- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീദേവി അവസാനമായി അഭിനയിച്ചത് ഷാരൂഖ് ഖാനൊപ്പം! ഷാരൂഖ് ഖാൻ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന സീറോയിൽ ലേഡി സൂപ്പർസ്റ്റാർ അതിഥി താരം
മുംബൈ: ശ്രീദേവിയുടെ ഒരു സിനിമ കൂടി പുറത്തിറങ്ങാനുണ്ട്, അതിൽ നായകൻ ഷാരൂഖ് ഖാനാണ്. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ ശ്രീദേവി ഇന്നലെ രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ഏതാണ് അവരുടെ അവസാന ചിത്രമെന്ന വിധത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. രവി ഉദയവാർ സംവിധാനം ചെയ്ത മോം എന്ന ഹിന്ദി ചിത്രമാണ് ശ്രീദേവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ശ്രീദേവിയുടെ കരിയറിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഇത്. ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ശ്രീദേവി ഏറ്റവും അവസാനമായി അഭിനയിച്ചത് ഷാരുഖ് ഖാൻ നായകനായ സീറോ എന്ന ചിത്രത്തിലാണ്. ഷാരുഖ് ഖാൻ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അതിഥി താരമായിട്ടാണ് ശ്രീദേവി എത്തുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഷാരുഖ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫ്, അനുഷ്‌ക്ക ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഒരു പാർട്ടി നടക്കുന്നതിന്റെ ദൃശ്യത്തിൽ ആലിയ ഭട്ട്
മുംബൈ: ശ്രീദേവിയുടെ ഒരു സിനിമ കൂടി പുറത്തിറങ്ങാനുണ്ട്, അതിൽ നായകൻ ഷാരൂഖ് ഖാനാണ്. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ ശ്രീദേവി ഇന്നലെ രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ഏതാണ് അവരുടെ അവസാന ചിത്രമെന്ന വിധത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
രവി ഉദയവാർ സംവിധാനം ചെയ്ത മോം എന്ന ഹിന്ദി ചിത്രമാണ് ശ്രീദേവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ശ്രീദേവിയുടെ കരിയറിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഇത്.
ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ശ്രീദേവി ഏറ്റവും അവസാനമായി അഭിനയിച്ചത് ഷാരുഖ് ഖാൻ നായകനായ സീറോ എന്ന ചിത്രത്തിലാണ്. ഷാരുഖ് ഖാൻ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അതിഥി താരമായിട്ടാണ് ശ്രീദേവി എത്തുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഷാരുഖ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫ്, അനുഷ്‌ക്ക ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഒരു പാർട്ടി നടക്കുന്നതിന്റെ ദൃശ്യത്തിൽ ആലിയ ഭട്ട്, കരിഷ്മ കപൂർ എന്നിവർക്കൊപ്പമാണ് ശ്രീദേവി എത്തുന്നത്.