- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബയോ ബബ്ൾ ലംഘിച്ച് ഡർഹാമിലൂടെ ചുറ്റിക്കറങ്ങി; ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ മൂന്നു ലങ്കൻ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു; നടപടി താരങ്ങൾ ചുറ്റിക്കറങ്ങുന്ന ഫോട്ടോ സമൂഹമാധ്യമത്തിലുടെ പുറത്ത് വന്നതിന് പിന്നാലെ
ലണ്ടൻ: ഇംഗ്ലണ്ടിൽ ബയോ ബബ്ൾ നിയന്ത്രണം ലംഘിച്ച മൂന്ന് താരങ്ങൾക്കെതിരേ നടപടിയെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കുശൽ മെൻഡിസ്, നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എിവരെ സസ്പെന്റ് ചെയ്യുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഏകദിന പരമ്പരയുടെ ഭാഗമായാണ് ലങ്കൻ ടീം ഇംഗ്ലണ്ടിലെത്തിയത്.
ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ചുറ്റിക്കറങ്ങുന്ന വൈസ് ക്യാപ്റ്റനായ കുശൽ മെൻഡിസിന്റേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്കെല്ലയുടേയും വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. ധനുഷ്ക ഗുണതിലക ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ധനുഷ്കയും ബയോ ബബ്ൾ ലംഘിച്ചിരുന്നെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തുകയായിരുന്നു.
ഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സിറ്റിയാണ് ഡർഹാം. അതുകൊണ്ടുതന്നെ ഡർഹാമിൽ പോകരുതെന്ന് ലങ്കൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയതാണ്. അതേസമയം കോവിഡ് കേസുകൾ ഇല്ലാത്ത കാർഡിഫിൽ പോകാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് താരങ്ങൾ ഡർഹാമിൽ പോകുക.
സ്പോർട്സ് ഡെസ്ക്