- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ ആ വലിയ സ്വപ്നങ്ങൾക്ക് മേലേക്കാണ് മഴ പേമാരിയായി പെയ്തിറങ്ങിയത്; മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു; എ ആർ റഹ്മാൻ ലൈവ് എന്ന സംഗീത വിരുന്ന് കൊച്ചിയിൽ തന്നെ വീണ്ടും നടത്തും: ടിക്കറ്റ് എടുത്തവർത്ത് മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകും: ആരാധകർക്ക് ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്
തിരുവനന്തപുരം: മെഡിക്കൽ ട്രസ്റ്റിന് നിലം നികത്താൻ ഒത്താശ ചെയ്യാൻ വേണ്ടി വാഹന സൗകര്യം പോലുമില്ലാത്ത സ്ഥത്ത് എ ആർ റഹ്മാൻ ഷോ സംഘടിപ്പിച്ചെന്ന വിമർശനം ഫ്‌ളവേഴ്‌സ് ടിവിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ ഉയരുകയാണ്. ഷോ മഴയിൽ കുളമായതോടെ അയ്യായിരത്തിലേറെ രൂപ മുടക്കി ടിക്കറ്റെടുത്തവരും ആശങ്കയിലായിരുന്നു. എന്നാൽ, പണം റീഫണ്ട് ചെയ്യുമെന്നും വീണ്ടും പരിപാടി നടത്തുമെന്നും പ്രഖ്യാപിച്ച് ഫ്‌ളവേഴ്‌സ് ടി വി എംഡി ആർ ശ്രീകണ്ഠൻ നായർ രംഗത്തെത്തി. റഹ്മാൻ ആരാധകരെയും സംഭവങ്ങളിൽ ആശങ്കപ്പെട്ടവരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള തത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു എന്ന് അദ്ദേഹം കത്തിൽ പറയുന്നു. ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടില്ലെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നത്. ആർ ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത് പ്രിയമുള്ളവരെ, തുടർച്ചയായി സംഭവിച്ച മഴയും അതിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകളും മൂലം നിങ്ങളും ഞങ്
തിരുവനന്തപുരം: മെഡിക്കൽ ട്രസ്റ്റിന് നിലം നികത്താൻ ഒത്താശ ചെയ്യാൻ വേണ്ടി വാഹന സൗകര്യം പോലുമില്ലാത്ത സ്ഥത്ത് എ ആർ റഹ്മാൻ ഷോ സംഘടിപ്പിച്ചെന്ന വിമർശനം ഫ്‌ളവേഴ്‌സ് ടിവിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ ഉയരുകയാണ്. ഷോ മഴയിൽ കുളമായതോടെ അയ്യായിരത്തിലേറെ രൂപ മുടക്കി ടിക്കറ്റെടുത്തവരും ആശങ്കയിലായിരുന്നു. എന്നാൽ, പണം റീഫണ്ട് ചെയ്യുമെന്നും വീണ്ടും പരിപാടി നടത്തുമെന്നും പ്രഖ്യാപിച്ച് ഫ്‌ളവേഴ്‌സ് ടി വി എംഡി ആർ ശ്രീകണ്ഠൻ നായർ രംഗത്തെത്തി.
റഹ്മാൻ ആരാധകരെയും സംഭവങ്ങളിൽ ആശങ്കപ്പെട്ടവരെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള തത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു എന്ന് അദ്ദേഹം കത്തിൽ പറയുന്നു. ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടില്ലെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നത്.
ആർ ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്
പ്രിയമുള്ളവരെ,
തുടർച്ചയായി സംഭവിച്ച മഴയും അതിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകളും മൂലം നിങ്ങളും ഞങ്ങളും ഒരു പോലെ ആഗ്രഹിച്ച എ ആർ റഹ്മാൻ സംഗീത വിസ്മയം ഉടൻ തന്നെ നടത്താനായി മാറ്റി വച്ചുവെങ്കിലും ഇന്നലെ നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്.
കഴിഞ്ഞ 3 വർഷമായി ഞങ്ങളെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത പ്രേക്ഷരുടെ മുന്നിലേക്ക് എ ആർ റഹ്മാൻ എന്ന സംഗീത മാന്ത്രികനെ കൊണ്ടു വരിക എന്നത് ഞങ്ങളുടെ ഒരു സ്വപ്ന പദ്ധതിയായിരുന്നു. വലിയ പ്രയത്നത്തിനു ശേഷമാണ് നിങ്ങൾക്കായി എ ആർ റഹ്മാനെ ഞങ്ങൾ കൊച്ചിയിലെത്തിച്ചത് തന്നെ. എന്നാൽ ഞങ്ങളുടെ ആ വലിയ സ്വപ്നങ്ങൾക്ക് മേലേക്കാണ് മഴ പേമാരിയായി പെയ്ത് ഇറങ്ങിയത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു.
നിങ്ങളുടെ സുരക്ഷയും സംരക്ഷണവും കൂടുതൽ ഉറപ്പ് വരുത്താനായി ഞങ്ങൾ ശ്രദ്ധാലുക്കളായിരിക്കും. വൈദ്യുത കേബിളുകളും മറ്റും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിൽ ഇന്ന് പരിപാടി നടത്തരുതെന്നാണ് വിദഗ്ദ്ധർ നൽകിയ നിർദ്ദേശം. എന്നാൽ എ ആർ റഹ്മാൻ ലൈവ് എന്ന സംഗീത വിരുന്ന് നിങ്ങൾക്കായി ഒരുക്കുക എന്ന ഉദ്യമത്തിൽ നിന്നും ഞങ്ങൾ ഒരു ചുവടു പോലും പിന്നോട്ട് പോയിട്ടില്ല. മികച്ച സുരക്ഷിതമായ ചുറ്റുപാടിൽ മറ്റൊരിടത്ത് ആ വിസ്മയം ഞങ്ങൾ നിങ്ങൾക്കായി സംഘടിപ്പിക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ദിവസത്തെ ഷോയ്ക്കായി ടിക്കറ്റ് എടുത്ത എല്ലാവർക്കും അവരുടെ തുക തിരിച്ച് ലഭിക്കും. അടുത്ത മൂന്ന് ദിവസങ്ങളിലായി പണം നിങ്ങൾക്ക് റീഫണ്ട് ചെയ്യാം. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് ഏറ്റവും വേണ്ട ഈ സമയത്തു അത് ലഭിക്കുമെന്ന് തന്നെ വിശ്വസിക്കുന്നു. നിങ്ങളുടെ വലിയ മനസ്സിനും ക്ഷമയ്ക്കും നന്ദി.
ശ്രീകണ്ഠൻനായർ
യഥാർത്ഥത്തിൽ ഫ്ളവേഴ്സിനെ മറയാക്കി നിലം നികത്താനുള്ള ആസൂത്രിത നീക്കമാണ് മഴയിലൂടെ പൊളിഞ്ഞത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നീക്കമാണ് ഇതോടെ ചർച്ചയാകുന്നത്. പരിപാടി പൊളിഞ്ഞെങ്കിലും ഏക്കറു കണക്കിന് നിലം നികത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിൽ ഇത്രയും വലിയൊരു ഷോ നടത്തുമ്പോൾ എന്തുകൊണ്ടാണ് തൃപ്പൂണിത്തുറയിലെ ഒരു ഇടുങ്ങിയ സ്ഥലത്തെ വയലിൽ തന്നെ വേദിയൊരുക്കിയത് എന്ന ചിന്തയായിരുന്നു ഷോ കാണാനെത്തിയ എല്ലാവരുടെയും മനസ്സിൽ. ഇതിന് പിന്നിൽ വലിയൊരു റിയൽ എസ്റ്റേറ്റ് മാഫിയയുടെ കറുത്ത കൈകളായിരുന്നു. ഷോയുടെ മറവിൽ നിലം നികത്തി കരഭൂമിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇനി കഥയിലേക്ക് വരാം. തൃപ്പൂണിത്തുറ ഇരുമ്പനത്തെ 26 ഏക്കൽ നെൽപ്പാടം മെഡിക്കൽ ടെസ്റ്റ് ആശുപത്രിയുടേതാണ്.
വാങ്ങിയിട്ടിട്ട് വർഷങ്ങളായി. അന്നത്തെ കാലത്ത് സെന്റിന് 1000 രൂപ നിരക്കിൽ വാങ്ങിയതാണ്. ഇന്ന് സ്ഥലത്തിന്റെ മതിപ്പു വില കോടികളാണ്. കാരണം തൊട്ടടുത്തു തന്നെയാണ് സിനിമാ താരങ്ങൾ താമസിക്കുന്ന ചോയ്സ് ഫ്ളാറ്റും സ്‌ക്കൂളും. ഈ വയൽ നികത്തിയാൽ നിരവധി ഗുണങ്ങളാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക്. ഇതിനോട് ചേർന്നാണ് മെഡിക്കൽ ട്രസ്റ്റ് നേഴ്സിങ്ങ് സ്‌ക്കൂൾ. ഇവിടെ മെഡിക്കൽ കോളേജ് സ്ഥാപിക്കാനായിട്ടായിരുന്നു അന്ന് വാങ്ങിയത്. നിലം കരഭൂമിയായാൽ മെഡിക്കൽ കോളേജും വ്യാപാര സ്ഥാപനങ്ങളും നിർമ്മിക്കാം. വേണമെങ്കിൽ മറിച്ചു വിൽക്കുകയുമാവാം.
ഏതാനം നാളുകൾക്ക് മുൻപ് ഇവിടം നികത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് എ.ആർ റഹ്മാൻ ഷോ ഇവിടെ നടത്തി നെൽവയൽ കരഭൂമിയാക്കാം എന്ന ഗൂഢാലോചന നടന്നത്. മുൻസിപ്പാലിറ്റിയിൽ നിന്നും പബ്ലിക്ക് പെർഫോർമൻസ് റൈറ്റ് പ്രകാരം ലൈസൻസ് വാങ്ങുകയും അതിന്റെ മറവിൽ നിലം നികത്തുകയുമായിരുന്നു. എം സാന്റും പാറക്കഷ്ണങ്ങളും ഗ്രാവലും ഉപയോഗിച്ചാണ് നികത്തിയത്. നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ട പലരും പൊലീസിനെയും ഉന്നതാധികാരികളെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഷോ ദിവസമായ ഇന്നലെ കനയന്നൂർ തഹസിൽദാർ സ്റ്റോപ് മെമോ നൽകിയത്. ഇത്രയും ദിവസം കൊണ്ട് 12 ഏക്കറോളം സ്ഥലം നികത്തിയിരുന്നു.