- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത് രണ്ട് ലക്ഷം കോടി രൂപയുടെ അമൂല്യ രത്നങ്ങളും സ്വർണവും; ക്ഷേത്രത്തിൽ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന കേട്ടുകേൾവിക്ക് സ്ഥിരീകരണമില്ല; 'ബി' നിലവറ തുറക്കുന്നത് ദൈവഹിതത്തിന് എതിരാണെന്ന് പറഞ്ഞ് രാജകുടുംബം എതിർക്കുന്നതിന് പിന്നിലെ കാരണമെന്ത്?
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലായി സൂക്ഷിച്ചിരിക്കുന്നത് രണ്ട് ലക്ഷം കോടിയോളം രൂപ വിലവരുന്ന അമൂല്യരത്‌നങ്ങളും സ്വർണവുമെന്ന് റിപ്പോർട്ട്. വിലമതിക്കാനാവാത്ത വിധത്തിൽ ഇവിടെ നിധിശേഖരം ഉണ്ടെങ്കിലും ഇതേക്കുറിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞത് ബി നിലവറ തുറക്കണമെന്ന സുപ്രീം കോടതി ഉത്തരവോടെയാണ്. രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിധിശേഖരമുള്ള ക്ഷേത്രത്തിം സുരക്ഷാ ഭീതിയുടെ നിഴലിലാണ് താനും. രാജ്യാതിർത്തിയായ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വാദങ്ങളും കേന്ദ്രത്തിന് ഉന്നയിക്കാം. ക്ഷേത്രത്തിൽ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന കേട്ടുകേൾവിയെ തുടർന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രം പര്യവേക്ഷണം നടത്തിയെങ്കിലും കൃത്യമായ നിഗമനങ്ങളിൽ എത്തിയിരുന്നില്ല. സ്വദേശി ദർശൻ എന്ന പദ്ധതിയിൽ 90 കോടി രൂപ ക്ഷേത്ര പരിസരത്തെ വികസനത്തിന് കേന്ദ്രം നൽകിക്കഴിഞ്ഞു. ക്ഷേത്ര നവീകരണത്തിന് കോടികൾ ചെലവഴിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. അതേസമയം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലായി സൂക്ഷിച്ചിരിക്കുന്നത് രണ്ട് ലക്ഷം കോടിയോളം രൂപ വിലവരുന്ന അമൂല്യരത്‌നങ്ങളും സ്വർണവുമെന്ന് റിപ്പോർട്ട്. വിലമതിക്കാനാവാത്ത വിധത്തിൽ ഇവിടെ നിധിശേഖരം ഉണ്ടെങ്കിലും ഇതേക്കുറിച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞത് ബി നിലവറ തുറക്കണമെന്ന സുപ്രീം കോടതി ഉത്തരവോടെയാണ്. രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിധിശേഖരമുള്ള ക്ഷേത്രത്തിം സുരക്ഷാ ഭീതിയുടെ നിഴലിലാണ് താനും.
രാജ്യാതിർത്തിയായ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വാദങ്ങളും കേന്ദ്രത്തിന് ഉന്നയിക്കാം. ക്ഷേത്രത്തിൽ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന കേട്ടുകേൾവിയെ തുടർന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രം പര്യവേക്ഷണം നടത്തിയെങ്കിലും കൃത്യമായ നിഗമനങ്ങളിൽ എത്തിയിരുന്നില്ല. സ്വദേശി ദർശൻ എന്ന പദ്ധതിയിൽ 90 കോടി രൂപ ക്ഷേത്ര പരിസരത്തെ വികസനത്തിന് കേന്ദ്രം നൽകിക്കഴിഞ്ഞു. ക്ഷേത്ര നവീകരണത്തിന് കോടികൾ ചെലവഴിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
അതേസമയം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറന്നാൽ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്നും ഇത് ദൈവഹിതത്തിന് എതിരാണെന്നുമാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കുന്നതിനെ സംബന്ധിച്ച അഭ്യൂഹങ്ങൾ ശരിയല്ലെന്നും രാജകുടുംബാംഗം പറഞ്ഞു. ബി നിലവറ ഒൻപത് തവണ തുറന്നെന്ന റിപ്പോർട്ട് തെറ്റാണെന്നും നിലവറയ്ക്ക് രണ്ട് ഭാഗമുണ്ടെന്നും മുൻപ് തുറന്നത് ബി നിലവറയുടെ പൂമുഖമായ അറയാണെന്നും അശ്വതി തിരുനാൾ പറഞ്ഞു. കേസ് പരിഗണിക്കുമ്പോൾ നിലപാട് സുപ്രീംകോടതിയിൽ അറിയിക്കുമെന്നും അവർ അറിയിച്ചു.
സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് നിർദേശിച്ചിരുന്നു. എന്നാൽ, രാജകുടുബം എതിർപ്പ് പ്രകടിപ്പിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാകുമെന്നാണ് പൊതുവിലുള്ള നിഗമനം. ദൈവഹിതത്തെ ഇതിന് വേണ്ടി കൂട്ടുപിടിക്കുന്നു എന്നുമാത്രം.
അതിനിടെ ക്ഷേത്രത്തിനെ കേന്ദ്രനിയമതതിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളുമുണ്ട്. നിലവിൽ കേന്ദ്ര നിയമത്തിന്റെ നിയന്ത്രണത്തിൽ ഒരു ക്ഷേത്രവും ഇല്ല. കാശ്മീരിലെ വൈഷ്‌ണോദേവീക്ഷേത്ര ട്രസ്റ്രിന്റെ ചെയർമാൻ സംസ്ഥാന ഗവർണർ ആണ്. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര ബോർഡ് രൂപീകരിച്ചിട്ടുള്ളത്. തിരുപ്പതി ക്ഷേത്രം ട്രസ്റ്ര് ആന്ധ്ര നിയമത്തിന്റെ പരിധിയിലാണ്. ഗുരുവായൂരിലും സംസ്ഥാന നിയമമാണ്. ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയം ആക്കി മാറ്റണമെന്ന ആവശ്യവും അടുത്തകാലത്ത് ഉയർന്നു വന്നിരുന്നു.
അതേസമയം സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലെന്ന സംശയവുമുണ്ട്. നിലവറ കണക്കെടുപ്പിൽ വമ്പൻ സ്ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും.
ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കണമെങ്കിൽ ബി നിലവറ തുറന്നെ മതിയാവൂ. അത് ആചാരങ്ങളെയോ ആരുടെയെങ്കിലും മതവികാരത്തെയോ വ്രണപ്പെടുത്തില്ല. നിലവറ തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നു പറഞ്ഞ കോടതി, നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേർത്ത് മറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബി നിലവറയുടെ പ്രത്യേകതകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്. എ നിലവറയിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയിൽ കാണുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് നിലവറ പരിശോധനയ്ക്ക് സുപ്രീംകോടതി നിലപാട് എടുക്കുന്നത്. എന്നാൽ ഈ നിലവറയുടെ പൂട്ട് സുപ്രീംകോടതിയുടെ ഉത്തരവിനും തുറക്കാനാവത്തതാണ്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതിൽ പുലർത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിർമ്മാണം. അതിൽ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആർക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാൽ അകത്ത് കയറാം. എന്നാൽ ഈ പൂട്ട് തുറക്കാൻ ഇന്ന് ആർക്കും അറിയില്ലെന്നാണ് രാജകുടുംബത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്.