മുംബൈ: തന്റെ മൂന്നാം വിവാഹ വാർഷികത്തിൽ ഭർത്താവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വാചാലയായി ശ്രേയ ഘോഷാൽ, ഫേസ്‌ബുക്ക് പോസ്റ്റിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കണ്ട അന്നു മുതൽ തുടങ്ങിയ പ്രണയത്തെ കുറിച്ച് ശ്രേയ പറയുന്നു.

ഞാനൊരു ചെറിയ പെൺകുട്ടിയും നിങ്ങൾ ചെറിയൊരു ആൺ കുട്ടിയും മാത്രമായിരുന്നു അക്കാലത്ത്. സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ തീർത്തും അപരിചതരെ പോലെ കണ്ടുമുട്ടി. പക്ഷേ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നമ്മളിരുവരുടെയും ഹൃദയത്തെ ചേർത്തുനിർത്തുന്നതെന്തോ സംഭവിക്കുകയായിരുന്നു. സിനിമയിൽ കണ്ട, നോവലുകളിൽ വായിച്ച പ്രണയത്തിലൊന്നും യാഥാർഥ്യമുണ്ടെന്ന് ഞാൻ കരുതിയിരുന്നേയില്ല. പക്ഷേ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ അതിലെല്ലാം സത്യമുണ്ടെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു. ശ്രേയ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം