- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരിറ്റി പ്രവർത്തനത്തിനായി ബോളിവുഡ് സുന്ദരി ശ്രീദേവി എത്തിയത് എട്ട് ലക്ഷത്തിന്റെ ബാഗും തൂക്കി; ആഡംബരത്തിന്റെ പേരിൽ വീണ്ടും പുലിവാല് പിടിച്ച് താരസുന്ദരി
ആഡംബരത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ് ബോളിവുഡ് സുന്ദരി ശ്രീദേവി. അമ്പതോടുത്ത പ്രായത്തിലും ഗ്ലാമർ വേഷങ്ങളിൽ പൊതുവേദികളിൽ എത്താറുള്ള നടി വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ് പലപ്പോഴും വിമർശനം കേട്ടത്. എന്നാലിപ്പോൾ ചാരിറ്റി പ്രവർത്തനത്തിന് പോയപ്പോൾ കൈയിൽ തൂക്കിയ ബാഗിന്റെ പേരിലാണ് പുലിവാല് പിടിച്ചത്. മന്ന ഷെട്ടി ചാരിറ്റി എക്‌സിബിഷന് പോയതായിരുന്നു താരം. കൈയിൽ കരുതിയതാവട്ടെ എട്ടു ലക്ഷം രൂപയുടെ ബാഗും. ഇത്തരം സന്ദർഭങ്ങളിലെങ്കിലും ആഡംബരം കുറച്ചുകൂടേയെന്നാണ് ശ്രീദേവിയോട് വിമർശകർ ചോദിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ ഓസ്ട്രിച്ച് ലെതർ ഉപയോഗിച്ചാണ് ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത്. ബാഗിൽ കാണുന്ന സ്വർണനിറത്തിലുള്ള അലങ്കാരം ലോഹത്തിന്റേതാണ്.എന്തായാലും കാരുണ്യ പ്രവർത്തനം എന്ന പേരിൽ ഫാഷൻ ഷോ നടത്താനായി പോകരുതെന്ന ഉപദേശവും നൽകുന്നുണ്ട്.
ആഡംബരത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ് ബോളിവുഡ് സുന്ദരി ശ്രീദേവി. അമ്പതോടുത്ത പ്രായത്തിലും ഗ്ലാമർ വേഷങ്ങളിൽ പൊതുവേദികളിൽ എത്താറുള്ള നടി വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ് പലപ്പോഴും വിമർശനം കേട്ടത്. എന്നാലിപ്പോൾ ചാരിറ്റി പ്രവർത്തനത്തിന് പോയപ്പോൾ കൈയിൽ തൂക്കിയ ബാഗിന്റെ പേരിലാണ് പുലിവാല് പിടിച്ചത്.
മന്ന ഷെട്ടി ചാരിറ്റി എക്‌സിബിഷന് പോയതായിരുന്നു താരം. കൈയിൽ കരുതിയതാവട്ടെ എട്ടു ലക്ഷം രൂപയുടെ ബാഗും. ഇത്തരം സന്ദർഭങ്ങളിലെങ്കിലും ആഡംബരം കുറച്ചുകൂടേയെന്നാണ് ശ്രീദേവിയോട് വിമർശകർ ചോദിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ ഓസ്ട്രിച്ച് ലെതർ ഉപയോഗിച്ചാണ് ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത്.
ബാഗിൽ കാണുന്ന സ്വർണനിറത്തിലുള്ള അലങ്കാരം ലോഹത്തിന്റേതാണ്.എന്തായാലും കാരുണ്യ പ്രവർത്തനം എന്ന പേരിൽ ഫാഷൻ ഷോ നടത്താനായി പോകരുതെന്ന ഉപദേശവും നൽകുന്നുണ്ട്.