- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ തന്റെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ച് സൂപ്പർ നായിക; ശ്രേയ ശരണിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്; സോഷ്യൽ മീഡിയ ആഘോഷമാക്കി റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവിന്റേയും ശ്രേയയുടേയും വിവാഹം
മുംബൈ: ഒടുവിൽ തന്നിന്ത്യൻ സൂപ്പർ നായിക തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടു. നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് ശ്രേയ ശരൺ തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടത്. റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവുമായി രഹസ്യ വിവാഹം നടന്നുവെന്ന് ഇടക്ക് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതിനെല്ലാം വിരാമമായിരിക്കുകയാണ് ഇപ്പോൾ. ശ്രേയ ശരൺ 30, ശ്രേയ ശരൺ ഫാൻ ഗേൾ എന്നീ ശ്രേയയുടെ ഫാൻസ് പേജിലൂടെയാണ് വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് (മാർച്ച് 19) ശ്രേയയുടെ വിവാഹം കഴിഞ്ഞത്. ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മൂന്ന് വർഷത്തിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും പ്രണയത്തിലായിരുന്നു. ഹരിദ്വാറിൽ ജനിച്ച ശ്രിയ വളർന്നത് ഡൽഹിയിലാണ്. 2001 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. #shriya #shriyasaran @shriya_saran1109 #shriyam
മുംബൈ: ഒടുവിൽ തന്നിന്ത്യൻ സൂപ്പർ നായിക തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടു. നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് ശ്രേയ ശരൺ തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടത്.
റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവുമായി രഹസ്യ വിവാഹം നടന്നുവെന്ന് ഇടക്ക് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതിനെല്ലാം വിരാമമായിരിക്കുകയാണ് ഇപ്പോൾ.
ശ്രേയ ശരൺ 30, ശ്രേയ ശരൺ ഫാൻ ഗേൾ എന്നീ ശ്രേയയുടെ ഫാൻസ് പേജിലൂടെയാണ് വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് (മാർച്ച് 19) ശ്രേയയുടെ വിവാഹം കഴിഞ്ഞത്. ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മൂന്ന് വർഷത്തിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും പ്രണയത്തിലായിരുന്നു. ഹരിദ്വാറിൽ ജനിച്ച ശ്രിയ വളർന്നത് ഡൽഹിയിലാണ്. 2001 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.



