തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് അത്യപൂർവ്വമായ സന്തോഷത്തിലാണ് ഇപ്പോൾ. വീണ്ടും കൺമണി പിറന്നു. രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് താരത്തിന്റെ ട്വിറ്റർ പോസ്റ്റ്. ഇന്ന് രാവിലെയായിരുന്നു ശ്രീശാന്തിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ വർഷമാണ് ശ്രീശാന്തിന്റെ ഭാര്യ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകിയത്. ശ്രീ സൻവികയെന്നാണ് മകളുടെ പേര്. സുന്ദരനും ആരോഗ്യവാനുമായ ആൺകുട്ടി ജനിച്ചിരിക്കുന്നു എന്നാണ് ശ്രീശാന്ത് ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്.

കോഴവിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ഔട്ടായ ശ്രീ ഇപ്പോൾ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ശ്രീയും നിക്കി ഗൽറായിയും മുഖ്യകഥാപാത്രങ്ങളാകുന്ന ടീം ഫൈവ് എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.