- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഷം ചെറുതായതുകൊണ്ട് ജുറാസിക് പാർക്കിലെ വേഷം നിരസിച്ചു; പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു നില മുഴുവൻ ചോദിച്ചതിനാൽ ശിവകാമി ദേവിയാക്കാനുള്ള രാജമൗലിയുടെ ആഗ്രഹവും നടന്നില്ല; ബോളിവുഡിൽ താര റാണിയായപ്പോഴും മലയാളത്തിൽ അഭിനയിച്ചത് മരണക്കിടക്കിടക്കയിൽ കിടന്നു അമ്മ നിർബന്ധിച്ചതുകൊണ്ട്; ശ്രീദേവി എന്ന താര റാണിയുടെ സിനിമ ജീവിതം ഇങ്ങനെ
മുംബൈ: ബോളിവുഡിൽ നിന്ന് ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുന്ന നടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം എന്ന നേട്ടം കൈവിട്ട് കളഞ്ഞ താരമാണ് ശ്രീദേവി. ഹോളിവുഡിന്റെ സൂപ്പർ സംവിധായകനായ സ്റ്റീവൻ സ്പിൽബർഗിന്റെ ബ്രഹ്മാണ്ഡ വിജയ ചിത്രമായ ജുറാസിക് വേൾഡിലേക്കായിരുന്നു താരത്തിന് ക്ഷണം ലഭിച്ചിരുന്നത്. ചിത്രത്തിൽ ചെറിയ വേഷമായിരുന്നു എന്നും അതുകൊണ്ടാണ് ആ വേഷം നിരസിക്കുന്നതെന്നും പറയാനുള്ള ധൈര്യം ശ്രീദേവിക്ക് ഉണ്ടായിരുന്നു.ഹോളിവുഡിലെ ചെറിയ വേഷത്തെക്കാൾ ബോളിവുഡിലെ നായിക വേഷങ്ങൾ മതിയെന്നായിരുന്നു 1993 ൽ തന്നെ ശ്രീദേവി വ്യക്തമാക്കിയത്. അത് പോലെ തന്നെ ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രമായ ബാഹുബലിയും ശ്രീദേവി തട്ടിക്കളഞ്ഞിട്ടുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അനശ്വരമാക്കിയ ശിവകാമി ദേവി ആവാൻ രാജമൗലി ആദ്യം തിരഞ്ഞെടുത്തത് ശ്രീദേവിയെ തന്നെ ആയിരുന്നു. എന്നാൽ ഈ വേഷത്തിനായി ശ്രീദേവി വലിയൊരു തുകയാണ് പ്രതിഫലമായി ആദ്യം ചോദിച്ചതെന്നും മാത്രമല്ല ഇതിന് പിന്നാലെ വേറെ പല നിബന്ധനകളും. ഫൈവ് സ്റ്റാർ ഹോട്ടൽ താമസം, ഷൂട്ടിങിനായി മുംബൈയിൽ നിന്ന് ഹൈദ
മുംബൈ: ബോളിവുഡിൽ നിന്ന് ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുന്ന നടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം എന്ന നേട്ടം കൈവിട്ട് കളഞ്ഞ താരമാണ് ശ്രീദേവി. ഹോളിവുഡിന്റെ സൂപ്പർ സംവിധായകനായ സ്റ്റീവൻ സ്പിൽബർഗിന്റെ ബ്രഹ്മാണ്ഡ വിജയ ചിത്രമായ ജുറാസിക് വേൾഡിലേക്കായിരുന്നു താരത്തിന് ക്ഷണം ലഭിച്ചിരുന്നത്.
ചിത്രത്തിൽ ചെറിയ വേഷമായിരുന്നു എന്നും അതുകൊണ്ടാണ് ആ വേഷം നിരസിക്കുന്നതെന്നും പറയാനുള്ള ധൈര്യം ശ്രീദേവിക്ക് ഉണ്ടായിരുന്നു.ഹോളിവുഡിലെ ചെറിയ വേഷത്തെക്കാൾ ബോളിവുഡിലെ നായിക വേഷങ്ങൾ മതിയെന്നായിരുന്നു 1993 ൽ തന്നെ ശ്രീദേവി വ്യക്തമാക്കിയത്.
അത് പോലെ തന്നെ ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രമായ ബാഹുബലിയും ശ്രീദേവി തട്ടിക്കളഞ്ഞിട്ടുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അനശ്വരമാക്കിയ ശിവകാമി ദേവി ആവാൻ രാജമൗലി ആദ്യം തിരഞ്ഞെടുത്തത് ശ്രീദേവിയെ തന്നെ ആയിരുന്നു.
എന്നാൽ ഈ വേഷത്തിനായി ശ്രീദേവി വലിയൊരു തുകയാണ് പ്രതിഫലമായി ആദ്യം ചോദിച്ചതെന്നും മാത്രമല്ല ഇതിന് പിന്നാലെ വേറെ പല നിബന്ധനകളും. ഫൈവ് സ്റ്റാർ ഹോട്ടൽ താമസം, ഷൂട്ടിങിനായി മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. കൂടാതെ ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയറും ആവഷ്യപ്പെട്ടതുകൊണ്ടാണ് താരത്തെ മാറ്റിയത് എന്നാണ് രാജമൗലി പറഞ്ഞത്.
എന്നാൽ തന്നോട് സംസാരിച്ചത് നിർമ്മാതാവ് ആണെന്നും അവരോട് താൻ അത്തരത്തിൽ പറഞ്ഞില്ലെന്നും ശ്രീദേവി പറഞ്ഞിരുന്നു. ആ വേഷം സ്വീകരിച്ചിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു.
അത് പോലെ തന്നെ മിന്നും താരമായിരുന്ന സമയത്ത് ചെയ്തിരുന്ന മലയാള ചിത്രമായിരുന്നു ദേവരാഗം. ശ്രീദേവിയുടെ അമ്മയുടെ നിർബന്ധത്തിലാണ് ദേവരാഗം അഭിനയിച്ചത് എന്ന് ചിത്രത്തിന്റെ സംവിധായകൻ ഭരതന്റെ ഭാര്യ കെ പി എ സി ലളിത പറഞ്ഞിരുന്നു.
അന്ന് ശ്രീദേവി മിന്നുന്ന താരമായിരുന്നു. മാത്രമല്ല പ്രതിഫലവും കൂടുതലായിരുന്നു. തമിഴിൽ പോലും അവർ ചിത്രങ്ങൾ ചെയ്തിരുന്നില്ല. എന്നാൽ അമ്മ നൽകിയ വാക്കിന്റെ പുറത്ത് മാത്രമാണ് അന്ന് ശ്രീദേവി ദേവരാഗത്തിൽ വേഷമിട്ടത്.അതിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ശ്രീദേവിയുടെ അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ വന്നതും അവർ അമേരിക്കയിൽ ശസ്ത്രക്രിയയ്ക്കായി പോയതും. ഷൂട്ടിങ് നിർത്തിവച്ച് ശ്രീദേവിയും അമേരിക്കയിലേക്ക് പോയി. എന്നാൽ ഇടയ്ക്ക് വച്ച് ബോധം തെളിഞ്ഞപ്പോൾ ഭരതേട്ടന്റെ ചിത്രത്തിൽ അഭിനയിച്ചേ തീരൂ എന്ന് അമ്മ നിർബന്ധിച്ചതായി ശ്രീദേവി ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് മാത്രം ആ പടം പൂർത്തിയാക്കാൻ അവർ തിരിച്ചു വന്നു. സ്വന്തം അമ്മ അത്യാസന്ന നിലയിൽ കിടക്കുന്ന സമയത്ത്, അതും മറ്റൊരു രാജ്യത്ത്, ഒരാളും ഇങ്ങനെ ചെയ്യാൻ തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല.
വല്ലാത്തൊരു അവസ്ഥയിലായായിരുന്നു അന്ന് ശ്രീദേവി. എന്നാൽ അതൊന്നും ഒരിക്കലും അവരുടെ പ്രകടനത്തെ ബാധിച്ചില്ല. അങ്ങനെയാകണം ഒരു അഭിനേതാവ്. അവർ എല്ലാവർക്കും മാതൃകയാണ്. അത്രയ്ക്ക് പ്രൊഫഷണൽ ആണ് അവർ. സ്വന്തം ജോലിയോടും അതേപോലെ അമ്മ നൽകിയ വാക്കിനോടും അവർ ഒരേപോലെ പ്രതിജ്ഞാബദ്ധയായിരുന്നു എന്നാണ് കെ പി എ സി ലളിത പറഞ്ഞത്.
1967ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമൽഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമൽഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.
1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് വിങ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.
1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമൽഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.