- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.14 കോടി രൂപ നൽകി ശ്രീവിദ്യയുടെ ഫ്ളാറ്റ് വാങ്ങാൻ ആരും എത്തിയില്ല; വിലകുറച്ച് അഭിരാമപുരത്തെ ഫ്ളാറ്റ് വിൽക്കാൻ ആദായ നികുതി വകുപ്പ്
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തിൽ വാങ്ങാൻ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ളാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാൽ വാങ്ങാൻ ആരും വരാത്തതോടെ ലേലം മുടങ്ങി. രണ്ടു മാസത്തിനു ശേഷം വീണ്ടും ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേശ്‌കുമാർ എംഎൽഎയ്ക്കു കൈമാറാനാണു ആദായ നികുതി വകുപ്പിന്റെ തീരുമാനം. അടുത്ത ലേലത്തിൽ അടിസ്ഥാന വില കുറയ്ക്കണോയെന്നു പിന്നീട് തീരുമാനിക്കും. ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്. അന്നു മുതൽ വാടകയ്ക്കു നൽകിയിരിക്കുകയാണ്. ശ്രീവിദ്യയുടെ പേരിലുള്ള 45 ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് ഫ്ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേശിന്റെ അനുമതിയോടെയാണ് ഫ്ളാറ
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തിൽ വാങ്ങാൻ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ളാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാൽ വാങ്ങാൻ ആരും വരാത്തതോടെ ലേലം മുടങ്ങി. രണ്ടു മാസത്തിനു ശേഷം വീണ്ടും ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേശ്‌കുമാർ എംഎൽഎയ്ക്കു കൈമാറാനാണു ആദായ നികുതി വകുപ്പിന്റെ തീരുമാനം. അടുത്ത ലേലത്തിൽ അടിസ്ഥാന വില കുറയ്ക്കണോയെന്നു പിന്നീട് തീരുമാനിക്കും. ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്. അന്നു മുതൽ വാടകയ്ക്കു നൽകിയിരിക്കുകയാണ്.
ശ്രീവിദ്യയുടെ പേരിലുള്ള 45 ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് ഫ്ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേശിന്റെ അനുമതിയോടെയാണ് ഫ്ളാറ്റ് ലേലത്തിന് വച്ചിരിക്കുന്നത്. അഭിഭാഷകനായ ഉമാശങ്കർ എന്നയാളാണ് ഈ ഫ്ളാറ്റിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ശ്രീവിദ്യ മരിക്കുന്നതിന് മുൻപ് തന്നെ ഇയാൾ ഇവിടെ വാടകക്കാരനാണ്. ആദായ നികുതി സംബന്ധിച്ച കേസുകൾ ഗണേശ് കുമാറിന് അറിയാമെന്ന് ഉമാശങ്കർ പറഞ്ഞു. ഇപ്പോൾ മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നൽകുന്നത്.
1996 മുതൽ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതാണ് കുടിശിഖ കൂടി 45 ലക്ഷം രൂപ ആയത്. മാസവാടകയായ 13,000 രൂപ കൊണ്ട് മാത്രം ആദായ നികുതി കുടിശിഖ തീരില്ല. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റ് വിൽക്കാൻ തീരുമാനിച്ചത്.