- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹളയ്ക്ക് കാരണമായത് കാൻഡിയിലെ സിംഹളരുടെ തുടർ പ്രശ്‌നങ്ങൾ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്ലിം വീടുകൾക്കും പള്ളികൾക്കും നേരെ ആക്രമണം തുടരുന്നു; അനേകം പേർ തെരുവിലിറങ്ങി; പട്ടാളത്തെ അയച്ച് ലഹള ഒതുക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്
കാൻഡി: കാൻഡിയിലെ സിംഹളർ തുടങ്ങി വെച്ച പ്രശ്‌നങ്ങൾ രാജ്യം മുഴുവൻ കത്തിപടർന്നതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കൻ മുസ്ലിംകൾക്ക് രക്ഷയില്ല. നിരവധി മുസ്ലിംകളാണ് ശ്രീലങ്കയിൽ വ്യാപകമായി അക്രമണത്തിന് ഇരയാകുന്നത്. മുസ്ലിംങ്ങളുടെ വീടും പള്ളിയും അടക്കം കത്തിച്ച് ചാമ്പലാക്കുകയാണ്. ബുധനാഴ്ച ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കാൻഡി ഇപ്പോൾ ശാന്തമായി വരികയാണെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ അിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് ദിവസത്തേക്ക് ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, വൈബർ തുടങ്ങിയവ എല്ലാം മൂന്ന് ദിവസത്തേക്ക് ബ്ലോക് ചെയ്തു. അതേസമയം കാൻഡി ജില്ലയിൽ ന്യൂനപക്ഷ മുസ്ലിം വിഭാഗക്കാർക്കെതിരെ അക്രമത്തിനു നേതൃത്വം നൽകിയയാൾ പിടിയിലായെന്നു പൊലീസ്. അമിത് ജീവൻ വീരസിംഘെയാണ് അറസ്റ്റിലായത്. 'മൊഹസൻ ബാലകയ' എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം വർഗീയ ലഹളയിൽ പങ്കു ചേർന്നതിന് ഒൻ
കാൻഡി: കാൻഡിയിലെ സിംഹളർ തുടങ്ങി വെച്ച പ്രശ്‌നങ്ങൾ രാജ്യം മുഴുവൻ കത്തിപടർന്നതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കൻ മുസ്ലിംകൾക്ക് രക്ഷയില്ല. നിരവധി മുസ്ലിംകളാണ് ശ്രീലങ്കയിൽ വ്യാപകമായി അക്രമണത്തിന് ഇരയാകുന്നത്. മുസ്ലിംങ്ങളുടെ വീടും പള്ളിയും അടക്കം കത്തിച്ച് ചാമ്പലാക്കുകയാണ്.
ബുധനാഴ്ച ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കാൻഡി ഇപ്പോൾ ശാന്തമായി വരികയാണെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ അിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് ദിവസത്തേക്ക് ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, വൈബർ തുടങ്ങിയവ എല്ലാം മൂന്ന് ദിവസത്തേക്ക് ബ്ലോക് ചെയ്തു.
അതേസമയം കാൻഡി ജില്ലയിൽ ന്യൂനപക്ഷ മുസ്ലിം വിഭാഗക്കാർക്കെതിരെ അക്രമത്തിനു നേതൃത്വം നൽകിയയാൾ പിടിയിലായെന്നു പൊലീസ്. അമിത് ജീവൻ വീരസിംഘെയാണ് അറസ്റ്റിലായത്. 'മൊഹസൻ ബാലകയ' എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം വർഗീയ ലഹളയിൽ പങ്കു ചേർന്നതിന് ഒൻപതു പേർ കൂടി പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ഭൂരിപക്ഷ സിംഹള വിഭാഗക്കാരാണ്.
മുസ്ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളടങ്ങിയ വിഡിയോകൾ പ്രചരിപ്പിച്ചതിനും അമിത് ജീവനെതിരെ കേസുണ്ട്. കാൻഡി ജില്ലയിൽ നിലവിൽ സമൂഹ മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു. രാത്രി സമയങ്ങളിലാണ് ആക്രമണങ്ങൾ വ്യാപകമായി നടക്കുന്നത്. അതിനാൽ നിശാനിയമം പുറുപ്പെടുവിച്ചിട്ടുണ്ട്.
മാർച്ച് നാലിന് കാൻഡിയിൽ മുസ്ലിംകളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും അടക്കം ആക്രമകാരികളായ ജനം തീവെച്ച് നശിപ്പിച്ചതോടെ പത്ത് ദിവസത്തേക്കാണ് പ്രസിഡന്റ് മൈത്രി പാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുസ്ലിംങ്ങളുടെ 27 കടകളും നിരവധി വീടുകളും കലാപകാരികൾ തീയിട്ടു. പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ പല സ്ഥലങ്ങളിലും വിന്യസിച്ചു. 200 സൈനികരേയും പല സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
മുസ്ലിം വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സിംഹള വിഭാഗത്തിലെ യുവാവ് കൊല്ലപ്പെട്ടതാണ് അക്രമങ്ങളിലേക്കു നയിച്ചത്. മരണം സംഭവിച്ചു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒരു ടൗണിൽ പ്രതീകാത്മക ശവപ്പെട്ടിയുമായി സിംഹള വിഭാഗക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം വ്യാപകമായി മുസ്ലിംകൾ ആക്രമണത്തിന് ഇരയായി.
പ്രദേശത്തെ സ്ഥാപനങ്ങളിലേറെയും മുസ്ലിം വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. പ്രതിഷേധം വൈകാതെ അക്രമത്തിലേക്കു നീങ്ങി. ആദ്യം മുസ്ലിം പള്ളിയാണു തകർത്തത്. പിന്നാലെ സ്ഥാപനങ്ങളും വാഹനങ്ങളും തീയിടാൻ തുടങ്ങി. അക്രമം നടത്തിയവരിൽ സ്ത്രീകൾ ഉൾപ്പെടെ ഉണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
മുസ്ലിംകളുടെ കടകളും ഹോട്ടലുകളും കൊള്ളയടിക്കുന്നതും തുടരുകയാണ്. പള്ളികൾക്കു സൈന്യം കാവൽ നിൽക്കുന്നുണ്ട്. 12 മണിക്കൂറിനുള്ളിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വക്താവ് അറിയിച്ചു. എന്നാൽ നിശാനിയമം തുടരാനാണു തീരുമാനം. ഐക്യരാഷ്ട്ര സംഘടന വർഗീയ ലഹളയെ അപലപിച്ചിട്ടുണ്ട്.
അതിനിടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽനിന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കം ചെയ്തു. പകരം സിരിസേനയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയിലെ മുതിർന്ന നേതാവായ രഞ്ജിത് മഡുമ ബണ്ടാര ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കലാപം തടയുന്നതിൽ പരാജയപ്പെട്ടെന്നു കാണിച്ചാണു വിക്രമസിംഗെയെ നീക്കം ചെയ്തത്.