മുബൈ: ശ്രീശാന്ത് അച്ഛനായി. പെൺകുട്ടിയുടെ അച്ഛൻ. മലയാളിയുടെ അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി പന്തെറിഞ്ഞ പ്രതിഭയാണ് ശ്രീ. പക്ഷേ കളിക്കളത്തിലെ അതിര് വിട്ട പ്രകടനങ്ങൾ ശ്രീയെ വില്ലൻ കഥാപാത്രമാക്കി.

ഒടുവിൽ ഐപിഎൽ കോഴ ആരോപണത്തിൽ കുടുങ്ങി. ജയിൽ വാസവും കുറ്റപത്രവും വിചാരണയും. അങ്ങനെ മോശം വാർത്തകൾ മാത്രമായിരുന്നു ശ്രീയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ ആഘോചിച്ചത്. ഇതിനിടെയിൽ കല്ല്യാണവും നടന്നു. ഐപിഎൽ കേസിൽ ശ്രീശാന്തിനെ കുടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ തന്നെ ഒടുവിൽ കുടുങ്ങി. ബിസിസിഐ അധ്യക്ഷനായിരുന്ന ശ്രീനിവാസന് വലിയ തിരിച്ചടി നേരിട്ടു. മരുമകൻ മെയ്യപ്പൻ കേസിൽ കുടുങ്ങി. ബിസിസിഐയിൽ സ്ഥാനവും നഷ്ടമായി. ഇതിനൊക്കെ ഇടയിൽ ശ്രീശാന്തിന് ആശ്വാസമുള്ള വാർത്തകളാണ് എത്തിയത്.

ഐപിഎൽ കേസിൽ ശ്രീശാന്തിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്നാണ് കോടതി പലഘട്ടത്തിലും ചോദിച്ചത്. വിചാരണ പൂർത്തിയായി അടുത്തയാഴ്ച കേസിൽ വിധി വരും. അത് ശുഭവാർത്തയാകുമെന്ന ആത്മവിശ്വാസം ശ്രീയക്കുണ്ട്. ഇതിനിടെയിലാണ് ആ സന്തോഷം ശ്രീയെ തേടിയെത്തിയത്. ശ്രീശാന്ത് അച്ഛനായി. കേസിന്റെ വിധിയുടെ ആശങ്കയൊന്നും ഈ അച്ഛന്റെ മുഖത്തില്ല. കുട്ടിയെ താലോലിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ. ഫേസ്‌ബുക്കിലൂടെ സോഷ്യൽ മീഡിയയിലൂടെ ശ്രീശാന്ത് പങ്കുവച്ചു. അതിന് ശേഷം ഫോട്ടയിടുന്നതും കാത്തിരുന്നു. എന്നാൽ താരമത് ചെയ്തില്ല. അതിനിടെയാണ് ഒരു ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലെത്തിയത്.

ശ്രീശാന്ത് എന്ന ക്രിക്കറ്റർ അഗ്രസീവാണ്. പക്ഷേ ശ്രീയെന്ന അച്ഛൻ ശാന്തനാണ്. ഐപിഎൽ കേസിൽ കുറ്റവിമുക്തനായി തിരിച്ചെത്തുമ്പോൾ കുട്ടികളികൾക്ക് ശ്രീ നിൽക്കില്ലത്രേ. ഇനി താനൊരു അച്ഛനാണെന്ന് താരം അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.