- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാജിയോട് നിർഭാഗ്യം എന്ന് പറഞ്ഞപ്പോൾ കൈമുട്ട് വച്ച് അടിക്കുകയായിരുന്നു' ; 2008ലെ ഐപിഎൽ മത്സരത്തിനിടെ ഹർഭജന്റെ തല്ലുവാങ്ങിയ ശ്രീശാന്ത് റിയാലിറ്റി ഷോയിൽ തുറന്ന് പറഞ്ഞപ്പോൾ; ഗ്രൗണ്ടിൽ പ്രകോപിതനായി എന്നത് സത്യമാണെന്നും എന്നാൽ നിങ്ങൾ കരുതുന്നത് പോലെ മുഖത്തല്ല ഭാജി അടിച്ചതെന്നും 'ഫാസ്റ്റ് ബൗളിങ്ങിന്റെ കുമാരൻ'
പൂണെ: ഭാജിയെന്നെ തല്ലി... 2008ലെ ഐപിഎൽ സീസൺ മത്സരത്തിനിടെ മാധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞ് നിന്ന വാർത്തയായിരുന്നു ഇത്. കിങ്‌സ് ഇലവൻ പഞ്ചാബ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയാണ് മലയാളി കൂടിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഹർഭജൻ സിങ് മർദ്ദിച്ചു എന്ന വിവാദം ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് കരഞ്ഞ ശ്രീയുടെ മുഖമായിരുന്നു അന്ന് മാധ്യമങ്ങളിൽ നിറയേ. മൈതാനത്ത് നിന്നും കരഞ്ഞുകൊണ്ട് മടങ്ങുന്ന ശ്രീശാന്ത് എന്തുകൊണ്ടാണ് അങ്ങനെ പോയതെന്ന് ആദ്യം ആർക്കും പിടികിട്ടിയില്ല. പിന്നീട് വന്ന വാർത്തകളാണ് സംഗതിയുടെ ചുരുളഴിച്ചത്. എന്നാൽ സംഭവം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം വിശദീകരണവുമായി ശ്രീശാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൈ ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിലാണ് ശ്രീശാന്ത് സംഭവത്തിന് പിന്നിലെ യാഥാർത്യം വെളിപ്പെടുത്തിയത്. ആ മത്സരത്തിന് മുമ്പ് തന്നെ പ്രകോപിതനാക്കരുതെന്ന് ഹർഭജൻ എന്നോട് പറഞ്ഞിരുന്നു. പക്ഷെ മത്സരത്തിൽ പൂജ്യനായി ഭാജി മടങ്ങിയതോടെ ഞാൻ അടുത്തെത്തി നിർഭാഗ
പൂണെ: ഭാജിയെന്നെ തല്ലി... 2008ലെ ഐപിഎൽ സീസൺ മത്സരത്തിനിടെ മാധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞ് നിന്ന വാർത്തയായിരുന്നു ഇത്. കിങ്‌സ് ഇലവൻ പഞ്ചാബ്- മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെയാണ് മലയാളി കൂടിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഹർഭജൻ സിങ് മർദ്ദിച്ചു എന്ന വിവാദം ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് കരഞ്ഞ ശ്രീയുടെ മുഖമായിരുന്നു അന്ന് മാധ്യമങ്ങളിൽ നിറയേ. മൈതാനത്ത് നിന്നും കരഞ്ഞുകൊണ്ട് മടങ്ങുന്ന ശ്രീശാന്ത് എന്തുകൊണ്ടാണ് അങ്ങനെ പോയതെന്ന് ആദ്യം ആർക്കും പിടികിട്ടിയില്ല. പിന്നീട് വന്ന വാർത്തകളാണ് സംഗതിയുടെ ചുരുളഴിച്ചത്.
എന്നാൽ സംഭവം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം വിശദീകരണവുമായി ശ്രീശാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൈ ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിലാണ് ശ്രീശാന്ത് സംഭവത്തിന് പിന്നിലെ യാഥാർത്യം വെളിപ്പെടുത്തിയത്. ആ മത്സരത്തിന് മുമ്പ് തന്നെ പ്രകോപിതനാക്കരുതെന്ന് ഹർഭജൻ എന്നോട് പറഞ്ഞിരുന്നു. പക്ഷെ മത്സരത്തിൽ പൂജ്യനായി ഭാജി മടങ്ങിയതോടെ ഞാൻ അടുത്തെത്തി നിർഭാഗ്യം എന്ന് പറയുകയും ഇതുകേട്ട ഭാജി എന്നെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു.
ഗ്രൗണ്ടിൽ പ്രകോപിതനായെന്നത് സത്യമാണ്. പക്ഷെ നിങ്ങൾ കരുതുന്നത് പോലെ എന്റെ മുഖത്ത് അദ്ദേഹം അടിച്ചിട്ടില്ല. ശ്രീ കൂട്ടിച്ചേർത്തു.അന്ന് ഞാനാണ് അതിരുകടന്നത്. ഹോം ഗ്രൗണ്ടിൽ തോറ്റുനിൽക്കുന്ന ഒരു ടീമിന്റെ താരത്തോട് അങ്ങനെ പറയരുതായിരുന്നു. നിസ്സാഹയതകൊണ്ടാണ് ഞാൻ കരഞ്ഞത്. ശ്രീശാന്ത് വിശദീകരിച്ചു. എന്നാൽ ഹർഭജൻ തനിക്ക് മൂത്ത ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തോട് ഏറെ ബഹുമാനമുണ്ടെന്നും ശ്രീ പറഞ്ഞു. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കണമെന്ന് ശ്രീശാന്ത് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു.