കൊളംബോ: പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് പതിനാറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയയ്ക്കും. തിങ്കളാഴ്ച മുതലാണ് വിക്രമസിംഗെയുടെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം. ജനുവരിയിൽ പ്രധാനമന്ത്രി ആയ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. സമുദ്രാതിർത്തി ലംഘിച്ചതിന് പിടിയിലായ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയയ്ക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖർജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി വിക്രമസിംഗെ കൂടിക്കാഴ്ച നടത്തും. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാവും പ്രധാനമായും ചർച്ചാ വിഷയമാവുക.