക്ക് ഭാഷ ഒരു പ്രശ്‌നമാകില്ലെന്നും എല്ലാവാരുമായും നല്ല പോലെ ഇടപെടാൻ സാധിക്കുമെന്നാണ് പ്രതിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി 'ബിഗ് ബ്രെദർ' എന്ന പ്രോഗ്രാമിലൂടെയായിരുന്നു ഇന്ത്യയിലേക്ക് ബിഗ് ബോസിന്റെ വരവ്. ശിൽപ്പ ഷെട്ടി അവതാരകയായെത്തിയ ബിഗ് ബോസ് ആദ്യമായി ഹിന്ദിയിലായിരുന്നു തുടങ്ങിയത്. ശിൽപ്പ ഷെട്ടി മുതൽ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ഫറാ ഖാൻ എന്നിങ്ങനെയുള്ള ബോളിവുഡിലെ വമ്പൻ താരങ്ങലായിരുന്നു ഹിന്ദി ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

വർഷങ്ങളായി ബിഗ് ബോസ് ഹിന്ദിയുടെ അവതാരകൻ സൽമാൻ ഖാനാണ്. നിലവിൽ പന്ത്രണ്ടാമത്തെ സീസൺ സെപ്റ്റംബർ പതിനാറിന് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും നിരവധി പ്രമുഖ സിനിമാ താരങ്ങളും മറ്റുമാണ് ബിഗ് ബോസ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. 12 പേരാണ് ഇത്തവണയുള്ളത്.

ജലക് ദിഗലാജാ, ഖദറോം കി കില്ലാടി എന്നീ റിയാലിറ്റി ഷോകൾക്ക് ശേഷമാണ് ശ്രീശാന്ത് വീണ്ടും ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നത്. ശ്രീശാന്തിനൊപ്പം ബിസിനസുകാരനായ ശിവാഷിഷ് മിഷ്റ കൃഷിക്കാരനായ സൗരവ് പട്ടേൽ, വക്കീലായ റോമിൽ ചൗദരിയും പൊലീസുകാരനായ നിർമ്മൽ സിംഗും ഷോയുടെ പ്രത്യേകതകളാണ്.

ഇവർക്കൊപ്പം പ്രമുഖ സംഗീതഞ്ജനും ഡിവോഷണൽ സിംഗറുമായ അനൂപ് ജലോട്ടാ അദ്ദേഹത്തിനൊപ്പം കാമുകിയും വിദ്യാർത്ഥിനിയുമായ ജസ്ലീൻ മത്താറുവുമുണ്ട് ഷോയ്ക്ക് പൊലിമ കൂട്ടാൻ. ടെലിവിഷൻ താരങ്ങളായ സൃഷ്ടി റോഡ്, സോമി ഖാൻ ആൻഡ് സബ ഖാൻ, ദീപക് ടാക്കൂർ ആൻഡ് ഉർവ്വശി വാണി, കരൺവീർ ബോറ, റോഷ്മി ആൻഡ് കൃതിയുമാണ് ബിഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്.