- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 122 ആയി; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സഹായം; ലങ്കയെ പിടിച്ചുലയ്ക്കുന്നത് 14 വർഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം
കൊളംബോ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 122 ആയി. 93 പേരെ കാണാതായി. ദുരന്തത്തെ നേരിടാൻ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 14 വർഷത്തിനിടെ ശ്രീലങ്കയിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയമാണിത്. 2003ലുണ്ടായ പ്രളയത്തിൽ ഏതാണ്ട് 100 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇന്ത്യയുടെ എല്ലാ സഹായവും ശ്രീലങ്കയിലെ സഹോദരങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ദുരന്തത്തിൽ ജീവൻനഷ്ടമായവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഏതാണ്ട് 270,000 ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി സൈന്യം രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ലങ്കൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ദുരിതാശ്വാസത്തിനുള്ള സാമഗ്രഹികളും മരുന്നും ഭക്ഷണവും വെള്ളവുമായി ഇന്ത്യയുടെ കപ്പൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയിരുന്നു. ഡോക്ടർമാർ നഴ
കൊളംബോ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 122 ആയി. 93 പേരെ കാണാതായി. ദുരന്തത്തെ നേരിടാൻ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 14 വർഷത്തിനിടെ ശ്രീലങ്കയിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ പ്രളയമാണിത്.
2003ലുണ്ടായ പ്രളയത്തിൽ ഏതാണ്ട് 100 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇന്ത്യയുടെ എല്ലാ സഹായവും ശ്രീലങ്കയിലെ സഹോദരങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ദുരന്തത്തിൽ ജീവൻനഷ്ടമായവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഏതാണ്ട് 270,000 ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി സൈന്യം രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ലങ്കൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ദുരിതാശ്വാസത്തിനുള്ള സാമഗ്രഹികളും മരുന്നും ഭക്ഷണവും വെള്ളവുമായി ഇന്ത്യയുടെ കപ്പൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയിരുന്നു. ഡോക്ടർമാർ നഴ്‌സുമാർ തുടങ്ങിയവർ ഉൾപ്പെട്ട മെഡിക്കൽ സംഘവും ലങ്കയിലെത്തിയിട്ടുണ്ട്. മൂന്നു കപ്പലുകളാണ് ഇന്ത്യ സഹായത്തിനായി അയക്കുന്നത്. പ്രളയത്തിൽ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കാനും ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ലങ്കൻ സർക്കാർ അയൽ രാജ്യങ്ങളുടെയും യുഎന്നിന്റെയും സഹായം തേടിയിരുന്നു. ഇതേ തുടർന്നാണ് സഹായവുമായി ഇന്ത്യ എത്തിയത്.
ശ്രീലങ്കയുടെ പലമേഖലകളിലും രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ബോട്ടുകളിലും ചെറിയ വള്ളങ്ങളിലുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ത്യയുടെ കപ്പലുകളിൽ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഹെലികോപ്റ്ററുകളുമുണ്ട്.